Airtel 100GB Postpaid Plan: 100GB ഡാറ്റയും ഒടിടി സബ്ക്രിപ്ഷനും നൽകുന്ന പ്ലാനുമായി എയർടെൽ
100ജിബി ഡാറ്റയും ഒടിടി സബ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാൻ എയർടെൽ നൽകുന്നുണ്ട്
999 രൂപയുടെ ഈ പ്ലാൻ എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കുള്ളതാണ്
999 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ ഒന്ന് നോക്കാം
ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുകൾ നൽകുന്ന കാര്യത്തിൽ എയർടെൽ എപ്പോഴും മുന്നിലാണ്. വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. എയർടെൽ റീച്ചാർജ് പ്ലാനുകളിൽ കൂടുതൽ ഡാറ്റയും വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുടെ സൗജന്യ സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു. 100ജിബി ഡാറ്റയും ഒടിടി സബ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാൻ എയർടെൽ നൽകുന്നുണ്ട്. ഡാറ്റയും ഒടിടി സബ്സ്ക്രിപ്ഷനും അടങ്ങിയ പ്രീപെയ്ഡ് പ്ലാനുകൾ എയർടെലിന് ഉണ്ട്. എന്നാൽ 999 രൂപയുടെ ഈ പ്ലാൻ എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കുള്ളതാണ്. 999 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം
999 രൂപയുടെ എയർടെൽ പോസ്റ്റ് പെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ
999 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ ആകെ 100GB ഡാറ്റ ലഭിക്കുന്നു. ഇതോടൊപ്പം, ടെലികോം ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 200GB വരെ ഡാറ്റ റോൾഓവർ സൗകര്യവും ഈ പ്ലാനിലുണ്ട്. 999 രൂപയുടെ എയർടെൽ പോസ്റ്റ് പെയ്ഡ് പ്ലാനിൽ 1 പ്രാഥമിക കണക്ഷനും 3 ആഡ്-ഓൺ കണക്ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിലെ ആഡ്- ഓൺ കണക്ഷനുകൾക്ക് പ്രതിമാസം 30GB ഡാറ്റ വീതം ലഭിക്കും. നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് അധിക പണം നൽകാതെ തന്നെ മൊബൈൽ- ഡാറ്റ ചെലവുകൾ നടത്തിക്കൊണ്ടുപോകാൻ ഈ ഒരൊറ്റ പ്ലാൻ മതിയാകും.
ഒടടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ ലഭിക്കും
999 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങളുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല. ഉപയോക്താക്കൾക്ക് നിരവധി ഒടടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ലഭിക്കും. ആറ് മാസത്തെ ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ, ഒരു വർഷത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ എന്നിവയാണ് ഇതിലെ പ്രധാന ഒടിടി ആനുകൂല്യങ്ങൾ.
എയർടെൽ എക്‌സ്ട്രീം മൊബൈൽ പാക്ക്, വിങ്ക് പ്രീമിയം സബ്സ്ക്രിപ്ഷൻ, ഹാൻഡ്സെറ്റ് പ്രൊട്ടക്ഷൻ എന്നീ അധിക ആനുകൂല്യങ്ങളും ഈ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. പ്ലാനിനൊപ്പം ലഭിക്കുന്ന കണക്ഷനുകൾ കൂടാതെ ഈ പ്ലാനിനൊപ്പം ഉപഭോക്താക്കൾക്ക് 9 കണക്ഷനുകൾ വരെ ചേർക്കാനാകും. എന്നാൽ, ഓരോ ആഡ്-ഓൺ കണക്ഷനും 299 രൂപ വീതം ഈടാക്കും.