ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെലും (Airtel) ഇത്തരത്തിൽ നിരവധി വാലിഡിറ്റികളിലുള്ള പ്ലാനുകൾ നൽകുന്നു. ഇതിൽ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്രദമായ പ്ലാനുകളാണ് 56 ദിവസത്തെ വാലിഡിറ്റിയിൽ ലഭ്യമാകുന്നത്. ഹൃസ്വകാലത്തേക്കുമല്ല, ദീർഘകാലത്തേക്കുമല്ല ഈ പ്ലാനുകൾ എന്നത് നിരവധി പേർക്ക് ഉപകാരപ്രദമാണ്. അതായത് ഒരുമാസത്തേക്ക് റീച്ചാർജ് ചെയ്യുന്നതിനെക്കാൾ ലാഭകരമാണ് ദീർഘനാളേക്കുള്ള റീച്ചാർജ് ചെയ്യുന്നത്. ഏതാണ്ട് രണ്ടുമാസത്തോടടുത്ത് വാലിഡിറ്റിയിൽ ലഭ്യമാകുന്ന ഈ 56 ദിവസ പ്ലാനുകൾ ഉപകാരപ്രദമാണ്.
56 ദിവസ വാലിഡിറ്റി ലഭ്യമാകുന്ന 3 പ്ലാനുകളാണ് എയർടെൽ (Airtel) ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. 479 രൂപ, 549 രൂപ, 699 രൂപ എന്നീ നിരക്കുകളിലാണ് ഈ മൂന്ന് പ്ലാനുകൾ എത്തുന്നത്. എയർടെലിന്റെ ഈ മൂന്ന് 56 ദിവസ പ്ലാനുകളെപ്പറ്റി വിശദമായി പരിചയപ്പെടാം.
എയർടെൽ (Airtel) നൽകുന്ന 56 ദിവസ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ തുകയിൽ ലഭ്യമാകുന്ന പ്ലാൻ ആണ് 479 രൂപയുടേത്. പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, എന്നിവയാണ് 56 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകുന്നത്. ഇതോടൊപ്പം വിങ്ക് മ്യൂസിക് ഫ്രീ, സൗജന്യ ഹലോ ട്യൂണുകൾ, അപ്പോളോ 24 X 7 സർക്കിൾ, ഫാസ്‌ടാഗിൽ ക്യാഷ്ബാക്ക് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങൾ ആസ്വദിക്കാനുള്ള അവസരവും എയർടെൽ (Airtel) നൽകുന്നുണ്ട്.
കൂടുതൽ ഡാറ്റ ഉപയോഗമുള്ള ഉപയോക്താക്കൾക്ക് അനുയോജ്യമായ പ്ലാൻ ആണ് 549 രൂപയുടെ ഈ പ്ലാൻ. 56 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ എയർടെൽ (Airtel) ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നീ പതിവ് എയർടെൽ (Airtel) ആനുകൂല്യങ്ങളും ലഭ്യമാകും. ഒടിടി സബ്സ്ക്രിപ്ഷനുകൾ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ പരിഗണിക്കാവുന്നതാണ്. എയർടെൽ (Airtel) എക്‌സ്ട്രീം ആപ്പിലൂടെ ഒരു എക്‌സ്ട്രീം ചാനൽ സൗജന്യമായി ആസ്വദിക്കൻ ഈ പ്ലാൻ വഴിയൊരുക്കുന്നു. അധിക ആനുകൂല്യങ്ങൾ എന്ന നിലയിൽ വിങ്ക് മ്യൂസിക്, ഹെലോട്യൂൺസ്, അപ്പോളോ 24 X 7 സർക്കിൾ, ഫാസ്‌ടാഗ് ആനുകൂല്യങ്ങളിൽ ക്യാഷ്ബാക്ക് എന്നിവ ഈ പ്ലാനിൽ എയർടെൽ നൽകിയിരിക്കുന്നു.
എയർടെലിന്റെ 56 ദിവസ വാലിഡിറ്റി പ്ലാനുകളിലെ ഏറ്റവും ഉയർന്ന തുകയുടെ പ്ലാൻ ആണ് 699 രൂപയുടേത്. ആമസോൺ പ്രൈം വീഡിയോ പ്ലാറ്റ്ഫോമിലെ സേവനങ്ങൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് അനുയോജ്യമായ പ്ലാൻ ആണ് ഇത് എന്ന് പറയാം. പ്രതിദിനം 3ജിബി ഡാറ്റലഭ്യമാകും എന്നതാണ് ഈ പ്ലാനിന്റെ പ്രധാന ആകർഷകത. ഇതോടൊപ്പം തന്നെ 56 ദിവസത്തേക്ക് ആമസോൺ പ്രൈം അംഗത്വം ഉപയോഗിച്ച് ലഭ്യമാകുന്ന സേവനങ്ങളും സൗജന്യമായി ആസ്വദിക്കാം.
വോയ്സ് കോൾ സൗകര്യവും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്. എയർടെൽ എക്‌സ്‌ട്രീം ആപ്പ്, തിരഞ്ഞെടുത്ത ഒരു എക്‌സ്ട്രീം ചാനൽ സൗജന്യമായി ആസ്വദിക്കാനുള്ള അവസരം, എയർടെൽ വിങ്ക് മ്യൂസിക്, ഫ്രീ ഹെലോട്യൂൺസ്, അപ്പോളോ 24 X 7 സർക്കിൾ, ഫാസ്‌ടാഗ് ആനുകൂല്യങ്ങളിൽ ക്യാഷ്ബാക്ക് എന്നിവ അധിക ആനുകൂല്യങ്ങളായി ഈ പ്ലാനിൽ എത്തുന്നുണ്ട്.