300 രൂപയിൽ താഴെ കിടിലൻ Airtel പ്ലാനുകൾ

300 രൂപയിൽ താഴെ കിടിലൻ Airtel പ്ലാനുകൾ
HIGHLIGHTS

എയർടെൽ 300 രൂപയുടെ നാലു പ്ലാനുകളാണ് അവതരിപ്പിക്കുന്നത്

ഈ പ്ലാനുകളെല്ലാം ആകർഷകമായ മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്

ഈ പ്ലാനുകളുടെ വാലിഡിറ്റിയും മറ്റു ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം

എയർടെൽ (Airtel) ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം 5G നെറ്റ്വർക്ക് ലഭ്യമാക്കിയതിനു പിന്നാലെ സൗജന്യമായി 5G ഡാറ്റ നൽകുന്ന ഓഫറും കൊണ്ടുവന്നിരിക്കുകയാണ്. അൺലിമിറ്റഡ് ആയി അതിവേഗ 5G ഡാറ്റ നൽകുന്ന പുതിയ ഓഫർ 239 രൂപ മുതൽ വിലയുള്ള പ്ലാനുകൾക്കൊപ്പമാണ് ലഭിക്കുന്നത്. ഈ പ്ലാനുകളെല്ലാം ഉപയോക്താക്കൾക്ക് ആകർഷകമായ മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. 300 രൂപയിൽ താഴെ വിലയിൽ നാല് പ്ലാനുകൾക്കൊപ്പമാണ് അൺലിമിറ്റഡ് 5G ലഭിക്കുന്നത്.5G ഇല്ലാത്ത പ്രദേശങ്ങളിൽ താമസിക്കുന്ന എയർടെൽ (Airtel) ഉപയോക്താക്കലെ സംബന്ധിച്ചും 300 രൂപയിൽ താഴെ വിലയുള്ള ഈ പ്ലാനുകൾ മികച്ചതാണ്. ഈ പ്ലാനുകൾ 30 ദിവസം വരെ വാലിഡിറ്റിയും മികച്ച ഡാറ്റ, കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. കുറഞ്ഞ വിലയിൽ അൺലിമിറ്റഡ് 5G ഡാറ്റ സൗജന്യമായി ലഭിക്കുന്ന പ്ലാനുകൾക്ക് 239 രൂപ, 265 രൂപ, 296 രൂപ, 299 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഈ പ്ലാനുകൾ വിശദമായി നോക്കാം.

239 രൂപയുടെ എയർടെൽ പ്ലാൻ

ഈ പ്ലാൻ ഉപഭോക്താക്കൾക്ക് 24 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 5G ലഭിക്കുന്ന നഗരങ്ങളിലുള്ള ആളുകൾക്ക് ഈ വാലിഡിറ്റി കാലയളവിൽ ഉടനീളം അൺലിമിറ്റഡ് 5G ഡാറ്റ ആസ്വദിക്കാം.5G ലഭ്യമല്ലെങ്കിലും ഈ പ്ലാൻ റീചാർജ് ചെയ്താൽ ദിവസവും 1GB ഡാറ്റ ലഭിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭ്യമാണ്. വിങ്ക് മ്യൂസിക്ക് സബ്സ്ക്രിപ്ഷൻ, സൌജന്യ ഹലോ ട്യൂൺസ് എന്നിവയാണ് പ്ലാനിന്റെ അധിക ആനുകൂല്യങ്ങൾ.

265 രൂപയുടെ എയർടെൽ പ്ലാൻ

265 രൂപ വിലയുള്ള ഈ പ്രീപെയ്ഡ് പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 1GB ഡാറ്റയും പ്ലാൻ നൽകുന്നുണ്ട്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 28GB  ഡാറ്റ നൽകുന്ന പ്ലാൻ 5G ലഭിക്കുന്ന നഗരങ്ങളിൽ അൺലിമിറ്റഡ് 5G ഡാറ്റ നൽകുന്നു. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാനിലൂടെ എയർടെൽ നൽകുന്നത്. എക്‌സ്‌ട്രീം ചാനലിലേക്കുള്ള സൗജന്യ ആക്‌സസ് ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും.

296 രൂപയുടെ എയർടെൽ  പ്ലാൻ

296 രൂപ വിലയുള്ള എയർടെൽ (Airtel) പ്ലാനിലൂടെ അൺലിമിറ്റഡ് 5G ഡാറ്റ 30 ദിവസത്തേക്കാണ് ലഭിക്കുന്നത്. 5G ഇല്ലാത്ത പ്രദേശങ്ങളിലുള്ള ആളുകൾക്ക് മൊത്തം 25GB ഡാറ്റയാണ് ഈ പ്ലാനിലൂടെ എയർടെൽ നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. എയർടെൽ എക്‌സ്ട്രീം, ഹലോ ട്യൂൺസ് തുടങ്ങിയവയിലേക്കുള്ള ആക്‌സസും പ്ലാനിലൂടെ അധിക ആനുകൂല്യമായി ലഭിക്കും.

299 രൂപയുടെ എയർടെൽ പ്ലാൻ

299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ദിവസവും 1.5GB  ഡാറ്റ നൽകുന്നു. 5G ലഭ്യമായ ഇടങ്ങളിൽ അൺലിമിറ്റഡ് 5 ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. എക്‌സ്‌ട്രീം ചാനലിലേക്കുള്ള ആക്‌സസ്, അപ്പോളോ സർക്കിളിലേക്കുള്ള 3 മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ, ഫാസ്‌ടാഗ് റീചാർജിൽ ക്യാഷ്‌ബാക്ക് എന്നിവയാണ് പ്ലാനിന്റെ അധിക ആനുകൂല്യങ്ങൾ.

Nisana Nazeer
Digit.in
Logo
Digit.in
Logo