Airtel എൻട്രി ലെവൽ Post-paid പ്ലാൻ 399 രൂപയ്ക്ക് ലഭിക്കും

Updated on 02-Apr-2023
HIGHLIGHTS

പ്രതിദിന ഡാറ്റ ലിമിറ്റ് ഇല്ലാതെ ഡാറ്റ ആസ്വദിക്കാൻ കഴിയും

399 രൂപയുടെ പ്ലാൻ 200 ജിബി വരെ ഡാറ്റ റോൾഓവറുമായിട്ടാണ് വരുന്നത്

ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും

ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിലുള്ള പ്ലാനുകൾ ഏറ്റവും കുറഞ്ഞ വിലയിൽ തന്നെ നൽകുന്നു എന്നതാണ് എയർടെല്ലി (Airtel) ന്റെ പ്രത്യേകത. ഇന്ത്യയിലെ നിരവധി നഗരങ്ങളിൽ എയർടെൽ ഇതിനകം തന്നെ 5G നെറ്റ്വർക്കും ലഭ്യമാക്കുന്നുണ്ട്. അടുത്തിടെ എയർടെൽ സൗജന്യ 5G ഡാറ്റ നൽകുന്ന ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. എയർടെല്ലിനും വരുമാനം കൂടുതൽ ലഭിക്കുന്നത് പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ നിന്നാണ്.  പോസ്റ്റ്പെയ്ഡ് ഇൻഫിനിറ്റി, എയർടെൽ  (Airtel) ബ്ലാക്ക് ഓഫറുകൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിട്ടാണ് എയർടെൽ  (Airtel) പോസ്റ്റ്‌പെയ്ഡ് വിഭാഗത്തിൽ പ്ലാനുകൾ നൽകുന്നത്. ഇതിൽ എൻട്രിലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ 399 രൂപയ്ക്ക് ലഭിക്കും.

ഇൻഫിനിറ്റി 399 പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെൽ(Airtel)ഇൻഫിനിറ്റി 399 പോസ്റ്റ്പെയ്ഡ് പ്ലാൻ കമ്പനി നൽകുന്ന എൻട്രി ലെവൽ പോസ്റ്റ്പെയ്ഡ് പ്ലാനാണ്. ഈ പ്ലാനിലൂടെ വരിക്കാർക്ക് ബൾക്ക് ഡാറ്റയാണ് ലഭിക്കുന്നത്. അതായത് പ്രതിദിന ഡാറ്റ ലിമിറ്റ് ഇല്ലാതെ ഡാറ്റ ആസ്വദിക്കാൻ ഈ പ്ലാൻ അവസരം നൽകുന്നു. എയർടെ(Airtel) 399 ഇൻഫിനിറ്റി പോസ്റ്റ്‌പെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലോക്കൽ, എസ്‌ടിഡി, റോമിങ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും.

അധിക ആനുകൂല്യങ്ങൾ

399 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ 200 ജിബി വരെ ഡാറ്റ റോൾഓവറുമായിട്ടാണ് വരുന്നത്. ഈ പ്ലാൻ ഒരു ബിൽ സൈക്കിൾ അഥവാ ഒരു മാസത്തേക്കായി 40GB ഡാറ്റയും നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. പ്ലാൻ നൽകുന്ന 40GB ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റിന് ഓരോ എംബിക്കും 2 പൈസ വീതം നിരക്ക് ഈടാക്കും. ഇത് കൂടാതെ എയർടെൽ റിവാർഡ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭ്യമാണ്. എയർടെൽ എക്‌സ്ട്രീം മൊബൈൽ പാക്ക്, അപ്പോളോ 24 ബൈ 7 സർക്കിൾ ആനുകൂല്യങ്ങൾ, ഫാസ്ടാഗ് ക്യാഷ്ബാക്ക്, വിങ്ക് മ്യൂസിക് അൺലിമിറ്റഡ്, ഹലോ ട്യൂൺസ് എന്നിവയും പ്ലാനിലൂടെ ലഭിക്കും.

അൺലിമിറ്റഡ് 5ജി ഡാറ്റ

എയർടെൽ  (Airtel) 5ജി പ്ലസ് ലഭ്യമാകുന്ന 500ൽ അധികം നഗരങ്ങളിൽ ഏതിലെങ്കിലുമാണ് താമസിക്കുന്നത് എങ്കിൽ നിങ്ങൾക്ക് 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ റീചാർജ് ചെയ്താൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ആസ്വദിക്കാം. പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ ലിമിറ്റ് ബാധകമല്ലാത്ത രീതിയിലാണ് ഈ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്നത്.

ആഡ് ഓൺ കണക്ഷൻ

എയർടെൽ(Airtel) 399 ഇൻഫിനിറ്റി പ്ലാൻ റീചാർജ് ചെയ്യുന്നതിനൊപ്പം 299 രൂപ ആഡ്-ഓൺ കൂടി തിരഞ്ഞെടുത്താൽ ഫാമിലി കണക്ഷനുകൾ ചേർക്കാൻ സാധിക്കും. ഇത്തരത്തിൽ ചേർക്കുന്ന കണക്ഷനുകൾക്ക് അൺലിമിറ്റഡ് കോളുകളും മൊത്തം 30 ജിബി ഡാറ്റയും ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ ആഡ് ഓൺ കണക്ഷനുകൾക്ക് ലഭ്യമാകും. എല്ലാവർക്കും ഉപയോഗിക്കാനായി ഫാമിലി പൂളിൽ ഡാറ്റാ ആനുകൂല്യങ്ങളും ലഭ്യമാകും.

 

Connect On :