ടെലികോം കമ്പനികൾ ഉപഭോക്താക്കൾക്ക് വിവിധ തരത്തിലുള്ള പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല പരസ്പരം മത്സരിക്കാൻ ഈ കമ്പനികൾ അത്തരം വിലകുറഞ്ഞ പ്ലാനുകളും കൊണ്ടുവരുന്നു അതു കാരണം ഉപഭോക്താവ് മറ്റേതെങ്കിലും കമ്പനിയിലേക്ക് പോകുകയുമില്ല. ജിയോ (Jio), എയർടെൽ (Airtel) തുടങ്ങിയ പ്രമുഖ കമ്പനികളിൽ നിന്നുള്ള അത്തരം ഒരു പ്രീപെയ്ഡ് പ്ലാൻ നോക്കാം,
എയർടെൽ (Airtel) പ്രതിദിനം 1 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും 24 ദിവസത്തേക്ക് ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉപഭോക്താക്കൾക്ക് Wynk Music, സൗജന്യ ഹലോ ട്യൂൺസ്, എയർടെൽ (Airtel) എക്സ്-സ്ട്രീം, ആമസോൺ പ്രൈം വീഡിയോ എന്നിവയുടെ മൊബൈൽ പതിപ്പുകളുടെ സബ്സ്ക്രിപ്ഷനും ലഭിക്കും. ഇതെല്ലാം 199 രൂപയ്ക്ക് ലഭിക്കും.
199 രൂപയ്ക്ക് മറ്റ് കമ്പനികളേക്കാൾ അൽപ്പം കൂടുതൽ അനുകൂല്യങ്ങളാണ് ജിയോ (Jio) ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇതിന്റെ വാലിഡിറ്റി 28 ദിവസമാണ്. 28 ദിവസത്തേക്ക് (Jio) 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഉപഭോക്താവിന് നൽകുന്നു, കൂടാതെ ജിയോ ടിവി, ജിയോ (Jio) സിനിമ, ജിയോ ന്യൂസ് തുടങ്ങിയ എല്ലാ ജിയോ (Jio) ആപ്പുകളുടെയും സബ്സ്ക്രിപ്ഷനും നൽകുന്നു.
ജിയോ (Jio)യുടെ ഒരു പ്ലാൻ 249 രൂപയുടെതുമുണ്ട്. ഈ പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 2 ജിബി ഇന്റർനെറ്റ്, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, എല്ലാ ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷൻ എന്നിവയും ലഭിക്കും. ഈ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്.
ഉപയോക്താക്കൾക്ക് മികച്ച പ്ലാനാണ് എയർടെൽ നൽകുന്നത്. ദൈർഘ്യമേറിയ വാലിഡിറ്റി ഉണ്ട് എന്നുള്ളതാണ് കാരണം. ധാരാളം ഡാറ്റ ആഗ്രഹിക്കുന്ന ആളുകൾക്ക് എയർടെല്ലിന്റെ പ്ലാൻ മികച്ച ഓപ്ഷനായിരിക്കണമെന്നില്ല. എന്നിരുന്നാലും, നിങ്ങൾ വളരെ കുറഞ്ഞ ഡാറ്റ ആവശ്യമുള്ള ഒരു ബന്ധുവിനോ നിങ്ങൾക്കോ വേണ്ടി റീചാർജ് ചെയ്യുകയാണെങ്കിൽ, ഫോൺ വിളിക്കാൻ ഉപയോഗിക്കുന്നുണ്ടെങ്കിൽ, എയർടെല്ലിൽ നിന്നുള്ള 199 രൂപ പ്ലാൻ മികച്ച ഓപ്ഷനാണ്. ജിയോയുടെ പ്ലാൻ 23 ദിവസത്തേക്കാണ് വരുന്നത്, അതായത് 23 ദിവസത്തിനുള്ളിൽ നിങ്ങൾ വീണ്ടും വീണ്ടും റീചാർജ് ചെയ്യണം. എന്നിരുന്നാലും, അതേ വിലയ്ക്ക്, എയർടെല്ലിന്റെ പ്ലാൻ 30 ദിവസത്തെ സേവന വാലിഡിറ്റിയാണ് നൽകുന്നത്.