വില കൂട്ടിയെങ്കിലും Unlimited 5G വലിയ പ്രശ്നമല്ല! Airtel തരുന്ന 8 ബെസ്റ്റ് പ്ലാനുകൾ ഇതാ…

Updated on 09-Jul-2024
HIGHLIGHTS

Bharti Airtel നിരക്ക് വർധനയ്ക്ക് ശേഷവും Unlimited 5G നൽകുന്നു

300 രൂപയ്ക്ക് മുകളിലാണ് എയർടെലിന്റെ Unlimited 5G പ്ലാനുകൾ

13 പ്രീ-പെയ്ഡ് പ്ലാനുകളിൽ എയർടെൽ അൺലിമിറ്റഡ് 5ജി തരുന്നു

Airtel വരിക്കാർക്കും Tariff Hike തലവേദന ആയിട്ടുണ്ട്. എന്നിരുന്നാലും 5G കണക്ഷനുള്ളവർക്ക് ലാഭത്തിൽ റീചാർജ് ചെയ്യാവുന്ന ചില പ്ലാനുകളുണ്ട്. Bharti Airtel നിരക്ക് വർധനയ്ക്ക് ശേഷവും Unlimited 5G നൽകുന്നു. പ്രീപെയ്ഡ് വരിക്കാർക്ക് തെരഞ്ഞെടുക്കാവുന്ന എയർടെൽ 5G പ്ലാനുകൾ പരിചയപ്പെടാം.

Airtel അൺലിമിറ്റഡ് 5G

300 രൂപയ്ക്ക് മുകളിലാണ് എയർടെലിന്റെ Unlimited 5G പ്ലാനുകൾ ആരംഭിക്കുന്നത്. പ്രതിമാസ പ്ലാനുകളിലും വാർഷിക പ്ലാനുകളിലും ഭാരതി എയർടെൽ 5ജി അൺലിമിറ്റഡായി തരുന്നു.

എന്നാൽ 5ജി ലഭിക്കണമെങ്കിൽ നിങ്ങളുടെ ഫോൺ 5G മോഡലായിരിക്കണം. മാത്രമല്ല, നിങ്ങളുടെ പ്രദേശത്ത് 5G കവറേജുണ്ടെന്നതും ഉറപ്പാക്കുക. അങ്ങനെയെങ്കിൽ ഭാരതി എയർടെലിന്റെ അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാം.

Bharti Airtel

Airtel 5G പ്ലാനുകൾ

13 പ്രീ-പെയ്ഡ് പ്ലാനുകളിൽ എയർടെൽ അൺലിമിറ്റഡ് 5ജി തരുന്നു. ഇവയിൽ 1000 രൂപയ്ക്ക് താഴെ വില വരുന്ന പ്ലാനുകൾ പരിചയപ്പെടാം. 8 പ്ലാനുകളാണ് 1000 രൂപയിൽ കുറഞ്ഞ ബജറ്റിലുള്ളവ. ഏറ്റവും വില കുറഞ്ഞ 5ജി പ്ലാൻ 379 രൂപയുടേതാണ്. ഈ പാക്കേജിൽ എന്തെല്ലാം ആനുകൂല്യങ്ങൾ ഉൾപ്പെടുന്നുവെന്ന് നോക്കാം.

379 രൂപ എയർടെൽ പ്ലാൻ

379 രൂപ പ്രീപെയ്ഡ് പ്ലാനിന് 30 ദിവസമാണ് വാലിഡിറ്റി. ഇതിൽ 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്‌സ് കോളുകളുമുണ്ട്. അൺലിമിറ്റഡ് 5G-യ്ക്കൊപ്പം സൗജന്യ ഹെലോട്യൂണുകളും ആസ്വദിക്കാം. കൂടാതെ ഈ പ്ലാനിൽ നിങ്ങൾക്ക് വിങ്ക് മ്യൂസിക്കിലേക്കുള്ള സൗജന്യ ആക്‌സസുമുണ്ട്.

409 രൂപ പ്ലാൻ

409 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളുണ്ട്. ഇതിൽ പ്രതിദിനം 100 എസ്എംഎസ്സും 28 ദിവസത്തെ വാലിഡിറ്റിയും ലഭിക്കുന്നു. 409 രൂപ പാക്കേജിലും അൺലിമിറ്റഡ് 5G ലഭ്യമാണ്.

സൗജന്യ എയർടെൽ എക്‌സ്ട്രീം പ്ലേ ഈ പ്രീ-പെയ്ഡ് പ്ലാനിലുണ്ട്. 20-ലധികം OTT-കളിലേക്കുള്ള ആക്‌സസും സൗജന്യ ഹെലോട്യൂണുകളും ലഭിക്കുന്നു. ഇതിന് പുറമെ, വിങ്ക് മ്യൂസിക്കിലേക്കുള്ള സൗജന്യ ആക്‌സസും എയർടെൽ തരുന്നു.

429 രൂപ പ്ലാൻ

429 രൂപ പ്ലാനിലും അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസ്സും ലഭിക്കുന്നു. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൂന്ന് മാസത്തെ അപ്പോളോ 24×7 സർക്കിൾ ബോണസ് ആനുകൂല്യമാണ്. സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് ആക്സസും ഈ പ്ലാനിലുണ്ട്. കൂടാതെ അൺലിമിറ്റഡായി നിങ്ങൾക്ക് 5G ആസ്വദിക്കാം.

#429Rs പ്ലാൻ

449 രൂപ പ്ലാൻ

ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ഉൾപ്പെടുന്നു. പ്രതിദിനം 100 എസ്എംഎസ്സും പ്ലാനിലുണ്ട്. അൺലിമിറ്റഡ് 5G 28 ദിവസത്തെ വാലിഡിറ്റിയിൽ ആസ്വദിക്കാം. എയർടെൽ എക്സ്ട്രീം പ്ലേ, സൗജന്യ Hellotunes, Wynk Music ആക്സസുമുണ്ട്. മൂന്ന് മാസത്തെ Apollo 24×7 സർക്കിൾ ആനുകൂല്യവും ഈ പ്ലാനിലുണ്ട്.

549 രൂപ പ്ലാൻ

28 ദിവസം വാലിഡിറ്റിയിലുള്ള മറ്റൊരു എയർടെൽ പാക്കേജാണിത്. ഇതിലും അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസ്സും ലഭിക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ 3 മാസത്തേക്ക് ആസ്വദിക്കാം. എയർടെൽ എക്സ്ട്രീം പ്ലേയിലൂടെ 20-ൽ കൂടുതൽ ഒടിടി ലഭിക്കുന്നു. അപ്പോളോ 24×7 സർക്കിൾ, വിങ്ക് മ്യൂസിക് ആനുകൂല്യങ്ങളും ഇതിലുണ്ട്.

Read More: Vi 5G Latest News: 4G, 5G സ്പീഡാക്കാൻ Samsung-നൊപ്പം കൂടി Vodafone Idea!

649 രൂപ എയർടെൽ പ്ലാൻ

അൺലിമിറ്റഡ് 5G കൂടുതൽ വാലിഡിറ്റിയിൽ ആസ്വദിക്കാൻ ഈ പ്ലാൻ മതി. 649 രൂപ പ്ലാനിൽ 56 ദിവസമാണ് കാലാവധിയുള്ളത്. അൺലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസ്സും ഈ പ്ലാനിലുമുണ്ട്. വിങ്ക് മ്യൂസിക്, ഹലോ ട്യൂൺസ്, അപ്പോളോ 24×7 സർക്കിൾ ഓഫറുകളുമുണ്ട്.

838 രൂപ 5G പ്ലാൻ

അൺലിമിറ്റഡ് 5ജിയ്ക്കൊപ്പം വമ്പൻ ഒരു ഒടിടി ആക്സസ് കൂടി ഇതിലുണ്ട്. 838 രൂപ പാക്കേജിൽ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും ലഭിക്കുന്നതാണ്. അൺലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസ്സും ആസ്വദിക്കാം.

പ്ലാനിന്റെ ബേസിക് വാലിഡിറ്റി 56 ദിവസമാണ്. ഈ കാലയളവിൽ പ്രൈം വീഡിയോയും ആസ്വദിക്കാം. വിങ്ക് മ്യൂസിക്, ഹലോ ട്യൂൺസ് എന്നിവ ഫ്രീയായി ലഭിക്കും. അപ്പോളോ 24×7 സർക്കിൾ ആക്സസും എയർടെൽ ഓഫർ ചെയ്യുന്നു.

979 രൂപ പ്ലാൻ

84 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. 1000 രൂപയ്ക്ക് താഴെയുള്ള വില കൂടിയ 5G പ്ലാനുമിതാണ്. അൺലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസ്സും ഇതിലുണ്ട്.

#Rs979 പ്ലാൻ

20 ഒടിടികളിലേറെ ലഭിക്കുന്ന എയർടെൽ എക്സട്രീം പ്ലേ ആക്സസ് ലഭിക്കുന്നു. വിങ്ക് മ്യൂസിക്, ഹലോ ട്യൂൺസ്, അപ്പോളോ 24×7 സർക്കിൾ ആക്സസുമുണ്ട്.

ഏത് 5G പ്ലാൻ മികച്ചത്?

30 ദിവസത്തെ പ്ലാനിൽ അൺലിമിറ്റഡ 5G നോക്കുന്നവർക്ക് 379 രൂപയുടേത് തെരഞ്ഞെടുക്കാം. 549 രൂപ പ്ലാനിലൂടെ നിങ്ങൾക്ക് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നേടാം. ആമസോൺ പ്രൈമും അൺലിമിറ്റഡ് 5Gയും വേണ്ടവർക്ക് 838 രൂപ പ്ലാൻ അനുയോജ്യമാണ്. ദീർഘകാല വാലിഡിറ്റി വേണ്ടവർക്ക് 979 രൂപയുടെ പ്ലാൻ മികച്ചതായിരിക്കും.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :