പ്രത്യേകിച്ചൊരു പ്രഖ്യാപനവുമില്ലാതെയാണ് Bharti Airtel ഈ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്
6GB എന്ന കൂറ്റൻ ഓഫറാണ് ഇതിലൂടെ വരിക്കാർക്ക് നേടാനാകുന്നത്
Bharti Airtel ആകർഷകമായ ഓഫറുകളാണ് ടെലികോം വിപണിയിലേക്ക് എത്തിക്കുന്നത്. ഇത്തരത്തിൽ മികച്ചൊരു പ്രീപെയ്ഡ് പ്ലാനാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. എയർടെൽ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത് 49 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനാണ്. എന്നാൽ ഇത് നിലവിൽ ഒരു റീചാർജ് ഓഫറുള്ളവർക്ക് മാത്രമാണെന്നത് ആദ്യമേ പറയട്ടെ.
പ്രത്യേകിച്ചൊരു പ്രഖ്യാപനവുമില്ലാതെയാണ് Bharti Airtel ഈ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. 49 രൂപയ്ക്ക് 6GB ഡാറ്റ ലഭിക്കുന്ന പ്ലാനാണ്. എന്നാൽ ഇത് സാധാരണ Recharge plan ആണെന്ന് പറയാനാകില്ല. എയർടെലിന്റെ ഡാറ്റ ബൂസ്റ്റർ അഥവാ ഡാറ്റ വൗച്ചർ പ്ലാനാണ്.
ഏതെങ്കിലും ദിവസം നിങ്ങൾക്ക് ജോലി ആവശ്യത്തിനോ മറ്റ് വിനോദ പരിപാടികൾക്കോ അധികമായി ഇന്റർനെറ്റ് വേണമെന്നുള്ളവർക്ക് ഈ Data booster ഒരു മികച്ച ഓപ്ഷനാണെന്നത് ഉറപ്പാണ്. 49 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനിന് ഒരു ദിവസം മാത്രമാണ് വാലിഡിറ്റി വരുന്നത്. എന്നാലോ 6GB എന്ന കൂറ്റൻ ഓഫറാണ് ഇതിലൂടെ വരിക്കാർക്ക് നേടാനാകുന്നത്. 4Gയുടെ top-up പ്ലാനാണിത്. വീട്ടിൽ WiFi കണക്ഷൻ ഇല്ലാത്തവർക്കും മറ്റും വർക് ഫ്രെം ഹോം ചെയ്യാനുണ്ടെങ്കിൽ, Airtelന്റെ 49 രൂപ പാക്കേജ് തീർച്ചയായും ഉപയോഗിക്കാം.
Airtelന്റെ മറ്റ് പ്ലാനുകൾ
200 രൂപയ്ക്കും അകത്തും നിരവധി റീചാർജ് പ്ലാനുകൾ ഭാരതി എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്.155 രൂപ വില വരുന്ന Airtel പ്ലാനിൽ 24 ദിവസത്തെ വാലിഡിറ്റി വരുന്നു. ആദ്യം 99 രൂപയായിരുന്നു ഈ പ്ലാനിന് മുടക്കേണ്ടി വന്നത്. എന്നാൽ പിന്നീട് ടെലികോം കമ്പനി ഇതിന് 56 രൂപ കൂടി വർധിപ്പിക്കുകയായിരുന്നു. 1 GB ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 300 SMS എന്നിവയാണ് 155 രൂപ റീചാർജ് പ്ലാനിൽ ലഭിക്കും.
179 രൂപയുടെ പ്ലാനും 28 ദിവസത്തെ വാലിഡിറ്റിയിലാണ് വരുന്നത്. 2GB ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 300 SMS എന്നിവയ്ക്ക് പുറമെ ഹലോ ട്യൂണുകളിലേക്കും വിങ്ക് മ്യൂസിക്കിലേക്കും ആക്സസ് ലഭിക്കും.
199 രൂപയുടെ റീചാർജ് പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റി വരുന്നു. 3GB ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 300 SMS എന്നിവയും വിങ്ക് മ്യൂസിക്, ഹലോ ട്യൂൺ തുടങ്ങിയ ആനുകൂല്യങ്ങളും ഈ പ്ലാനിന് കീഴിൽ ലഭിക്കുന്നതാണ്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile