Bharti Airtel ഇന്ത്യയിലെ പ്രമുഖ ടെലികോം സർവ്വീസാണ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്ററെന്നും പറയാം. എയർടെലും ജിയോ പോലെ അൺലിമിറ്റഡ് 5G നൽകുന്നുണ്ട്. 5G കണക്റ്റിവിറ്റിയുള്ള പ്രദേശങ്ങളിൽ 5ജി ഫോണുകൾക്ക് ഈ അൺലിമിറ്റഡ് സേവനം ഉപയോഗിക്കാം.
2023ലെ റീചാർജ് പ്ലാനുകളിലാണ് എയർടെൽ ഫ്രീയായി 5ജി നൽകിയിരുന്നത്. എന്നാൽ 2024ൽ ജിയോയും എയർടെലും 5ജി സേവനങ്ങൾക്ക് നിരക്ക് ഏർപ്പെടുത്തുമെന്ന് വാർത്തകൾ വന്നിരുന്നു. ഈ അഭ്യൂഹങ്ങളോട് ഇപ്പോഴിതാ എയർടെൽ എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ പ്രതികരിച്ചു. എക്കണോമിക് ടൈംസുമായുള്ള അഭിമുഖത്തിലാണ് സുനിൽ ഭാരതി മിത്തൽ 5G യെ കുറിച്ച് പറഞ്ഞത്.
ഭാരതി എയർടെൽ പ്രത്യേകം നിരക്ക് ഈടാക്കില്ലെന്നാണ് കമ്പനി അറിയിക്കുന്നത്. 2024-ന്റെ രണ്ടാം പകുതിയിൽ അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ അവസാനിക്കുമെന്നാണ് റിപ്പോർട്ട് ഉണ്ടായിരുന്നത്. എന്നാൽ ഈ ഓഫർ നീക്കം ചെയ്യാൻ എയർടെൽ താൽപ്പര്യപ്പെടുന്നില്ല.
5G ഉയർത്തുന്നില്ലെങ്കിലും പകരം മൊത്തത്തിലുള്ള താരിഫുകൾ ഉയർത്തിയേക്കും. നിലവിൽ 5G വരിക്കാർ അധികമില്ല. അതിനാൽ തന്നെ 5ജി പ്ലാനുകൾക്കായി ചാർജ് ഈടാക്കുന്നതിൽ യുക്തിയില്ലെന്ന് കമ്പനി കണക്കാക്കുന്നു.
എയർടെലിന്റെ ഹ്രസ്വകാല എആർപിയു ലക്ഷ്യം 200 രൂപയാണ്. ഇത് 300 രൂപയിലെത്തിക്കാനാണ് പരിശ്രമിക്കുന്നത്. 2021 അവസാനത്തിൽ എയർടെൽ ബേസിക് താരിഫ് പ്ലാൻ 155 രൂപയുടേതാക്കി. 99 രൂപ പ്ലാൻ നീക്കം ചെയ്തുകൊണ്ടാണ് ഇങ്ങനെ മാറ്റം നടത്തിയത്.
എന്നാൽ ആർപിയു 200 മുതൽ 300 രൂപ റേഞ്ചിൽ എത്തുന്നത് നല്ലതാണെന്ന് സുനിൽ മിത്തൽ പറയുന്നു. ഇത് രാജ്യത്തിന്റെ ഡിജിറ്റൽ വളർച്ചയ്ക്ക് സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അയോധ്യയിലെ രാമപ്രതിഷ്ഠയോട് അനുബന്ധിച്ച് ഭാരതി എയർടെൽ ഓഫറുകൾ പ്രഖ്യാപിച്ചു. അയോധ്യ ക്ഷേത്രത്തിന് സമീപത്ത് പലയിടത്തും കമ്പനി കരുത്തുറ്റ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി നൽകി. അയോധ്യ ധാം, അയോധ്യ കാന്റ്, രാമഭദ്ര, ബ്രഹ്മകുണ്ഡ് എന്നിവിടങ്ങളിൽ CoW നെറ്റ്‌വർക്ക് സ്ഥാപിച്ചു. ഹൈ സ്പീഡ് ഡാറ്റ നൽകുന്നതിനുള്ള കണക്റ്റിവിറ്റിയാണ് സെൽ ഓൺ വീൽസ്. ഇതിനെയാണ് CoW എന്ന് ചുരുക്കി പറയുന്നത്.
READ MORE: WhatsApp Share File: ഫയൽ ഷെയറിങ്ങിന് AirDrop ഫീച്ചറുമായി WhatsApp
ഗുപ്തർ ഘട്ട്, പരിക്രമ മാർഗ്, ഹൈവേ, എയർപോർട്ട്, രാംപ്രസ്ഥ് പാർക്ക് എന്നിവിടങ്ങളിലും CoW സേവനം ലഭ്യമാക്കി. കൂടാതെ, കത്ര റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പരിസരങ്ങളിലും ഇത് വിന്യസിച്ചു.
ലക്ഷദ്വീപിലെ ടൂറിസ്റ്റുകൾക്കും നിവാസികൾക്കും ഭാരതി എയർടെൽ 5G പ്ലസ് സേവനം ആരംഭിച്ചു. ഇതുവഴി ലക്ഷദ്വീപിനെ 5ജിയിലേക്ക് കണക്റ്റ് ചെയ്യുന്ന ആദ്യത്തെ ടെലികോം കമ്പനിയായിഎയർടെൽ മാറി.