Airtel വരിക്കാർക്ക് SIM ആക്ടീവാക്കി നിർത്താനുള്ള ബെസ്റ്റ് പ്ലാൻ പറഞ്ഞുതരാം. നിങ്ങളുടെ സെക്കൻഡറി സിം എയർടെലാണെങ്കിൽ വലിയ തുക കൊടുത്ത് റീചാർജ് ചെയ്യാൻ മെനക്കെടില്ലല്ലോ? എയർടെൽ വിലക്കുറവിൽ വാലിഡിറ്റിയുള്ള റീചാർജ് പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്.
എയർടെൽ കമ്പനി പുറത്തിറക്കിയ റീചാർജ് പ്ലാൻ ഏതാണെന്ന് പരിശോധിക്കാം. സാധാരണ കോളിംഗ്, ഡാറ്റ, എസ്എംഎസ് തുടങ്ങിയ അടിസ്ഥാന ആനുകൂല്യങ്ങളാണ് പലരും നോക്കുന്നത്. ഇതിന് പുറമെ ബോണസ് ഓഫറായി ഒടിടി സബ്സ്ക്രിപ്ഷനും ഉണ്ടോയെന്ന് നോക്കും. ഇങ്ങനെയുള്ള വമ്പൻ ഓഫറുകളില്ലാത്ത പ്ലാനാണിത്.
ഉയർന്ന രീതിയിൽ ഡാറ്റ വേണ്ടാത്തവർക്ക് സിം ആക്ടീവാക്കാൻ വേണ്ടി മാത്രം പ്ലാൻ ഉപയോഗിക്കാം. കോളിംഗ്-നെറ്റിനായി വൈഫൈ ഉപയോഗിക്കുന്നവർക്കും അനുയോജ്യമായ റീചാർജ് ഓപ്ഷനാണിത്.
എയർടെല്ലിന്റെ 199 രൂപയുടെ റീചാർജ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഇതിൽ വരിക്കാർക്ക് അൺലിമിറ്റഡ് കോളിങ് സംവിധാനമുണ്ട്. എത്ര വേണമെങ്കിലും കോൾ ചെയ്യാമെന്ന് അർഥം. ഒരു മാസമാണ് പ്ലാനിന്റെ വാലിഡിറ്റി. ഈ കാലയളവിലേക്ക് വളരെ അത്യാവശ്യത്തിന് ഉപയോഗിക്കാനുള്ള ഡാറ്റ ലഭിക്കും.
ഈ പ്ലാനിൽ നിങ്ങൾക്ക് 2GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങുമാണുള്ളത്. 28 ദിവസത്തെ വാലിഡിറ്റിയാണ് എയർടെൽ പ്ലാനിനുള്ളത്. വലിയ ഡാറ്റ ഉപയോഗിക്കാത്തവർക്ക് കോൾ ആവശ്യത്തിനായുള്ള പാക്കേജാണിത്. മാസവസാനം റീചാർജ് കാലിയായവർക്ക് ഈ പ്ലാൻ വിനിയോഗിക്കാം. 200 രൂപയ്ക്കും താഴെ മാത്രമാണ് പ്ലാനിന് വിലയാകുന്നത്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
റിലയൻസ് ജിയോ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി. വരിക്കാരുടെ എണ്ണത്തിലായാലും അംബാനിയുടെ റിലയൻസ് തന്നെയാണ് മുന്നിൽ. എന്നാൽ ജിയോയെ കടത്തിവെട്ടി ഭാരതി മിത്തലിന്റെ എയർടെൽ മുന്നേറുകയാണോ?
സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ലാഭത്തിൽ മുന്നിൽ എയർടെലാണ്. ലാഭത്തിൽ 168% വൻ കുതിച്ചുചാട്ടം എയർടെലിൽ സംഭവിച്ചുവെന്നാണ് കണക്ക്. എന്നാൽ ഇതേ കാലയളവിൽ ജിയോയുടെ അറ്റാദായം 3% മാത്രമാണ് വർധിച്ചത്. താരിഫ് വർധനയ്ക്ക് തുടക്കമിട്ടത് മുകേഷ് അംബാനി ആയിരുന്നു. അതിനാൽ തന്നെ ജിയോയിൽ അമർഷം തോന്നി മിക്കവരും സിം പോർട്ട് ചെയ്തിരുന്നു.
Also Read: ഓൺലൈൻ തട്ടിപ്പിൽ നിന്ന് കേരളത്തിന് രക്ഷകനായി Bharti Airtel, തടഞ്ഞത് 5 കോടിയലധികം…