രാജ്യത്തെ പ്രധാന ബ്രോഡ്ബാൻഡ് സേവനദാതാക്കളിൽ ഒരാളാണ് Airtel. എയർടെൽ എക്സ്ട്രീം ഫൈബർ എന്ന പേരിലാണ് എയർടെലിന്റെ ബ്രോഡ്ബാൻഡ് വിഭാഗം പ്രവർത്തിക്കുന്നത്. വ്യത്യസ്തമായ നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ എയർടെൽ നൽകുന്നുണ്ട്. ദീർഘകാല സാധുതയുള്ള സേവനങ്ങൾ തെരഞ്ഞെടുക്കുന്നത് ഉപയോക്താക്കൾക്ക് എപ്പോഴും സാമ്പത്തിക നേട്ടം നൽകാറുണ്ട്. Airtel തങ്ങളുടെ ദീർഘകാല പ്ലാനുകൾ തെരഞ്ഞെടുക്കുന്നവർക്കായി മികച്ച ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. Airte എക്സ്ട്രീം ബ്രോഡ്ബാൻഡ് കണക്ഷൻ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഓഫർ നഷ്‌ടമായേക്കാം.
Airtelന്റെ ദീർഘകാല ബ്രോഡ്ബാൻഡ് പ്ലാനിന്റെ ആനുകൂല്യങ്ങൾ അറിയാത്തവർക്കായി അവ ഇവിടെ വിവരിക്കുന്നു. Airtel എക്‌സ്ട്രീം ഫൈബർ ഉപയോക്താക്കൾക്ക് 6, 12 മാസത്തെ പ്ലാനുകളുടെ പർച്ചേസിൽ ആണ് ഡിസ്കൗണ്ട് ലഭിക്കുക. ആറ് മാസത്തേക്ക് പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് 7.5% ശതമാനവും 12 മാസത്തേക്ക് പ്ലാനുകൾ തെരഞ്ഞെടുക്കുന്നവർക്ക് 15% ഡിസ്കൗണ്ടുമാണ് ലഭിക്കുക.
പ്രതിമാസം 499 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾക്കാണ് ഡിസ്കൗണ്ട് ലഭിക്കുക എന്നാണ് ഭാരതി എയർടെൽ അറിയിച്ചിട്ടുള്ളത്. മൂന്ന് മാസത്തേക്ക് പ്ലാനുകൾ തെരഞ്ഞെടുക്കുന്നവർക്ക് ഡിസ്കൗണ്ട് ലഭ്യമല്ല. എന്നാൽ ഇൻസ്റ്റാളേഷൻ ഫീസ് മാത്രം ഒഴിവാക്കും. 499 രൂപയുടെ പ്ലാനിന്, എല്ലാ എയർടെൽ എക്സ്ട്രീം ഫൈബർ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും 6 മാസത്തിന്റെയും 12 മാസത്തിന്റെയും കാലാവധിയിൽ 15% ഡിസ്കൗണ്ട് ലഭിക്കും. എയർടെൽ എക്സ്ട്രീം ഫൈബർ കണക്ഷൻ ഉടമകൾക്ക് വെറും 1500 രൂപയുടെ റീഫണ്ടബിൾ സെക്യൂരിറ്റിയിൽ എയർടെൽ എക്‌സ്ട്രീം 4കെ ഒിടിടി എസ്ടിബി
ലഭിക്കും. എസ്ടിബിക്ക്, ഉപഭോക്താവ് 360 രൂപയ്ക്ക് മുകളിൽ മൂല്യമുള്ള 10 റീചാർജുകളെങ്കിലും പൂർത്തിയാക്കിയാൽ മാത്രമേ സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ട് ചെയ്യപ്പെടുകയുള്ളൂ എന്നത് ശ്രദ്ധിക്കുക.
എയർടെലിന്റെ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളിൽ ഒന്നാണ് 200 എംബിപിഎസിന്റെ എയർടെൽ പ്ലാൻ. പ്രതിമാസം 999 രൂപ നിരക്കിലാണ് ഭാരതി എയർടെല്ലിന്റെ 200 എംബിപിഎസ് പ്ലാൻ എത്തുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 200 എംബിപിഎസ് ഡൗൺലോഡ് – അപ്‌ലോഡ് വേഗത ലഭിക്കും.
3.3ടിബി പ്രതിമാസ ഡാറ്റയാണ് 999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിൽ എയർടെൽ നൽകുന്നുത്. അധിക ആനുകൂല്യമായി ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം, എയർടെൽ എക്സ്ട്രീം പ്രീമിയം, വിഐപി സേവനം, അപ്പോളോ, ഫാസ്ടാഗ്, വിങ്ക് പ്രീമിയം എന്നിവയും ലഭ്യമാകും. അതേസമയം നികുതി ഉൾപ്പടാതെയുള്ള നിരക്കാണ് 999 എന്നത്.
നികുതി കൂടി ചേർക്കുമ്പോൾ നിരക്കിൽ ചെറിയ വർധനവ് ഉണ്ടാകും. കുറഞ്ഞ നിരക്കിൽ അതിവേഗ ഡാറ്റ ആവശ്യമുള്ളവർക്ക് 100 എംബിപിഎസിന്റെ 799 രൂപ പ്ലാനും മികച്ച ഓപ്ഷനാണ്. 4കെ വീഡിയോകൾ സുഗമമായി സ്ട്രീം ചെയ്യാൻ ഈ പ്ലാൻ സഹായിക്കുന്നു. 3.3 ടിബി ഡാറ്റ, ലോക്കൽ- എസ്ടിഡി കോളുകൾ, വിങ്ക് മ്യൂസിക്, ഷാ അക്കാദമി, എയർടെൽ എക്സ്ട്രീം സോഫ്റ്റ്വെയർ എന്നിവയാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ.