എയർടെലി(Airtel)ന്റെ പുതിയ പ്ലാറ്റിനം പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഒരു ആഡ്-ഓൺ കണക്ഷൻ ഓഫറുമായി കമ്പനിയുടെ പുതിയ പോസ്റ്റ്‌പെയ്ഡ് ഫാമിലി പ്ലാൻ അവതരിപ്പിച്ചു. മൊത്തത്തിൽ രണ്ട് കണക്ഷനുകളും പ്ലാനിനൊപ്പം ലഭിക്കും. അതായത് ഒരു കണക്ഷന് ചിലവ് വരുന്നത് പ്രതിമാസം 299 രൂപ മാത്രം. എയർടെലി(Airtel)ന്റെ 599 രൂപയുടെ എയർടെൽ (Airtel) പ്ലാറ്റിനം ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിനൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചറിയാം.
ഒരു പ്രൈമറി കണക്ഷനും ഒരു ആഡ് ഓൺ കണക്ഷനും അധിക നിരക്കുകളൊന്നും കൂടാതെ ഓഫർ ചെയ്യുന്നു. 105GB ഡാറ്റയാണ് ഈ പ്ലാനിലുള്ളത്. അതിൽ 75GB ഡാറ്റ പ്രൈമറി കണക്ഷനിലേക്കും 30 ജിബി ഡാറ്റ ആഡ് ഓൺ കണക്ഷനിലേക്കുമാണ് നൽകുന്നത്. ആകെയുള്ള 105 ജിബി ഡാറ്റ ഫാമിലി പൂൾ എന്ന നിലയിലാണ് കണക്കാക്കുന്നത്. അതിനാൽ മൊത്തം ഡാറ്റ ആനുകൂല്യം രണ്ട് നമ്പറിലും ഉപയോഗപ്പെടുത്താൻ കഴിയും. ഇതിനൊപ്പം 200 ജിബി ഡാറ്റ റോൾഓവർ സൗകര്യവും പ്ലാനിലുണ്ട്. ഈ മാസം ഉപയോഗിക്കാൻ കഴിയാതെ പോയ ഡാറ്റ അടുത്ത മാസം ഉപയോഗിക്കാനുള്ള സൗകര്യമാണ് ഡാറ്റ റോൾഓവർ. ഡാറ്റ ക്വാട്ട കഴിഞ്ഞാൽ 1MBയ്ക്ക് 2 പൈസ നിരക്കിൽ ഡാറ്റ ഉപയോഗിക്കാൻ കഴിയും.
599 രൂപയുടെ എയർടെൽ (Airtel) പ്ലാറ്റിനം പ്ലാൻ ആറ് മാസത്തെ ആമസോൺ പ്രൈം മെമ്പർഷിപ്പും ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും യാതൊരു അധിക ചിലവുകളുമില്ലാതെ ഓഫർ ചെയ്യുന്നു. ഒരു വർഷത്തേക്കാണ് പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ ലഭിക്കുന്നത്. 599 രൂപ പ്ലാറ്റിനം പ്ലാനിൽ എക്സ്ട്രീം മൊബൈൽ പായ്ക്കും വിങ്ക് പ്രീമിയം ബെനിഫിറ്റ്സും ലഭ്യമാണ്.
599 രൂപയുടെ എയർടെൽ (Airtel) അധിക ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്നു. അപ്പോളോ 24 ബൈ 7 സർക്കിൾ മെമ്പർഷിപ്പ്, ഫാസ്ടാഗിൽ 100 രൂപയുടെ ഡിസ്കൌണ്ടും ബ്ലൂ റിബൺ ബാഗ് സർവീസും പ്ലാനിനൊപ്പം ലഭിക്കുന്നു. അധിക നിരക്കുകളില്ലാതെ ഈ പ്രീമിയം ആനുകൂല്യങ്ങൾ റിവാർഡുകളായി ഓഫർ ചെയ്യുന്ന ഏക കമ്പനി കൂടിയാണ് എയർടെൽ.
599 രൂപയുടെ Jio പോസ്റ്റ്പെയ്ഡ് പ്ലാൻ അൺലിമിറ്റഡ് ഡാറ്റ, പ്രതിദിനം 100 എസ്എംഎസുകൾ, അൺലിമിറ്റഡ് വോയ്സ് കോളിങ്, അൺലിമിറ്റഡ് 5ജി, എതാനും ജിയോ ആപ്പുകൾ എന്നിവയാണ് ഓഫർ ചെയ്യുന്നത്. അതായത് കാര്യമായ അധിക ആനുകൂല്യങ്ങളൊന്നും 599 രൂപയുടെ പ്ലാനിനൊപ്പം ലഭിക്കുന്നില്ല. അതേ സമയം എയർടെൽ ഒരു പ്ലാനിൽ രണ്ട് കണക്ഷനുകളും ആവശ്യത്തിന് ഡാറ്റയും അധിക ആനുകൂല്യങ്ങളും നൽകുന്നു. പ്രായോഗികത കണക്കിലെടുക്കുമ്പോൾ രണ്ട് പേരുള്ള ഒരു കുടുംബത്തിനൊക്കെ ഈ പ്ലാൻ അനുയോജ്യമാണ്.