ഒരു മുന്നറിയിപ്പുകളും കൂടാതെ റീചാർജ് പ്ലാനുകൾ വർധിപ്പിക്കുക അടുത്ത കാലത്തായി ടെലിക്കോം കമ്പനികളുടെ ഒരു രീതിയാണ്. പ്ലാനുകളുടെ കാര്യത്തിൽ എല്ലാവരെയും ഇടയ്ക്കിടെ ഞെട്ടിക്കാറുള്ള കമ്പനിയാണ് എയർടെൽ (Airtel). ഉപഭാക്താക്കൾക്കായി പുതിയൊരു പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. 49 രൂപ വിലയുള്ള ഡാറ്റ വൗച്ചറാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. അധിക ഡാറ്റ ആവശ്യങ്ങൾക്ക് ഉതകുന്ന പ്രീപെയ്ഡ് ഡാറ്റ ബൂസ്റ്റർ എന്ന നിലയിലാണ് എയർടെൽ 49 രൂപയുടെ പ്ലാൻ മുന്നോട്ട് വയ്ക്കുന്നത്. നിങ്ങളുടെ നമ്പറിൽ ഇപ്പോൾ ആക്റ്റീവായിട്ടുള്ള പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ഉപയോഗിക്കാനുള്ള പ്ലാനുകളാണ് ഡാറ്റ ബൂസ്റ്ററുകൾ അഥവാ ഡാറ്റ വൗച്ചറുകൾ.
ബേസ് പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ലഭിക്കുന്ന ഡാറ്റ ലിമിറ്റ് പലപ്പോഴും യൂസേഴ്സിന് മതിയാകാതെ വരും. പ്രത്യേകിച്ചും ഒടിടി സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ് തുടങ്ങിയവയ്ക്കായി ഏറെ സമയം ചിലവഴിക്കുന്നവർക്ക്. ഇത്തരം യൂസേഴ്സിനാണ് ഡാറ്റ ബൂസ്റ്റർ പായ്ക്കുകൾ ഉപയോഗപ്രദമാകുന്നത്. ഇപ്പോൾ തന്നെ നിരവധി ബൂസ്റ്റർ പായ്ക്കുകൾ എയർടെൽ (Airtel) ഓഫർ ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിലേക്കാണ് 49 രൂപയുടെ ഡാറ്റ വൗച്ചർ കൂടി കമ്പനി അവതരിപ്പിക്കുന്നത്. വൗച്ചർ ഓഫർ ചെയ്യുന്ന ആനുകൂല്യങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാം.
ഒറ്റ ദിവസത്തെ വാലിഡിറ്റി മാത്രമാണ് 49 രൂപ വില വരുന്ന എയർടെൽ ഡാറ്റ വൗച്ചർ ഓഫർ ചെയ്യുന്നത്. 6GB ഹൈ സ്പീഡ് ഡാറ്റയും 49 രൂപയുടെ പ്ലാനിന് ഒപ്പം ലഭ്യമാക്കിയിട്ടുണ്ട്. പ്ലാനിന് ഒപ്പമുള്ള 6GB ഡാറ്റയും ഒരു ദിവസം കൊണ്ട് തന്നെ ഉപയോഗിച്ച് തീർക്കണമെന്ന് സാരം. എയർടെൽ ഓഫർ ചെയ്യുന്ന മറ്റ് ചില ഡാറ്റ വൗച്ചറുകൾ കൂടി പരിചയപ്പെടാം.
ആകെ 4GB ഡാറ്റയാണ് ഈ എയർടെൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ ഓഫർ ചെയ്യുന്നത്. പ്രൈമറി പ്ലാനിന്റെ അതേ വാലിഡിറ്റിയാണ് 65 രൂപ വില വരുന്ന എയർടെൽ ഡാറ്റ വൗച്ചർ ഓഫർ ചെയ്യുന്നത്. മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെ ഈ വൗച്ചർ ഓഫർ ചെയ്യുന്നില്ല.
ഒരു ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്ന മറ്റൊരു ഡാറ്റ ബൂസ്റ്ററാണ് 29 രൂപയുടെ എയർടെൽ പ്ലാൻ. 2GB ഡാറ്റയാണ് വൗച്ചറിനൊപ്പം ലഭ്യമാക്കിയിരിക്കുന്നത്. ലിസ്റ്റിലെ മറ്റ് ഡാറ്റ വൗച്ചറുകളെപ്പോലെ തന്നെ മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെ 29 രൂപ വിലയുള്ള പ്ലാൻ നൽകുന്നില്ല.
58 രൂപ വിലയുള്ള എയർടെൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ 3GB ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. പ്രൈമറി പ്ലാനിന് സമാനമായ വാലിഡിറ്റിയും 58 രൂപ വിലയുള്ള വൗച്ചർ പായ്ക്ക് ചെയ്യുന്നു.