ഒരു മാസപ്ലാനിൽ താൽപ്പര്യമില്ലാത്തവർക്ക് Bharti Airtel നൽകുന്ന ബെസ്റ്റ് പ്ലാൻ ഏതെന്നോ? വമ്പൻ തുകയിൽ റീചാർജ് ചെയ്യാനാകാത്തവർക്ക് 2 മാസത്തേക്ക് നല്ലൊരു പ്ലാനെടുക്കാം. Unlimited ഓഫറുകളും ആവശ്യത്തിന് ഡാറ്റ ഓഫറും ലഭിക്കുന്ന പ്ലാനാണിത്.
60 ദിവസമാണ് ഈ Airtel പ്ലാനിലുള്ള വാലിഡിറ്റി. 519 രൂപ മാത്രമാണ് വരിക്കാർക്ക് ചെലവാക്കേണ്ടി വരുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഈ പ്ലാനിൽ നിന്ന് ലഭിക്കും. ഓരോ ദിവസവും 100 എസ്എംഎസ് വീതവുമുണ്ട്. അതുപോലെ, പ്രതിദിനം 1.5GBക്ക് തുല്യമായ 90 ജിബി ഡാറ്റ ഇതിലുണ്ട്. അതിനാൽ 2 മാസത്തേക്ക് വലിയ പൈസ ചെലവില്ലാതെ റീചാർജ് ചെയ്യാവുന്ന പ്ലാനാണിത്.
അപ്പോളോ 24/7 സർക്കിൾ, പ്രീ-ഹെലോട്യൂൺസ് എന്നിവ ഇതിലുണ്ട്. 100 രൂപ ഫാസ്‌ടാഗ് ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നതാണ്. ഇതുകൂടാതെ കോംപ്ലിമെന്ററി വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. മിതമായ നിരക്കിൽ മികച്ച ആനുകൂല്യങ്ങളാണ് ഈ പ്ലാനിലുള്ളത്.
519 രൂപയുടെ എയർടെൽ പ്ലാനിന് സമാനമായി ജിയോയുടെ പക്കലും ഒരു റീചാർജ് പ്ലാനുണ്ട്. 529 രൂപയാണ് ഇതിന്റെ വില. എയർടെലിലെ അതേ ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും ജിയോയിലുമുണ്ട്. അതായത് 1.5ജിബി ഡാറ്റ, അൺലിമിറ്റ്ഡ കോളിങ് എന്നിവയെല്ലാം ഇതിലുണ്ട്.
എന്നാൽ എയർടെൽ നൽകുന്ന പോലെ അധിക ആനുകൂല്യങ്ങളൊന്നും ഇതിലില്ല. വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷനും ഫാസ്ടാഗ് ക്യാഷ് ബാക്കുമെല്ലാം എയർടെൽ തരുന്നുണ്ട്. 10 രൂപ കൂടുതലായിരുന്നിട്ടും ജിയോയുടെ പ്ലാനിൽ അധികമായി മറ്റൊന്നുമില്ല.
519 രൂപ പ്ലാനിന് സമാനമായി മറ്റ് ചില പ്ലാനുകളും എയർടെലിലുണ്ട്. 30 രൂപ കൂടി അധികമായി നൽകിയാൽ 549 രൂപയുടെ പാക്കേജ് ലഭിക്കും. ഇതും 2 മാസം കാലാവധിയിലുള്ള റീചാർജ് പാക്കേജാണ്. എന്നാലും 2 മാസം എന്ന് തികച്ച് പറയാനാകില്ല. 56 ദിവസം മാത്രമാണ് ഈ പ്ലാനിലുള്ളത്.
Read More: OnePlus Amazing Deal: Snapdragon പ്രോസസറുള്ള OnePlus ഫ്ലാഗ്ഷിപ്പ് ഫോൺ 4000 രൂപ വിലക്കിഴിവിൽ!
പ്രീ-പെയ്ഡ് വരിക്കാർക്ക് ഈ പ്ലാനിൽ ദിവസേന 2GB ഡാറ്റ ലഭിക്കും. കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭ്യമായിരിക്കും. പ്രതിദിനം 100 എസ്എംഎസ് എന്ന ബേസിക് ഓഫറും ഇതിലുണ്ടാകും.