5 പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി Airtel

5 പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി Airtel
HIGHLIGHTS

അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിക്കുന്നത്

എല്ലാ പ്രീപെയ്ഡ് പ്ലാനുകൾക്കും 2GB ഡാറ്റയാണ് ലഭിക്കുന്നത്‌

ഈ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയും മറ്റ്‌ ആനുകൂല്യങ്ങളും പരിശോധിക്കാം

പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് 5G ഡാറ്റ, ഒടിടി ആനുകൂല്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുന്ന അഞ്ച് പ്രീപെയ്ഡ് പ്ലാനുകളുമായി എയർടെൽ (Airtel)രംഗത്തെത്തിയിട്ടുണ്ട്. അഞ്ച് പ്രീപെയ്ഡ് പ്ലാനുകളും അവയുടെ പ്രത്യേകതകളും താഴെ കൊടുക്കുന്നു 

2999 രൂപയുടെ എയർടെൽ (Airtel) പ്ലാൻ

365 ദിവസത്ത വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. പ്രതിദിനം 2GB ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസവും 100 എസ്എംഎസുകൾ, അപ്പോളോ 24/7 സർക്കിൾ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് ഫ്രീ എന്നിവയാണ് മറ്റു പ്രത്യേകതകൾ. 

839 രൂപയുടെ എയർടെൽ പ്ലാൻ

84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 2GB ഡാറ്റയും ലഭിക്കുന്നുണ്ട്. അൺലിമിറ്റഡ് 5ജി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ്ങും, ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാനിലൂടെ ലഭ്യമാകുന്നത്. 3 മാസത്തേക്കുള്ള ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ, എക്‌സ്‌ട്രീം ആപ്പ്, റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷൻ, അപ്പോളോ 24/7 സർക്കിൾ, ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് ആക്സസ് എന്നിവയും ലഭിക്കും.

549 രൂപയുടെ എയർടെൽ പ്ലാൻ

56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ഉപഭോക്താവിന് ലഭിക്കുന്നത്. പ്രതിദിനം 2GB ഡാറ്റയും ലഭിക്കുന്നു. എല്ലാ ദിവസവും  100 എസ്എംഎസുകൾ എക്സ്ട്രീം ആപ്പ്, അപ്പോളോ 24/7 സർക്കിൾ, ഫാസ്റ്റ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹലോട്യൂൺസ്, വിങ്ക് മ്യൂസിക്ക് ആക്സസ് എന്നിവ നൽകുന്നുണ്ട്.

 359 രൂപയുടെ എയർടെൽ (Airtel) പ്ലാൻ

 359 രൂപയുടെ പ്ലാനിൽ 2GB ഡാറ്റ ലഭിക്കും. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭ്യമാണ്. ഈ ആനുകൂല്യങ്ങൾക്ക് പുറമെ എക്സ്ട്രീം ആപ്പ്, അപ്പോളോ 24/7 സർക്കിൾ, ഫാസ്റ്റ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹലോട്യൂൺസ്, വിങ്ക് മ്യൂസിക്ക് സൌജന്യ ആക്സസ് എന്നിവയും പ്ലാൻ നൽകുന്നു.

319 രൂപയുടെ എയർടെൽ (Airtel) പ്ലാൻ

2GB ഡാറ്റ ഡാറ്റയോടൊപ്പം 1 മാസത്തെ വാലിഡിറ്റിയും ലഭിക്കും. അൺലിമിറ്റഡ് 5ജി ഡാറ്റയും വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും അപ്പോളോ 24/7 സർക്കിൾ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് ആക്സസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. 

 

Nisana Nazeer
Digit.in
Logo
Digit.in
Logo