ഇന്ത്യയിലെ ഇന്റർനെറ്റ് സേവന ദാതാക്കളിൽ പ്രമുഖരാണ് ബിഎസ്എൻഎൽ (BSNL), എയർടെൽ (Airtel), എസിടി(ACT) എന്നിവയെല്ലാം. വിവിധ ഡാറ്റ വേഗതയുടെ അടിസ്ഥാനത്തിൽ നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ ഈ കമ്പനികൾ നൽകുന്നുണ്ട്. ഇതിൽ ഏറ്റവും മികച്ച പ്ലാനുകളിലൊന്നാണ് 200 എംബിപിഎസിന്റെ പ്ലാൻ. ബിഎസ്എൻഎൽ, എയർടെൽ, എസിടി എന്നിവരുടെ mbpsന്റെ പ്ലാൻ പരിചയപ്പെടാം.
പ്രതിമാസം 999 രൂപ നിരക്കിലാണ് എയർടെല്ലി(Airtel)ന്റെ 200 എംബിപിഎസ് പ്ലാൻ എത്തുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 200 എംബിപിഎസ് ഡൗൺലോഡ് – അപ്‌ലോഡ് വേഗത ലഭിക്കും. അതോടൊപ്പം 3.3ടിബി പ്രതിമാസ ഡാറ്റയും എയർടെൽ (Airtel) നൽകുന്നുണ്ട്. ഡാറ്റയ്ക്ക് പുറമെ അധിക ആനുകൂല്യമായി ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം, എയർടെൽ (Airtel) എക്സ്ട്രീം പ്രീമിയം, വിഐപി സേവനം, അപ്പോളോ, ഫാസ്ടാഗ്, വിങ്ക് പ്രീമിയം എന്നിവയും ലഭ്യമാകും.
ഒടിടി ആനുകൂല്യങ്ങളും ഡാറ്റയും ഉൾപ്പെടെ ലഭ്യമാകുന്ന ബിഎസ്എൻഎല്ലി (BSNL)ന്റെ 200 എംബിപിഎസ് പ്ലാൻ 1499 രൂപയ്ക്കാണ് ലഭ്യമാകുക. 200 എംബിപിഎസ് വരെ ഡൗൺലോഡ് – അപ്‌ലോഡ് വേഗതയിൽ 3.3ടിബി ഡാറ്റ ആണ് ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നത്. ഇതിനു പുറമെ അധിക ആനുകൂല്യങ്ങളും ബിഎസ്എൻഎൽ(BSNL) നൽകുന്നുണ്ട്. ലയൺസ്ഗേറ്റ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, ഹങ്കാമ, സോണിലിവ്, സീ5, യുപ്പ്ടിവി തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്ക് സൗജന്യ ആക്സസ് ഈ ബിഎസ്എൻഎൽ(BSNL) പ്ലാനിൽ ലഭ്യമാണ്.
ഒടിടി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമായി എത്തുന്ന 200 എംബിപിഎസ് ഡാറ്റ വേഗമുള്ള എസിടി പ്ലാൻ പ്രതിമാസം 999 രൂപ നിരക്കിലാണ് ലഭ്യമാകുന്നത്. ഈ പ്ലാനിൽ ഡാറ്റയ്ക്ക് ഒപ്പം ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈ എസിടി(ACT) പ്ലാൻ എല്ലാ സർക്കിളുകളിലും ലഭ്യമല്ല എന്നതാണ്. നിങ്ങളുടെ നഗരത്തിൽ എസിടിയുടെ ഈ ബ്രോഡ്ബാൻഡ് പ്ലാൻ ലഭിക്കുമോ എന്ന് കമ്പനിയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തേണ്ടതാണ്. സാധാരണ ഉപയോക്താക്കൾക്ക് 200 എംബിപിഎസ് വേഗതയുടെ ആവശ്യമില്ല എങ്കിലും ഒടിടി സബ്സ്ക്രിപ്ഷനോടൊപ്പം എത്തുന്നതിനാൽ ഈ പ്ലാനുകൾ മികച്ച തെരഞ്ഞെടുപ്പാണ്.