ജിയോയ്ക്ക് ഒപ്പം ഇന്ത്യയിലെ വലിയ ടെലികോം കമ്പനിയായി Bharti Airtel വളർന്നു. 2023 വർഷവും എയർടെലിന് വലിയ വളർച്ചയുണ്ടാക്കി. ഒക്ടോബർ മാസം അവസാനമായപ്പോൾ 378.13 ദശലക്ഷം വയർലെസ് വരിക്കാർ എയർടെലിന് ലഭിച്ചു. ഇങ്ങനെ ഇന്ത്യയിൽ രണ്ടാമത്തെ വലിയ ടെലികോമായി എയർടെൽ മാറി.
ജനപ്രിയ പ്ലാനുകളും എയർടെലിലേക്ക് കൂടുതൽ വരിക്കാരെ എത്തിച്ചു. ഇതിൽ ഏറ്റവും പ്രിയപ്പെട്ട പ്ലാനാണ് 155 രൂപയുടേത്. അൺലിമിറ്റഡ് ഓഫറുകൾ ചേർന്ന് വരുന്ന പ്ലാനാണിത്. ഇതിൽ റീചാർജ് ചെയ്താൽ എന്തെല്ലാം നേട്ടങ്ങൾ ലഭിക്കുമെന്ന് നോക്കാം.
155 രൂപയുടെ റീചാർജ് പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകൾ ലഭിക്കും. ഇതുകൂടാതെ ഡാറ്റ, SMS ഓഫറുകളുമുണ്ട്. കുറഞ്ഞ വരുമാനക്കാർക്ക് തെരഞ്ഞെടുക്കാവുന്ന പ്ലാനാണിത്. കോളിങ്ങിന് മാത്രം എയർടെൽ ഉപയോഗിക്കുന്നവർക്കും ഈ പ്ലാൻ അനുയോജ്യമാണ്.
ഉദാഹരണത്തിന് വീട്ടിൽ വൈഫൈ കണക്റ്റിവിറ്റിയുണ്ടാകും. ഇവർക്ക് അൺലിമിറ്റഡ് കോളുകൾ ആയിരിക്കും ആവശ്യമായുള്ളത്. പുറത്ത് പോകുമ്പോൾ അത്യാവശ്യം ഡാറ്റയും വേണമെങ്കിൽ എയർടെൽ പ്ലാൻ ഉപയോഗിക്കാം.
155 രൂപയുടെ പ്ലാനിന് 24 ദിവസത്തെ വാലിഡിറ്റിയാണ് വരുന്നത്. ഏകദേശം ഒരു മാസത്തേക്ക് നിങ്ങൾക്ക് ഈ പ്ലാൻ ലഭിക്കുമെന്ന് അർഥം. STD, റോമിങ് കോളുകൾ ഫ്രീയാണ്. 24 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾ ലഭിക്കും. കൂടാതെ, 300 SMS ഫ്രീയായി ഇതിൽ ഉൾപ്പെടുന്നു.
എന്നാൽ 1GBയാണ് പ്ലാനിലുള്ള ഡാറ്റ അളവ്. ഇത് പ്രതിദിന പരിധിയല്ല. 24 ദിവസത്തേക്ക് മൊത്തം 1ജിബി ലഭിക്കും. ഈ പ്രീ പെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് 5G ഡാറ്റ ഓഫറില്ല. അതിനാൽ 5G ഉപയോക്താക്കൾ ഇത് അനുയോജ്യമായ പ്ലാനല്ല. എങ്കിലും സൗജന്യമായി ഹെലോട്യൂണുകളും വിങ്ക് മ്യൂസിക്കും ആസ്വദിക്കാം. തുച്ഛമായ വിലയ്ക്ക് ആവശ്യത്തിന് ആനുകൂല്യങ്ങൾ ലഭിക്കാൻ ഈ പ്ലാൻ ഉചിതം.
300 എസ്എംഎസ് ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് നിരക്ക് ഈടാക്കും. ഓരോ ലോക്കൽ എസ്എംഎസിനും 1 രൂപ ഈടാക്കും. എസ്ടിഡി മെസേജുകൾക്ക് 1.5 രൂപയാകും. ഡാറ്റ ഉപയോഗം കഴിഞ്ഞാൽ ഓരോ MBയ്ക്കും 50 പൈസ ഈടാക്കുന്നതായിരിക്കും.
READ MORE: Reliance Jio New Plan: 12 OTT ഫ്രീ വെറും 148 രൂപയുടെ Jio പ്ലാനിൽ, ഒപ്പം ബൾക്ക് ഡാറ്റയും!
മുമ്പ് എയർടെലിന്റെ ഏറ്റവും വില കുറഞ്ഞ പ്ലാൻ 99 രൂപയുടേതായിരുന്നു. എന്നാൽ ടെലികോം കമ്പനി ഈ പ്രീ പെയ്ഡ് പ്ലാൻ നീക്കം ചെയ്തു. അതിനാൽ നിലവിൽ ലഭ്യമായിട്ടുള്ള ഏറ്റവും കുറഞ്ഞ വിലയിലുള്ള പ്ലാൻ 155 രൂപയുടേതാണ്.