4K വീഡിയോകൾക്ക് ഇത് മതി! വിവിധ ടെലികോം കമ്പനികളുടെ മികച്ച 100 Mbps പ്ലാനുകൾ
ഒന്നിലധികം ഡിവൈസുകൾക്ക് മികച്ച വേഗത നൽകാൻ അനുയോജ്യമായ പ്ലാനുകളാണ് ഇവ
4K വീഡിയോകൾ കാണുന്നതിന് 4-5 Mbps വേഗത മതിയാകും
ഈ പ്ലാനുകളുടെ മറ്റു ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
ബിഎസ്എൻഎൽ (BSNL), ജിയോ (Jio), എയർടെൽ (Airtel) തുടങ്ങി പ്രമുഖ ടെലിക്കോം കമ്പനികൾ വിവിധ നിരക്കുകളിൽ രാജ്യത്ത് ബ്രോഡ്ബാൻഡ് സേവനം നൽകിവരുന്നുണ്ട്. മികച്ച വേഗതയിൽ ആവശ്യങ്ങൾ നടത്താൻ 100 എംബിപിഎസ് ഡാറ്റ വേഗത വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ ഈ കമ്പനികൾ അവതരിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മികച്ച 100 എംബിപിഎസ് പ്ലാനുകൾ
ബിഎസ്എൻഎൽ (BSNL) പ്ലാൻ
പ്രതിമാസം 100 എംബിപിഎസ് വേഗത വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ പ്ലാനിന് 799 രൂപ ആണ് നിരക്ക്. ഭാരത് ഫൈബറിനു കീഴിൽ എംബിപിഎസ് വേഗതിയിൽ 1ടിബി വരെ പ്രതിമാസ ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു. ഡാറ്റ പരിധിക്കു ശേഷം 5 എംബിപിഎസ് വേഗത്തിൽ ഇന്റർനെറ്റ് ലഭിക്കും. ഹോട്ട്‌സ്റ്റാർ സൂപ്പർ, ലയൺസ് ഗേറ്റ്, ഷെമാരു, ഹംഗാമ, സോണി ലൈവ്, സീ5, വൂട്ട്, യപ്പ് ടിവി തുടങ്ങി നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സൗജന്യ പ്രവേശനവും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 799 എന്നത് ജിഎസ്ടി കൂടാതെയുള്ള നിരക്കാണ്. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ (BSNL) നൽകുന്ന മികച്ച ബ്രോഡ്ബാൻഡ് പ്ലാൻ ആണിത്.
മറ്റൊരു ബിഎസ്എൻഎൽ (BSNL) പ്ലാൻ കൂടി 100 എംബിപിഎസ് വേഗത നൽകുന്നുണ്ട്. 849 രൂപ+ ജിഎസ്ടി ആണ് ഈ പ്ലാനിന്റെ പ്രതിമാസ നിരക്ക്. ഒടിടി ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭിക്കില്ല. എന്നാൽ 3.3ടിബി പ്രതിമാസ ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഈ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നുണ്ട്.
എയർടെൽ (Airtel) ബ്രോഡ്ബാൻഡ് പ്ലാൻ
100 എംബിപിഎസ് വേഗത്തിൽ 3.3 ടിബി ഡാറ്റയാണ് 799 രൂപയുടെ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ നൽകുന്നത്. 4കെ ഉള്ളടക്കം സുഗമമായി സ്ട്രീം ചെയ്യാൻ ഈ പ്ലാൻ സഹായിക്കുന്നു. ഡാറ്റ, ലോക്കൽ- എസ്ടിഡി കോളുകൾ എന്നിവയ്ക്ക് പുറമെ വിങ്ക് മ്യൂസിക്, ഷാ അക്കാദമി, എയർടെൽ (Airtel) എക്സ്ട്രീം സോഫ്റ്റ്വെയർ എന്നിവയുടെ സൗജന്യ സബ്സ്‌ക്രിപ്ഷനും ഈ പ്ലാനിലുണ്ട്.
ജിയോ (Jio)ഫൈബർ പ്ലാൻ
ജിയോ ബ്രോഡ്ബാൻഡ് വിഭാഗമായ ജിയോ (Airtel) ഫൈബറും ഉപഭോക്താക്കൾക്ക് 100 എംബിപിഎസ് പ്ലാൻ നൽകുന്നുണ്ട്. പ്രതിമാസം 3.3ടിബി ഡാറ്റ, സൗജന്യ വോയ്‌സ് കോളിങ് എന്നിവ ഈ പ്ലാനിന്റെ ആനുകൂല്യങ്ങളാണ്. ഈ പ്ലാനിനൊപ്പം അധിക ആനുകൂല്യങ്ങളൊന്നും ഇല്ല. 699 രൂപ + ജിഎസ്ടി ആണ് ഈ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള പ്രതിമാസ ചെലവ്.
ഇന്റർനെറ്റ് സേവന ദാതാക്കൾ വിവിധ സ്പീഡുകളിലുള്ള ബ്രോഡ്ബാൻഡ് കണക്ഷനും പ്ലാനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരേ വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്‌തിരിക്കുന്ന ഒന്നിലധികം ഉപകരണങ്ങൾക്ക് മികച്ച വേഗത നൽകാൻ അനുയോജ്യമായവയാണ് ഈ 100 എംബിപിഎസ് പ്ലാനുകൾ. 4കെ വീഡിയോകൾ കാണുന്നതിന് പോലും 4-5 Mbps വരെ മതിയാകും എന്നതും ഓർക്കണം.