200 ദശലക്ഷത്തിലധികം വരിക്കാരുള്ള ടെലികോം കമ്പനിയാണ് Bharti Airtel. ഏറ്റവും മികച്ച പ്രീ പെയ്ഡ് പ്ലാനുകൾ എയടെലിന്റെ പക്കലുണ്ട്. ഇപ്പോഴിതാ എയർടെൽ വരിക്കാർക്ക് സന്തോഷം നൽകുന്ന അറിയിപ്പാണ് കമ്പനി നൽകുന്നത്. Holi Special ഓഫറാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ പുതിയ ഹോളി ഓഫറിൽ നിങ്ങൾക്കിനി അൺലിമിറ്റഡായി ഇന്റർനെറ്റ് ലഭിക്കും. അതും ഒരു പ്രത്യേക പ്ലാനിൽ മാത്രമല്ല ഈ ഓഫർ വന്നിരിക്കുന്നത് എന്ന് ശ്രദ്ധിക്കുക. എയർടെൽ സൗജന്യ അൺലിമിറ്റഡ് 5G ഡാറ്റയാണ് ഹോളി സമ്മാനമായി നൽകുന്നത്. എന്നാൽ ഈ പ്ലാനുകൾ എല്ലാവർക്കും ലഭിക്കുമോ എന്ന് നിങ്ങൾക്ക് സംശയം ഉണ്ടായിരിക്കും. ഈ എയർടെൽ ഓഫറിനെ കുറിച്ച് വിശദമായി അറിയാം.
239 രൂപയും അതിനുമുകളിലും വിലയുള്ള പ്ലാനുകളിലാണ് എയർടെലിന്റെ ഫ്രീ ഓഫർ. സൗജന്യമായി അൺലിമിറ്റഡ് 5G ഡാറ്റ ആസ്വദിക്കുന്നതിന് ഈ പ്ലാനുകൾ അനുയോജ്യമാണ്. ഏതാനും പോസ്റ്റ് പെയ്ഡ് പ്ലാനുകളിലും നിങ്ങൾക്ക് ഈ ലിമിറ്റഡ് പിരീഡ് ഓഫർ ലഭിക്കും.
പ്രതിമാസം 239 രൂപയോ അതിൽ കൂടുതലോ വിലയുള്ള പ്ലാനുകൾ ഉണ്ടായിരിക്കണം. ഇങ്ങനെയുള്ള പ്രീപെയ്ഡ് അല്ലെങ്കിൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് അൺലിമിറ്റഡ് ഇന്റർനെറ്റ് ലഭിക്കും.
ആദ്യം എയർടെലിന്റെ 239 രൂപയിൽ കൂടുതലുള്ള പ്ലാനുകൾ ഉണ്ടായിരിക്കണം എന്ന് ഉറപ്പുവരുത്തുക. മാത്രമല്ല നിങ്ങളുടെ ഫോൺ 5G ആയിരിക്കണം. എയർടെൽ താങ്ക്സ് ആപ്പ് ഡൗൺലോഡ് ചെയ്യുക. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ മൈ എയർടെൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. എന്നിട്ട് ആപ്പ് തുറന്ന് നിങ്ങളുടെ ഫോൺ നമ്പർ നൽകി ലോഗിൻ ചെയ്യാം. ഇവിടെ അൺലിമിറ്റഡ് 5G ഡാറ്റ എന്ന് പറയുന്ന ബാനറിൽ ക്ലിക്ക് ചെയ്യുക.
ഈ ഓഫർ ക്ലെയിം ചെയ്താൽ നിങ്ങൾക്ക് സ്ട്രീമിങ്ങും ഡൗൺലോഡിങ്ങുമെല്ലാം വേഗത്തിൽ ലഭിക്കും. അതും ഡാറ്റ പരിധിയില്ലാതെയാണ് ഓഫർ എന്നതും ശ്രദ്ധിക്കുക. ഇന്ത്യ ഡോട്ട് കോം, ടൈംസ് ബുൾ പോലുള്ള മാധ്യമങ്ങളും എയർടെൽ ഹോളി ഓഫറിനെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
എയർടെൽ ഹോളി ഓഫറിനായി എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിക്കേണ്ടതാണ്. നിങ്ങളുടെ ഫോൺ 5ജി ആണെങ്കിൽ ഈ ഓഫർ ലഭിക്കും. മാത്രമല്ല, നിങ്ങളുടെ ഏരിയയും 5ജി കവറേജുള്ള പ്രദേശമായിരിക്കണം. 5G പ്ലസ് നെറ്റ്‌വർക്കുള്ളവർക്കും ഈ ഓഫർ പ്രയോജനപ്പെടുത്താം.
Read More: BSNL News Latest: സർക്കാർ കമ്പനിയുടെ 99 രൂപ പ്ലാനിൽ ‘ചെറിയൊരു’ മാറ്റം
239 രൂപ മുതലുള്ള പ്രീ പെയ്ഡ് പ്ലാനുകൾ, പോസ്റ്റ്- പെയ്ഡ് പ്ലാനുകൾ എന്ന് നിബന്ധനയുണ്ട്. എന്നാലും 455 രൂപയ്ക്കും 1799 രൂപയ്ക്കുമുള്ള പ്രീ-പെയ്ഡ് പ്ലാനിൽ ഈ ഓഫർ ലഭ്യമല്ല. ഇത് എക്കാലത്തേക്കും ലഭിക്കുന്ന ഓഫറല്ല എന്നതും ശ്രദ്ധിക്കുക.