ഏറെപ്പേർ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഒടിടി പ്ലാറ്റ്ഫോം ആണ് ഡിസ്‌നി ഹോട്ട്‌സ്റ്റാർ (Disney Hotstar). എയർടെൽ (Airtel) തങ്ങളുടെ 4 പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളിൽ ഡിസ്‌നി ഹോട്ട്‌സ്റ്റാറി(Disney Hotstar)ന്റെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 399 രൂപ, 499 രൂപ, 839 രൂപ, 3359 രൂപ എന്നീ നിരക്കുകളിലാണ് ഡിസ്‌നി ഹോട്ട്സ്റ്റാർ (Disney Hotstar) സബ്സ്ക്രിപ്ഷൻ അടങ്ങുന്ന എയർടെൽ(Airtel)പ്ലാനുകൾ എത്തുന്നത്. എയർടെലി (Airtel)ന് നിരവധി പ്രീപെയ്ഡ് പ്ലാനുകളുണ്ട്.
എന്നാൽ ഡിസ്നി ഹോട്ട്സ്റ്റാർ (Disney Hotstar) സബ്സ്ക്രിപ്ഷൻ വേണമെങ്കിൽ, ഈ നാല് ഓപ്ഷനുകൾ മാത്രമാണ് ഉള്ളത്. ഇതിൽ 399 രൂപ, 499 രൂപ, 839 രൂപ, പ്ലാനുകൾ മൂന്ന് മാസത്തെ ഡിസ്നി ഹോട്ട്സ്റ്റാർ (Disney Hotstar) സബ്‌സ്‌ക്രിപ്‌ഷനോട് കൂടിയാണ് വരുന്നത്.ഒടിടി ആനുകൂല്യത്തിന് പുറമെ ഡാറ്റ, കോളിങ്, എസ്എംഎസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഈ പ്ലാനുകളിലുണ്ട്. അതിനാൽ 399 രൂപ, 499 രൂപ, 839 രൂപ, 3359 രൂപ എന്നീ നിരക്കുകളിലെത്തുന്ന എയർടെൽ (Airtel) പ്ലാൻ ആനുകൂല്യങ്ങൾ വിശദമായി പരിചയപ്പെടാം.
കുറഞ്ഞ നിരക്കിൽ മൂന്ന് മാസത്തേക്ക് ഡിസ്നി ഹോട്ട്‌സ്റ്റാർ (Disney Hotstar) മൊബൈലിലേക്ക് ആക്‌സസ് വേണമെങ്കിൽ തെരഞ്ഞെടുക്കാവുന്ന ഓപ്ഷനാണിത്. 28 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 2.5GB ഡാറ്റ, 100 എസ്എംഎസ് എന്നിവ ഈ പ്ലാൻ നൽകുന്നു. ഇതിനു പുറമെ എയർടെൽ (Airtel) നൽകിവരുന്ന അധിക ആനുകൂല്യങ്ങളും ലഭ്യമാകും.
പ്രതിദിനം 3GB ഡാറ്റയുമായി മൂന്ന് മാസത്തേക്ക് ഡിസ്നി ഹോട്ട്‌സ്റ്റാർ(Disney Hotstar) മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ആസ്വദിക്കാൻ ഈ പ്ലാൻ സഹായിക്കുന്നു. 100 എസ്എംഎസും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഇതിലുണ്ട്. 28 ദിവസ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ അൺലിമിറ്റഡ് 5G, എയർടെലി (Airtel) ന്റെ അധിക ആനുകൂല്യങ്ങൾ എന്നിവയും ലഭ്യമാണ്.
84 ദിവസ വാലിഡിറ്റിയുള്ള ഈ പ്ലാൻ 2GB പ്രതിദിന ഡാറ്റയും 100 എസ്എംഎസും അൺലിമിറ്റഡ് വോയിസ് കോളിംഗും വാഗ്ദാനം ചെയ്യുന്നു. മൂന്ന് മാസത്തേക്ക് ഡിസ്നി ഹോട്ട്‌സ്റ്റാർ Disney Hotstar മൊബൈൽ സബ്‌സ്‌ക്രിപ്ഷൻ ഈ പ്ലാനും നൽകുന്നുണ്ട്. ഇതോടൊപ്പം അധിക ആനുകൂല്യങ്ങൾ വേറെയുമുണ്ട്.
ഒരു വർഷത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന പ്ലാനാണിത്. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2.5GB പ്രതിദിന ഡാറ്റ എന്നിവയും ഒരു വർഷ വാലിഡിറ്റിയിൽ ലഭ്യമാകും. ഒപ്പം അൺലിമിറ്റഡ് 5G ഉൾപ്പെടെയുള്ള അധിക ഓഫറുകളും ഈ പ്ലാൻ നൽകുന്നുണ്ട്.