Airtel AirFiber Plan OTT Benefits: അതിവേഗ ഇന്റർനെറ്റും ഒപ്പം OTTയുമായി Airtel AirFiber Plan

Airtel AirFiber Plan OTT Benefits: അതിവേഗ ഇന്റർനെറ്റും ഒപ്പം OTTയുമായി Airtel AirFiber Plan
HIGHLIGHTS

എയർടെൽ എക്‌സ്ട്രീം എയർഫൈബർ പ്ലാൻ 4,435 രൂപയ്ക്കാണ് ലഭ്യമാകുന്നത്

വൈഫൈ 6 സാങ്കേതികവിദ്യയാണ് എയർഫൈബറിൽ ഉപയോഗിക്കുന്നത്

എയർഫൈബറിലൂടെ നിരവധി ഒടിടി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്

Airtel തങ്ങളുടെ Airtel Xstream AirFiber രാജ്യത്ത് അവതരിപ്പിച്ചു. ഡൽഹിയിലും മുംബൈയിലുമായി അവതരിപ്പിച്ചിട്ടുള്ള ഈ ഇന്റർനെറ്റ് സേവനം വൈകാതെ രാജ്യത്ത് എല്ലായിടത്തും ലഭ്യമാകും. വൈഫൈ 6 സാങ്കേതികവിദ്യയാണ് എയർടെൽ എക്‌സ്ട്രീം എയർഫൈബറിൽ ഉപയോഗിക്കുന്നത്.

Airtel AirFiber Plan

എയർടെൽ എക്‌സ്ട്രീം എയർഫൈബർ പ്ലാൻ ഇപ്പോൾ 7.5 ശതമാനം കിഴിവ് ഉൾപ്പെടെ 4,435 രൂപയ്ക്കാണ് ലഭ്യമാകുന്നത്. ഇത് 6 മാസത്തേക്കുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 100mbps വേഗതയിലുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റിയാണ് ലഭിക്കുന്നത്. എയർഫൈബർ പ്ലാനിൽ എക്‌സ്‌ട്രീം പ്രീമിയം പാക്ക് ആനുകൂല്യങ്ങളും ഉൾപ്പെടുന്നുവെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എയർടെൽ എക്‌സ്ട്രീം എയർഫൈബർ നൽകുന്ന പ്ലാനിന്റെ അധിക ആനുകൂല്യങ്ങൾ കൂടി നോക്കാം.

ഒടിടി ആനുകൂല്യങ്ങൾ

എയർടെൽ എക്‌സ്ട്രീം എയർഫൈബറിലൂടെ നിരവധി ഒടിടി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. എയർടെൽ എക്‌സ്ട്രീം പ്രീമിയം മെമ്പർഷിപ്പിന് സാധാരണയായി പ്രതിമാസം 149 രൂപയാണ് ഈടാക്കുന്നത്. ഈ ആക്സസ് നേടിയാൽ 10,000ൽ അധികം സിനിമകളും സീരീസുകളും ലോഗിൻ ചെയ്ത് കാണാവുന്നതാണ്. 20ൽ അധികം ഒടിടി ആപ്പുകളിലേക്കുള്ള ആക്‌സസും എയർടെൽ എക്സ്ട്രീം പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

ഒടിടി ആനുകൂല്യങ്ങളുമായി Airtel AirFiber Plan
ഒടിടി ആനുകൂല്യങ്ങളുമായി Airtel AirFiber Plan

ഒടിടി പ്ലാറ്റ്‌ഫോമുകൾ

എയർടെൽ ഉപഭോക്താക്കൾക്ക് ഇറോസ് നൌ, സോണിലിവ്, ഹോയ്ചോയ്, ഷമേരുമീ, ലയൺസ്ഗേറ്റ് പ്ലേ, അൾട്ര, എപികോൺ, മനോരമ മാക്സ്, ഡിവോ, ഡോളിവുഡ്, നമ്മഫ്ലിക്സ്, ക്ലിക്ക്, ഡോക്യുബേയ്, ഹംഗാമപ്ലേ, ഷോർട്സ് ടിവി, സോഷ്യൽ സ്വാഗ്, രാജ് ഡിജിറ്റൽ ടിവി, ചൗപാൽ, കാഞ്ച ലങ്ക, പ്ലേഫിക്സ്, ഫാൻകോഡ് എന്നിവയുൾപ്പെടെയുള്ള 20ൽ അധികം ഒടിടി കണ്ടന്റ് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്സസാണ് ലഭിക്കുന്നത്.

കൂടുതൽ വായിക്കൂ: Vivo Y200 5G Launch: 64MP OIS ക്യാമറയിൽ Vivo Y200 5G ഉടൻ ഇന്ത്യയിലേക്ക്…

എയർടെൽ ഉപയോക്താക്കൾക്ക് തങ്ങളുടെ എയർടെൽ എക്സ്ട്രീം ഫൈബർ പ്ലാനിലൂടെ മൊബൈൽ, വെബ്, സ്മാർട്ട് ടിവി എന്നിവയിൽ എയർടെൽ എക്സ്ട്രീം പ്രീമിയം കണ്ടന്റ് ആക്സസ് ചെയ്യാൻ സാധിക്കും.

എയർ ഫൈബർ പ്ലാൻ 6 മാസത്തെ പ്ലാൻ ആയതിനാൽ തന്നെ എയർടെൽ ഉപയോക്താക്കൾക്ക് 6 മാസത്തെ എയർടെൽ എക്‌സ്‌ട്രീം പ്രീമിയം കണ്ടന്റ് ആക്സസും ആസ്വദിക്കാം. സാധാരണ നിലയിൽ 6 മാസത്തേക്ക് എയർടെൽ എക്സ്ട്രീം പ്രീമിയം എടുക്കാൻ 800 രൂപയ്ക്ക് മുകളിൽ ചിലവഴിക്കേണ്ടി വരും.

Nisana Nazeer
Digit.in
Logo
Digit.in
Logo