ഒരു ദിവസത്തേക്ക് 1GB ഇന്റർനെറ്റ് എന്തായാലും മതിയാവില്ല. മിനിമം 2GB ഡാറ്റയെങ്കിലുമുണ്ടെങ്കിലാണ് ഒരു ദിവസം കുശാലാകുന്നത്. അതിനാൽ ദിവസവും 2GB ഡാറ്റ ലഭിക്കുന്ന ഒരു മാസത്തേക്കുള്ള റീചാർജ് പ്ലാനുകൾ Bharti airtel വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒരു മാസത്തെ വാലിഡിറ്റിയിൽ വരുന്ന 2 എയർടെൽ പ്ലാനുകളാണുള്ളത്. അതായത്, 2 ജിബി ഇന്റർനെറ്റ് ഡാറ്റ തരുന്ന പ്രീ- പെയ്ഡ് പ്ലാനുകളെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
319 രൂപയുടെ എയർടെൽ അൺലിമിറ്റഡ് പ്ലാനിൽ കോളുകളും എസ്എംഎസുകളെല്ലാം ആവശ്യത്തിലധികം ലഭിക്കും. ലോക്കൽ, എസ്ടിഡി, റോമിങ് എന്നിവയുൾപ്പെടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങുകളും, പ്രതിദിനം 2GB ഡാറ്റയും ഇതിലുണ്ട്. പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കുന്ന പ്രീ- പെയ്ഡ് പ്ലാനാണിത്. പ്രതിദിന ഡാറ്റ ക്വാട്ട ഉപയോഗിച്ചുകഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും.
Also Read: AI Camera on National Highways: ലംഘിച്ചാൽ കൂടുതൽ പിഴ! കേരളം തുടങ്ങി വച്ചത് രാജ്യത്തെ ഹൈവേകളിലേക്ക്…
നിങ്ങളൊരു 5G കണക്റ്റിവിറ്റി ഉപയോഗിക്കുന്ന എയർടെൽ വരിക്കാരനാണെങ്കിൽ അൺലിമിറ്റഡ് 5G ഡാറ്റ ലഭിക്കും. ഇതിന് പുറമെ 319 രൂപ ചെലവാകുന്ന ഈ ചെറിയ റീചാർജ് പ്ലാനിലൂടെ അപ്പോളോ 24|7 സർക്കിൾ അംഗത്വം 3 മാസത്തേക്ക് ലഭിക്കുന്നതാണ്. വിങ്ക് മ്യൂസിക്കിലേക്കുള്ള സൗജന്യ ആക്സസും, സൗജന്യ ഹെലോട്യൂൺസും ഇതിൽ ഉൾപ്പെടുന്ന മറ്റ് ആനുകൂല്യങ്ങളാണ്.
ഒരു ദിവസം വാലിഡിറ്റിയും ദിവസേന 2 GB ഡാറ്റയും ലഭിക്കുന്ന ട്രൂലി അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനാണിത്. എന്നാൽ 319 രൂപയിൽ നിന്നും ഒടിടി ആനുകൂല്യങ്ങൾ കൂടി ലഭിക്കുന്നതിനാലാണ് ഈ പ്ലാവിൽ 40 രൂപയുടെ വ്യത്യാസം വരുന്നത്. പ്രതിദിനം 2 ജിബി ഡാറ്റ വിനിയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 Kbps ആയി കുറയുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസേന 100 എസ്എംഎസ്, 5 രൂപ ടോക്ക് ടൈം എന്നിവയും അടങ്ങുന്ന റീചാർജ് പ്ലാനാണിത്.
സോണിലിവ്, Lionsgate Play, ഫാൻകോഡ്, ഇറോസ് നൌ, hoichoi, മനോരമമാക്സ് തുടങ്ങിയ 15ലധികം OTT സേവനങ്ങളും എയർടെൽ എക്സ്ട്രീം പ്ലേയും ഈ പാക്കേജിൽ ഉൾപ്പെടുന്നു. 5G കണക്റ്റിവിറ്റിയുള്ള മൊബൈലുകളിൽ വരിക്കാർക്ക് അൺലിമിറ്റഡ് 5G ഡാറ്റ ആസ്വദിക്കാം. ഇതിന് പുറമെ, അപ്പോളോ 24|7 സേവനവും, വിങ്ക് മ്യൂസിക്കിലേക്കുള്ള സൗജന്യ ആക്സസും, സൗജന്യ ഹെലോട്യൂൺസും എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളായി ലഭിക്കുന്നതാണ്.
വീട്ടിലിരുന്ന ജോലി ചെയ്യുന്നവർക്ക് വരെ തെരഞ്ഞെടുക്കാവുന്ന ഇന്റർനെറ്റ് പാക്കേജാണ്. കൂടാതെ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഇതിനകം ഉള്ളവർക്ക് ഈ റീചാർജ് പ്ലാൻ ഉപയോഗിച്ച് മതിയാവോളം ലൈവ് മത്സരങ്ങൾ ആസ്വദിക്കാനുമാകും.