Airtel special plans for world cup: ക്രിക്കറ്റ് ആവേശമാക്കാൻ airtelന്റെ പുതിയ 2 അൺലിമിറ്റഡ് data planകൾ

Updated on 06-Oct-2023
HIGHLIGHTS

2 പുതുപുത്തൻ ഡാറ്റ പ്ലാനുകളുമായി ഭാരതി എയർടെൽ

ഡാറ്റ പ്ലാനുകളിലൂടെ ഇനി തടസ്സമില്ലാതെ തത്സമയം മത്സരങ്ങൾ ആസ്വദിക്കാം

നിസ്സാര തുകയ്ക്ക് റീചാർജ് ചെയ്യാമെന്നതാണ് പുതിയ പ്ലാനുകളുടെ നേട്ടം

ഇത്തവണ ICC ലോകകപ്പ് ഒരുങ്ങുന്നത് ഇന്ത്യയുടെ തട്ടകത്തിലാണ്. രാജ്യത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കായികവിനോദത്തിന്റെ പൂരം സ്വന്തം മൈതാനങ്ങളിൽ അരങ്ങേറുമ്പോൾ ഇന്ത്യൻ ആരാധകർക്ക് അങ്ങേയറ്റം ആവേശം നൽകുന്നുണ്ട്. ആവേശത്തിന് ആരവുമായി രാജ്യത്തെ പ്രധാന ടെലികോം കമ്പനികളും രംഗത്തെത്തിയിരിക്കുകയാണ്. Airtel തങ്ങളുടെ വരിക്കാർക്ക് വേണ്ടി ഇപ്പോഴിതാ പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ്.

Airtelന്റെ പുതിയ പ്ലാനുകൾ

ഡിസ്നി പ്ലസിലൂടെ ക്രിക്കറ്റ് ലൈവായി കാണാൻ അവസരമുണ്ട്. അതും യാത്രയിലാണെങ്കിൽ പോലും world cup live മിസ്സാകാതിരിക്കാൻ പുതിയ ഫീച്ചറുകളെല്ലാം ഉൾപ്പെടുത്തിയാണ് disney plus hotstarന്റെ ഇപ്രാവശ്യത്തെ വരവ്.

Also Read: Amazon Sale Prime Member Offers: മഹത്തായ ഭാരതീയ ഉത്സവത്തിൽ Prime അംഗങ്ങൾക്ക് പ്രത്യേക ഓഫറുകൾ!

ഇതേ സമയം, സ്ട്രീമിങ്ങിൽ ഒരു പഞ്ഞവും ഉണ്ടാകാതിരിക്കാൻ എയർടെലും 2 പുതിയ പ്രീ-പെയ്ഡ് പ്ലാനുകളുമായി വന്നിരിക്കുകയാണ്. Airtelന്റെ ഈ 2 ഡാറ്റ പ്ലാനുകളിലൂടെ ഇനി തടസ്സമില്ലാതെ തത്സമയം മത്സരങ്ങൾ ആസ്വദിക്കാനാകും.

airtelന്റെ പ്രത്യേക Cricket plans

2 പുതുപുത്തൻ ഡാറ്റ പ്ലാനുകളാണ് ഭാരതി എയർടെൽ ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്. പ്രീ- പെയ്ഡ് ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്ന ഈ റീചാർജ് പ്ലാനുകളിൽ ഒരെണ്ണം 1 ദിവസത്തെ വാലിഡിറ്റിയിലും, മറ്റൊന്ന് 2 ദിവസത്തെ വാലിഡിറ്റിയിലും വരുന്നു. അതായത്, നിങ്ങൾ മത്സരം കാണാൻ ഉദ്ദേശിക്കുന്ന ദിവസത്തേക്ക് മാത്രമായി ഡാറ്റ ലഭിക്കുന്ന പ്ലാനുകളാണിവ. അതും നിസ്സാര തുകയ്ക്ക് 24 മണിക്കൂറിലേക്കോ 2 ദിവസത്തേക്കോ റീചാർജ് ചെയ്യാം എന്നതാണ് ഈ new airtel planകളുടെ നേട്ടം.

Rs 49 airtel plan

വളരെ ചെറിയ തുകയ്ക്ക് സെലക്റ്റ് ചെയ്യാവുന്ന റീചാർജ് പ്ലാനാണിത്. ഒരു ദിവസത്തേക്ക് 6GB ഡാറ്റ ഇതിലൂടെ ലഭിക്കും. ഒരു ദിവസത്തെ മത്സരം ആസ്വദിക്കാൻ ഇത് ധാരാളം.

Rs 49ന് എയർടെൽ പ്ലാൻ

Rs 99 airtel plan

99 രൂപയുടെ എയർടെൽ പ്ലാനിന് 2 ദിവസമാണ് വാലിഡിറ്റി വരുന്നത്. ഈ കാലയളവിൽ നിങ്ങൾക്ക് അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാം. എങ്കിലും ഒരു ദിവസത്തിൽ 20GB കടന്നാൽ ഇന്റർനെറ്റ് വേഗത 64Kbps ആയി ചുരുങ്ങും.

Rs 99ന് എയർടെൽ പ്ലാൻ

ഇവ രണ്ടുമാണ് എയർടെലിന്റെ പുതിയ ക്രിക്കറ്റ് പ്ലാനുകൾ. എന്നാൽ ഒരു ദിവസത്തേക്കും 2 ദിവസത്തേക്കും കുറഞ്ഞ തുകയിൽ റീചാർജ് ചെയ്യാവുന്ന വേറെയും 2 പ്ലാനുകൾ എയർടെലിന്റെ പക്കലുണ്ട്.

29 രൂപയ്ക്ക് ഡാറ്റ പ്ലാൻ

എയർടെലിന്റെ 29 രൂപ പ്ലാനിലൂടെ 2GB ഡാറ്റ ലഭിക്കുന്നു. ഒരു ദിവസമാണ് പ്ലാനിന് വാലിഡിറ്റി വരുന്നത്.

19 രൂപയ്ക്ക് ഡാറ്റ പ്ലാൻ

19 രൂപ ചെലവാക്കിയാൽ നിങ്ങൾക്ക് 1GB ഡാറ്റയുടെ ഈ പ്രീ- പെയ്ഡ് പ്ലാൻ ആക്ടീവാകും. ഒരു ദിവസത്തേക്കുള്ള ഡാറ്റ പ്ലാനാണിത്.

എയർടെലിന്റെ മറ്റ് പ്ലാനുകൾ

ഇതിനെല്ലാം പുറമെ സ്റ്റേഡിയത്തിൽ നിന്നുള്ള തങ്ങളുടെ അനുഭവം തത്സമയം സുഹൃത്തുക്കളുമായും ബന്ധുക്കളോടും പങ്കുവയ്ക്കാൻ ICC world cup സ്റ്റേഡിയങ്ങളിൽ മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ നെറ്റ്‌വർക്ക് അനുഭവങ്ങളും എയർടെൽ പ്രദാനം ചെയ്യുന്നുണ്ട്. എയർടെലിന്റെ വോയ്‌സ് ആപ്പ് അനുഭവവും മികച്ചതാക്കിയെന്നാണ് ഉപയോഗിച്ചവർ പറയുന്നത്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :