താരിഫ് ഉയർത്തിയെങ്കിലും Bharti Airtel ആശ്വാസത്തിനായി പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. ഏകദേശം 20 ശതമാനം നിരക്ക് വർധനവാണ് എയർടെൽ നടപ്പിലാക്കിയത്. അൺലിമിറ്റഡ് 5G പ്ലാനുകളിലും എയർടെൽ മാറ്റം വരുത്തുകയുണ്ടായി. 2GB-യിൽ കൂടുതൽ ഡാറ്റ നൽകുന്ന പ്ലാനുകളിലാണ് അൺലിമിറ്റഡ് 5ജിയുള്ളത്.
ഇപ്പോഴിതാ സാധാരണക്കാരന് ഇണങ്ങുന്ന ഡാറ്റ പായ്ക്കുകളാണ് Airtel പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ കുറഞ്ഞ പൈസയ്ക്ക് റീചാർജ് ചെയ്യുന്നവർക്കായാണ്. ഇതിലൂടെ നിങ്ങൾക്ക് 5G ഡാറ്റ സേവനങ്ങൾ ആക്സസ് ചെയ്യാവുന്നതാണ്.
51 രൂപ, 101 രൂപ, 151 രൂപ നിരക്കിലാണ് പുതിയ പ്ലാനുകൾ. പുതിയ ബൂസ്റ്റർ പാക്കുകളിലൂടെ നിങ്ങൾക്ക് 9GB വരെ ലഭിക്കും. ഏറ്റവും വില കുറഞ്ഞ 51 രൂപ പാക്കേജ് 3GB വരെ ലഭിക്കും. 101 രൂപയ്ക്ക് 6GB ഡാറ്റ ലഭിക്കുന്നു. 9GB ഡാറ്റയാണ് 151 രൂപ ഡാറ്റ ബൂസ്റ്ററിലുള്ളത്.
നിലവിൽ നിങ്ങളുടെ പക്കൽ 1GBയോ 1.5GB പ്ലാനുകളാണോ ഉള്ളത്. എങ്കിൽ ഇതിലേക്ക് പുതിയ ബൂസ്റ്റർ പ്ലാനുകൾ ചേർക്കാം. ദിവസ ക്വാട്ട തീർന്നാൽ തെരഞ്ഞെടുക്കാവുന്ന മികച്ച ടോപ്പ് അപ്പ് പ്ലാനുകളാണിവ.
5G ഡാറ്റ പരിധിയില്ലാതെ വിനിയോഗിക്കാനും ഈ ബൂസ്റ്റർ പ്ലാനുകൾ മതി. ശ്രദ്ധിക്കുക, ഇത് ലഭിക്കണമെങ്കിൽ നിങ്ങളുടെ പക്കൽ ആക്ടീവ് പ്ലാൻ ഉണ്ടായിരിക്കണം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിലയൻസ് ജിയോ പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഇവ ഡാറ്റ ആഡ്-ഓൺ അഥവാ ബൂസ്റ്റർ പ്ലാനുകളായിരുന്നു. 51 രൂപ, 101 രൂപ, 151 രൂപ വിലയുള്ള പ്ലാനുകളായിരുന്നു അവ. 1GB, 1.5GB പ്ലാനുകളുള്ള വരിക്കാർക്ക് തെരഞ്ഞെടുക്കാവുന്ന ബൂസ്റ്റർ പ്ലാനുകളാണിത്. നിങ്ങളുടെ ബേസിക് പ്ലാനിന്റെ അതേ വാലിഡിറ്റിയാണ് ജിയോ ബൂസ്റ്റർ പ്ലാനുകൾക്കുള്ളത്.
Read More: BSNL Best Plans: Jio, എയർടെൽ, വിഐ തരുന്നതിനേക്കാൾ വിലക്കുറവിൽ BSNL പ്ലാനുകൾ
3GB ഡാറ്റ 51 രൂപ ആഡ്-ഓൺ പാക്കേജിൽ നൽകുന്നു. ജിയോയുടെ 101 രൂപ ബൂസ്റ്റർ പ്ലാനിൽ 6GB ആണുള്ളത്. 9GB ഡാറ്റയ്ക്ക് വേണ്ടിയുള്ളതാണ് 151 രൂപയുടെ പാക്കേജ്. ഇവയെല്ലാം വരിക്കാർക്ക് 4G ഡാറ്റ പ്രദാനം ചെയ്യുന്നു. 5G വരിക്കാർക്ക് അൺലിമിറ്റഡായി ഇന്റർനെറ്റ് ആസ്വദിക്കാനും ഇവ ധാരാളം.