29 രൂപയുടെ പുതിയ Airtel ഡാറ്റ ബൂസ്റ്ററും, മറ്റ് പ്ലാനുകളും

Updated on 09-May-2023
HIGHLIGHTS

എയർടെൽ മികച്ച ഡാറ്റ ബൂസ്റ്റർ പ്ലാനുകളാണ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുള്ളത്

19 രൂപയിൽ തുടങ്ങുന്നതാണ് എയർടെലിന്റെ ഡാറ്റ ബൂസ്റ്റർ പ്ലാനുകളുടെ നിര

ഈ ബൂസ്റ്റർ പ്ലാനുകളും അവയുടെ ആനുകൂല്യങ്ങളും പരിചയപ്പെടാം

മിക്ക ടെലിക്കോം കമ്പനികളും വിവിധ നിരക്കുകളിൽ വിവിധ വാലിഡിറ്റിയിൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. എയർടെൽ (Airtel) മികച്ച ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ തന്നെയാണ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുള്ളത്.

19 രൂപയിൽ തുടങ്ങുന്നതാണ് എയർടെലി (Airtel) ന്റെ ഡാറ്റ ബൂസ്റ്റർ പ്ലാനുകളുടെ നിര. ആ നിരയിലേക്ക് ഒരു പുതിയ പ്ലാൻ കൂടി എത്തിയിരിക്കുകയാണ്. 29 രൂപയാണ് പുതിയ എയർടെൽ (Airtel) ഡാറ്റ ബൂസ്റ്റർ പ്ലാനിന്റെ നിരക്ക്. ഈ പുതിയ ഡാറ്റ ബൂസ്റ്റർ പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങളെയും എയർടെലി (Airtel) ന്റെ കുറഞ്ഞ നിരക്കിലുള്ള മറ്റ് ഡാറ്റ ബൂസ്റ്ററുകളെയും പരിചയപ്പെടാം. 

29 രൂപയുടെ എയർടെൽ ബൂസ്റ്റർ പ്ലാൻ

ഡാറ്റ ബൂസ്റ്റർ പ്ലാനുകളുടെ നിരയിലേക്കുള്ള എയർടെലി (Airtel) ന്റെ ഏറ്റവും പുതിയ പ്ലാനാണ്  29 രൂപയുടെ ഈ പ്ലാൻ. 2GB ഹൈ-സ്പീഡ് ഡാറ്റയാണ് ഈ പ്ലാനിൽ ഒരു ദിവസത്തെ വാലിഡിറ്റിയിൽ ലഭ്യമാകുക. ഈ ഡാറ്റാ ക്വാട്ട തീർന്നാൽ ഒരു എംബിക്ക് 50 ​പൈസ നിരക്കിൽ അ‌ധിക ഡാറ്റയും ഉപയോഗിക്കാം.

19 രൂപയുടെ എയർടെൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ

ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന എയർടെൽ (Airtel) ഡാറ്റ ബൂസ്റ്റർ പ്ലാനാണ് 19 രൂപയുടേത്. ഒരു ദിവസത്തെ വാലിഡിറ്റിയിൽ 1ജിബി ഡാറ്റയാണ് ഈ എൻട്രി ലെവൽ പായ്ക്ക് വാഗ്ദാനം ചെയ്യുന്നത്. 29 രൂപയുടെ ഡാറ്റാ പായ്ക്കിൽ ഉള്ളതുപോലെ തന്നെ അ‌ധിക ഡാറ്റയ്ക്ക് ഒരു എംബിക്ക് 50 പൈസ വീതം ഈടാക്കും.  

58 രൂപയുടെ എയർടെൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ

അ‌ൽപ്പം ഡാറ്റ കൂടുതൽ വേണ്ടിവരുന്ന ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ അ‌നുയോജ്യമായ വിധത്തിൽ എയർടെൽ അ‌വതരിപ്പിച്ചിട്ടുള്ള ഡാറ്റ ബൂസ്റ്റർ പ്ലാൻ ആണ് 58 രൂപയുടേത്. നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റിയിൽ 3GB  ഡാറ്റയാണ് ഈ പ്ലാൻ ഉപയോക്താക്കൾക്ക് ലഭ്യമാകുക. ഇതോടൊപ്പം 2 GB ഡാറ്റ അ‌ധികമായും സൗജന്യമായും സ്വന്തമാക്കാൻ എയർടെൽ (Airtel) വഴിയൊരുക്കിയിട്ടുണ്ട്. എയർടെൽ താങ്ക്സ് ആപ്പിലൂടെ 58 രൂപയുടെ പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്ക് രണ്ട് ജിബി സൗജന്യ ഡാറ്റയും ചേർത്ത് ആകെ 5GB ഡാറ്റ എയർടെൽ നൽകുന്നുണ്ട്. പ്രതിദിന ഡാറ്റ തീർന്നശേഷവും ചെറിയ ഡാറ്റ ആവശ്യങ്ങൾ നിറവേറ്റേണ്ടവർക്ക് ഈ പ്ലാൻ സുരക്ഷിതമായ ഓപ്ഷനാണ്.

65 രൂപയുടെ എയർടെൽ പ്ലാൻ

4GB  ഡാറ്റയാണ് 65 രൂപയുടെ എയർടെൽ ബൂസ്റ്റർ പ്ലാൻ ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നത്. 58 രൂപയുടെ പ്ലാനിന്റേതു പോലെ തന്നെ ഉപയോക്താവിന്റെ നിലവിലുള്ള പ്ലാനിന്റ വാലിഡിറ്റി അ‌വസാനിക്കുന്നതു വരെ ഈ 4GB ഡാറ്റയ്ക്കും വാലിഡിറ്റി ഉണ്ടാകും. 

98 രൂപയുടെ എയർടെൽ പ്ലാൻ

 100 രൂപയിൽ താഴെ നിരക്കിൽ സ്വന്തമാക്കാൻ സാധിക്കുന്ന എയർടെൽ ഡാറ്റാ ബൂസ്റ്റർ പ്ലാനുകളിൽ ഏറ്റവും ചെലവേറിയ പ്ലാൻ ആണ് 98 രൂപയുടേത്. നിലവിലെ പ്ലാനിന്റെ വാലിഡിറ്റിയിൽ ആകെ 5GB ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷനും ഇതോടൊപ്പം സൗജന്യമായി ലഭ്യമാകും.

Connect On :