Unlimited സേവനങ്ങളുള്ള പുതിയ Airtel Plan! 365 ദിവസത്തേക്ക് ഇനി റീചാർജ് ചെയ്യേണ്ട…

Updated on 04-Dec-2024
HIGHLIGHTS

Airtel അവതരിപ്പിച്ച ഈ പുതിയ പ്ലാനിനെ കുറിച്ച് അറിയണോ?

താങ്ങാനാവുന്ന വാർഷിക പ്ലാൻ നോക്കുന്നവർക്കുള്ള മികച്ച ചോയിസാണ് ഇതെന്ന് പറയാം

ഈ എയർടെൽ പാക്കേജ് 1,999 രൂപ വില വരുന്ന പ്ലാനാണ്

Airtel വരിക്കാർക്കായി കമ്പനി അവതരിപ്പിച്ച പുതിയ recharge plan ശ്രദ്ധേയമാകുന്നു. ഒരു വർഷം വാലിഡിറ്റിയുള്ള പാക്കേജാണ് എയർടെൽ പുറത്തിറക്കിയത്. ഇന്ന് ഇന്ത്യയിൽ ഏകദേശം 400 ദശലക്ഷം വരിക്കാരാണ് എയർടെലിനുള്ളത്. ഇടയ്ക്ക് നിരക്ക് വർധിപ്പിച്ചത് എയർടെലിന് തിരിച്ചടി ആയെങ്കിലും, കൈവിട്ട സ്ഥാനം തിരിച്ചു പിടിക്കാനുള്ള പരിശ്രമത്തിലാണ് കമ്പനി.

Bharti Airtel-ന്റെ പക്കൽ വിപുലമായ റീചാർജ് പ്ലാനുകളാണുള്ളത്. അതും 365 ദിവസം വരെ നീണ്ടു നിൽക്കുന്ന ദീർഘകാല വാലിഡിറ്റി പ്ലാനുകളുണ്ട്. Unlimited ഓഫറുകൾ ആണ് പ്ലാനുകളിൽ എയർടെൽ നൽകി വരുന്നത്. കൈവിട്ട വരിക്കാരെ തിരിച്ചുവിളിക്കാനുള്ള എയർടെലിന്റെ പുതിയ തുറുപ്പുചീട്ടാണ് ഈ പ്ലാനെന്ന് പറയാം. കാരണം, പുതിയ പാക്കേജിൽ ടെലികോം കമ്പനി ഉൾപ്പെടുത്തിയിട്ടുള്ള ആനുകൂല്യങ്ങളും അങ്ങനെയാണ്.

Bharti Airtel

Airtel പുതിയ recharge plan

എയർടെൽ അവതരിപ്പിച്ച ഈ പുതിയ പ്ലാനിനെ കുറിച്ച് അറിയണോ? താങ്ങാനാവുന്ന വാർഷിക പ്ലാൻ നോക്കുന്നവർക്കുള്ള മികച്ച ചോയിസാണ് ഇതെന്ന് പറയാം.

എയർടെൽ ഇതിൽ അനുവദിച്ചിരിക്കുന്നത് 365 ദിവസത്തെ വാലിഡിറ്റിയാണ്. ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് സൗജന്യ കോളിംഗും പ്രതിദിനം 100 സൗജന്യ എസ്എംഎസും നൽകുന്നു. എല്ലാ ആനൂകൂല്യങ്ങളും ഒത്തിണങ്ങിയ പ്ലാനാണ് പുതിയതായി പ്രഖ്യാപിച്ചത്.

Airtel 365 ദിവസ പ്ലാൻ സേവനങ്ങൾ ഇവയെല്ലാം…

ഇതിൽ ഡാറ്റ സേവനങ്ങളും ടെലികോം കമ്പനി അനുവദിച്ചിരിക്കുന്നു. വർഷം മുഴുവനും 24GB ഡാറ്റ നിങ്ങൾക്ക് ആസ്വദിക്കാവുന്നതാണ്. ഓരോ മാസവും 2ജിബി എന്ന രീതിയിൽ ഇതിനെ കണക്കാക്കാം. 24ജിബിയും വിനിയോഗിച്ച് കഴിഞ്ഞാൽ 1MBയ്ക്ക് 50 പൈസ വച്ച് ഈടാക്കും. അതിനാൽ ഉയർന്ന അളവിൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ അത്ര ഗുണകരമല്ല. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

എങ്കിലും എയർടെലിൽ തുച്ഛമായ വിലയ്ക്ക് ഡാറ്റ ബൂസ്റ്റർ പ്ലാനുകളുണ്ട്. ദീർഘകാല വാലിഡിറ്റി പാക്കേജ് നോക്കുന്നവർക്ക്, അത്യാവശ്യഘട്ടങ്ങളിൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ തെരഞ്ഞെടുക്കാം.

പുതിയ പ്ലാനിൽ മറ്റ് ചില സേവനങ്ങൾ കൂടിയുണ്ട്. എയർടെൽ എക്‌സ്ട്രീം പ്ലേയിൽ സൗജന്യ ടിവി ഷോകൾ, സിനിമകളെല്ലാം ആസ്വദിക്കാം. എന്നിരുന്നാലും, എയർടെൽ എക്‌സ്ട്രീം പ്ലേയുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനല്ല ലഭിക്കുന്നത്. ഇതിൽ വിങ്ക് മ്യൂസിക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും നേടാവുന്നതാണ്.

Also Read: Unlimited Call Pack: 500 രൂപ റേഞ്ചിൽ ദീർഘവാലിഡിറ്റിയും 6GBയും, കോൾ നോക്കി പ്ലാനെടുക്കുന്ന Airtel വരിക്കാർക്കായി…

പുതിയ പ്ലാനിന് എത്ര ചെലവാകും?

ഇതുവരെയും പ്ലാനിന് എത്ര ചെലവാകുമെന്ന് പറഞ്ഞില്ലല്ലോ! എയർടെലിന്റെ പുതിയ പ്ലാൻ 1,999 രൂപയുടേതാണ്. കുറച്ച് ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും ദീർഘകാല വാലിഡിറ്റിയും എന്തായാലും ഈ പ്ലാനിൽ ആസ്വദിക്കാം.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :