ഡാറ്റ തീർന്നാൽ അത്യാവശ്യത്തിനു ബൂസ്റ്റർ പ്ലാനുമായി Airtel
ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ഉപയോഗിക്കാം
49 രൂപയുടെ എയർടെൽ ഡാറ്റ പ്ലാനാണ് ഇവിടെ അവതരിപ്പിക്കുന്നത്
ഈ പ്ലാനിന്റെ പ്രത്യേകതകൾ എന്താണെന്നു നോക്കാം
എയർടെൽ പ്രീപെയ്ഡ് ഡാറ്റ ബൂസ്റ്റർ പ്ലാനുകളുടെ നിരയിലേക്ക് ഒരു പുത്തൻ പ്ലാൻ കൂടി അവതരിപ്പിക്കുന്നു. നിലവിലുള്ള എയർടെൽ പ്ലാനുകളിൽ പലതും ആവശ്യത്തിന് ഡാറ്റ നൽകുന്ന പ്ലാനുകളുമായാണ് എത്തുന്നത്. എങ്കിലും ചില ഘട്ടങ്ങളിൽ പലർക്കും അധികഡാറ്റ ആവശ്യമായി വരാറുണ്ട്.പ്രതിദിന ഡാറ്റ പരിധി പിന്നിട്ട ശേഷം എന്തെങ്കിലും അത്യാവശ്യം ഉണ്ടായാൽ അവ നിറവേറ്റാൻ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ഏറെ സഹായകമാണ്. വിവിധ ആവശ്യങ്ങൾ മുൻനിർത്തി ഒന്നിലേറെ ബൂസ്റ്റർ ഡാറ്റ പ്ലാനുകൾ എയർടെൽ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. ആ പ്ലാനുകളുടെ നിരയിലേക്കാണ് ഒരു പുത്തൻ പ്ലാൻകൂടി എയർടെൽ ചേർത്തിരിക്കുന്നത്.
49 രൂപയുടെ പുതിയ എയർടെൽ ഡാറ്റ പ്ലാൻ
എയർടെൽ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ഡാറ്റ പ്ലാൻ 49 രൂപ നിരക്കിൽ ആണ് എത്തിയിരിക്കുന്നത്. മുൻപുണ്ടായിരുന്ന 49 രൂപയുടെ പ്ലാൻ എയർടെൽ ഉപയോക്താക്കൾക്ക് ഇനി മറക്കാം. കാരണം അതിൽനിന്നും തികച്ചും വ്യത്യസ്തമായ ആനുകൂല്യമാണ് 49 രൂപയുടെ പുതിയ ഡാറ്റ പ്ലാനിൽ കമ്പനി നൽകിയിരിക്കുന്നത്. ആകെ 6 GB ഡാറ്റ ആണ് 49 രൂപയുടെ പുതിയ പ്ലാനിൽ ലഭ്യമാകുക.
ഒരു ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. 49 രൂപയുടെ പുതിയ എയർടെൽ ഡാറ്റ പ്ലാൻ ആസ്വദിക്കണമെങ്കിൽ ഉപയോക്താക്കൾക്ക് വാലിഡിറ്റിയുള്ള ഒരു അടിസ്ഥാന പ്ലാൻ ഉണ്ടായിരിക്കണം. എയർടെൽ ഡാറ്റ പ്ലാനുകളുടെ പട്ടികയിലെ ഏറ്റവും ചെലവുകുറഞ്ഞ പ്ലാൻ 19 രൂപ നിരക്കിലാണ് എത്തുന്നത്. ഒരു ദിവസത്തെ വാലിഡിറ്റിയിൽ 1GB ഡാറ്റ മാത്രമാണ് ഇതിൽ ലഭിക്കുക.
അടിയന്തര സാഹചര്യങ്ങളിൽ 1GB യിൽ കൂടുതൽ ഡാറ്റ ആവശ്യമായുണ്ടെങ്കിലാണ് 49 രൂപയുടെ പ്ലാൻ ഉപയോഗപ്പെടുക. അല്ലെങ്കിൽ 19 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം. അടുത്തിടെ വൊഡാഫോൺ ഐഡിയ 17 രൂപ, 59 രൂപ നിരക്കുകളിൽ വിഐ ഛോട്ടാ ഹീറോ ഡാറ്റ പ്ലാനുകൾ പുറത്തിറക്കിയിരുന്നു. ഈ പ്ലാനുകളോട് മത്സരിക്കാനാണ് എയർടെൽ പുതിയ 49 രൂപ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.