അതിവേഗ ഇന്റർനെറ്റ് സേവനം ഒരു തടസ്സവുമില്ലാതെ ലഭിക്കാൻ ബ്രോഡ്ബാൻഡ് കണക്ഷനാണ് ഏറ്റവും നല്ലത്. ഉപയോഗിച്ച് തുടങ്ങുമ്പോൾ മാത്രമേ ബ്രോഡ്ബാൻഡിന്റെ തടസ്സമില്ലാത്തെ സേവനം ആസ്വദിക്കാൻ സാധിക്കൂ.
എയർടെലും ജിയോയും ബിഎസ്എൻഎല്ലും എല്ലാ ടെലികോം കമ്പനികളും ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നുണ്ട്. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സ് ( ISP ) എന്നാണ് ഈ കമ്പനികൾ അറിയപ്പെടുന്നത്. നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകളും ഇവയെല്ലാം ഓഫർ ചെയ്യുന്നുണ്ട്. ഒരേ ഡാറ്റ സ്പീഡ് നൽകുന്ന പ്ലാനുകളും ഇക്കൂട്ടത്തിലുണ്ട്. സമാനമായ സ്പീഡ് നൽകുമ്പോൾ തന്നെ ഓരോ ബ്രോഡ്ബാൻഡ് പണികൾ നൽകുന്ന ആനുകൂല്യങ്ങൾ വ്യത്യസ്തമായിരിക്കും.
200 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ നിരവധി ഉണ്ടെങ്കിലും അതിന്റെ ആനുകൂല്യങ്ങൾ വ്യത്യസ്തമായിരിക്കും. വിവിധ ആനുകൂല്യങ്ങളുമായി വരുന്ന നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ കമ്പനികൾ ഓഫർ ചെയ്യുന്നു. എയർടെൽ, ബിഎസ്എൻഎൽ തുടങ്ങിയ കമ്പനികൾക്കെല്ലാം 200 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകളുണ്ട്. ഏറ്റവും മികച്ച ചില 200 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിചയപ്പെടാം.
999 രൂപ വരുന്ന എയർടെല്ലിന്റെ ഈ ബ്രോഡ്ബാൻഡ് പ്ലാൻ ഒടിടി ആക്സസ് നൽകുന്നുണ്ട്. 200 എംബിപിഎസ് ഡാറ്റ സ്പീഡും മാസം തോറും 3,300GB ഡാറ്റയുമാണ് 999 രൂപയുടെ എന്റർടെയിൻമെന്റ് പ്ലാൻ ഓഫർ ചെയ്യുന്നത്. ആമസോൺ പ്രൈം, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, വിങ്ക് മ്യൂസിക് എന്നിവ പോലെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും 999 രൂപയുടെ എയർടെൽ എന്റർടെയിൻമെന്റ് പ്ലാൻ ഫീച്ചർ ചെയ്യുന്നുണ്ട്. എയർടെൽ (Airtel) താങ്ക്സ് ബെനിഫിറ്റ്സും ഓഫറിനൊപ്പം ലഭ്യമാണ്.
ബിഎസ്എൻഎൽ (BSNL) തങ്ങളുടെ ഭാരത് ഫൈബർ കണക്ഷൻ വഴിയാണ് ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷനുകൾ നൽകുന്നത്. കമ്പനി ഓഫർ ചെയ്യുന്ന ഫൈബർ പ്രീമിയം പ്ലസ് 1 പ്ലാൻ 200 എംബിപിഎസ് ഡാറ്റ സ്പീഡ് പായ്ക്ക് ചെയ്യുന്നുണ്ട്. 1,299 രൂപയാണ് പ്ലാനിന്റെ വില. ബിഎസ്എൻഎൽ ഫൈബർ പ്രീമിയം പ്ലസ് 1 പ്ലാൻ 4000GB ഡാറ്റ ലിമിറ്റാണ് നൽകുന്നത്. ഈ ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 15 എംബിപിഎസ് ആയി കുറയും. പ്ലാനിനൊപ്പം ഒടിടി ആനുകൂല്യങ്ങളൊന്നും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നില്ല. അതേ സമയം സൗജന്യ വോയ്സ് കോളിങ് ബെനിഫിറ്റ്സ് ബിഎസ്എൻഎൽ ഫൈബർ പ്രീമിയം പ്ലസ് 1 പ്ലാൻ ലഭ്യമാക്കുന്നുണ്ട്.