Airtel Prime Video Plan: വെറും 699 രൂപയ്ക്ക് Amazon Prime ആക്സസും 3GB ദിവസവും!

Updated on 07-Mar-2024
HIGHLIGHTS

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററാണ് airtel

Amazon Prime സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം വരുന്ന പ്ലാനിന് വെറും 699 രൂപയാണ് വില

ഇതിലെ ബേസിക് ആനുകൂല്യങ്ങളും ആകർഷകമാണ്

ഏറ്റവും ജനപ്രിയ റീചാർജ് പ്ലാനുകളാണ് airtel അവതരിപ്പിക്കാറുള്ളത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററാണ് ഭാരതി എയർടെൽ. അൺലിമിറ്റഡ് 5G ഡാറ്റയും ആമസോൺ പ്രൈമും ലഭിക്കുന്ന ഒരു എയർടെൽ പ്ലാനാണ് ഇവിടെ വിവരിക്കുന്നത്.

airtel Amazon Prime പ്ലാൻ

Amazon Prime Video സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം വരുന്ന പ്ലാനിന് വെറും 699 രൂപയാണ് വില. എന്നാലോ ഇതിലെ ബേസിക് ആനുകൂല്യങ്ങളും ആകർഷകമാണ്. കാരണം…

airtel 3GB പ്ലാൻ

699 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭിക്കും. കൂടാതെ 100 എസ്എംഎസ് പ്രതിദിനം നിങ്ങൾക്ക് ലഭിക്കും. ഇതിൽ വരിക്കാർക്ക് 3ജിബി പ്രതിദിന ഡാറ്റയും ഉൾപ്പെടുന്നുണ്ട്. ഈ പ്ലാനിന്റെ സേവന വാലിഡിറ്റി ആവട്ടെ 56 ദിവസമാണ്. 56 ദിവസത്തേക്ക് 5ജി ഫോൺ ഉപയോഗിക്കുന്നവർക്ക് അൺലിമിറ്റഡ് 5G ഉപയോഗിക്കാം. ഇതിനെല്ലാം പുറമെയാണ് OTT Subscription കൂടി അനുവദിച്ചിരിക്കുന്നത്.

airtel ആമസോൺ, എക്‌സ്‌ട്രീം പ്ലേ ഫ്രീ

ഈ പ്ലാനിൽ നിങ്ങൾക്ക് ആമസോൺ പ്രൈമും എയർടെൽ എക്‌സ്‌ട്രീം പ്ലേയും ലഭിക്കും. കൂടാതെ അപ്പോളോ 24|7 സർക്കിൾ സൗജന്യ ഹെലോട്യൂൺസ് ഇതിലുണ്ട്. വിങ്ക് മ്യൂസിക് ആക്സസും ഈ എയർടെൽ പ്ലാനിൽ നിന്ന് ലഭിക്കുന്നതാണ്.

മറ്റ് എയർടെൽ പ്ലാനുകൾ

ആമസോൺ പ്രൈം ലഭിക്കുന്ന മറ്റൊരു റീചാർജ് പ്ലാൻ കൂടിയുണ്ട്. 999 രൂപയാണ് ഈ പ്ലാനിന് എയർടെൽ ഈടാക്കുന്നത്. എന്നാൽ ഇതിൽ മുമ്പത്തെ പ്ലാനിലെ പോലെ അത്രയും ഡാറ്റ ലഭിക്കുന്നതല്ല. എങ്കിലും കാലാവധി കൂടുതലുള്ള പ്രീ-പെയ്ഡ് പ്ലാനാണിത്.

airtel 3GB പ്ലാൻ

അതായത് ഈ റീചാർജ് പ്ലാനിൽ 84 ദിവസമാണ് വാലിഡിറ്റി. ഇനി നിങ്ങളുടേത് 5G ഫോണാണെങ്കിൽ അൺലിമിറ്റഡ് 5ജി ലഭിക്കും. അങ്ങനെയെങ്കിൽ 699 രൂപയുടേതിനേക്കാൾ ഇതായിരിക്കും മികച്ച ചോയിസ്. കാരണം ദിവസക്വാട്ടയെ കുറിച്ച് ആശങ്ക വേണ്ട.

READ MORE: Nothing Phone 2a Launched: ഡൈമൻസിറ്റി 7200 Pro ചിപ്പ്, Nothing മൂന്നാമൻ 23000 രൂപ മുതൽ! TECH NEWS

ജിയോ ആമസോൺ പ്രൈം പ്ലാൻ

ഏകദേശം ഇതേ വിലയിൽ റിലയൻസ് ജിയോയുടെ പക്കലും റീചാർജ് പാക്കേജുകളുണ്ട്. 699 രൂപയ്ക്ക് നിങ്ങൾക്ക് ആമസോൺ പ്രൈം മാത്രമല്ല ലഭിക്കുന്നത്. ഇതിൽ നിങ്ങൾക്ക് നെറ്റ്ഫ്ലിക്സും ലഭിക്കും. എന്നാൽ ഇത് ജിയോയുടെ പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് മാത്രമാണ് ഉപയോഗിക്കാനാകുക. പ്രീ പെയ്ഡ് വരിക്കാർക്ക് 3227 രൂപയുടെ പ്ലാനുകളിൽ നിന്ന് ആമസോൺ പ്രൈമും സ്വന്തമാക്കാം.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :