Lakshadweep നിവാസികൾക്കും ടൂറിസ്റ്റുകൾക്കും Airtel നൽകുന്ന സന്തോഷ വാർത്ത. ലക്ഷദ്വീപിൽ വെറും 5G അല്ല, Airtel 5G Plus ആരംഭിച്ചു. ഭാരതി എയർടെൽ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്.
ഇതുവരെ ലക്ഷദ്വീപിലെ ഏതാനും ദ്വീപുകളിൽ മാത്രമായിരുന്നു അടിസ്ഥാന മൊബൈൽ കണക്റ്റിവിറ്റി ഉണ്ടായിരുന്നത്. എന്നാൽ ഇവിടെ 5G പ്ലസ്സിലൂടെ അതിവേഗ ഇന്റർനെറ്റും ഇപ്പോൾ എത്തി. ഇങ്ങനെ ലക്ഷദ്വീപിനെ 5ജിയിലേക്ക് കണക്റ്റ് ചെയ്യുന്ന ആദ്യത്തെ ടെലികോം എയർടെലാണ്. ഇനി അഗത്തിയും കവരത്തിയും സന്ദർശിക്കുന്ന ടൂറിസ്റ്റുകൾക്കും 5G ഉപയോഗിക്കാം.
ALSO READ: Nokia C32 Amazon Discount: 50MP ക്യാമറ Nokia C32 ഇപ്പോൾ 3000 രൂപ വിലക്കുറവിൽ!
ലക്ഷദ്വീപിൽ 5Gയ്ക്ക് തുടക്കമിട്ടത് മാത്രമല്ല എയർടെലിന്റെ ക്രെഡിറ്റ്. ഇവിടെ മൊബൈൽ സേവനങ്ങൾ അവതരിപ്പിച്ച ആദ്യത്തെ സ്വകാര്യ കമ്പനിയും എയർടെൽ തന്നെയാണ്. 2008 ഏപ്രിലിലായിരുന്നു ഇത്. 2019 ജൂണിൽ ദ്വീപിൽ 4G നെറ്റ്‌വർക്ക് ആരംഭിച്ചു. 4G എത്തിച്ച ആദ്യ ടെലികോം കമ്പനിയെന്ന നേട്ടവും എയർടെലിന് തന്നെ. ലക്ഷദ്വീപിലെ ഉഷ്ണമേഖലാ ദ്വീപസമൂഹത്തിലാണ് കമ്പനി 4G നെറ്റ്‌വർക്ക് നടപ്പിലാക്കിയത്. പ്രോജക്ട് ലീപ് എന്ന എയർടെലിന്റെ നെറ്റ്‌വർക്ക് പരിവർത്തന പരിപാടിയുടെ ഭാഗമായിരുന്നു ഇത്.
‘ലക്ഷദ്വീപിനെ ആദ്യമായി 5G-യിലേക്ക് കണക്റ്റ് ചെയ്തത് എയർടെൽ ആയിരുന്നു. അഗത്തിയും കവരത്തിയും സന്ദർശിക്കുന്നവർക്ക് അവരുടെ ഉപകരണങ്ങളിൽ 5G പ്ലസ് ലഭിക്കും. എവിടെയായിരുന്നാലും തടസ്സമില്ലാത്ത കണക്റ്റിവിറ്റിയാണ് എയർടെൽ ഉറപ്പാക്കുന്നത്,’ എന്ന് എയർടെൽ എക്സിലൂടെ അറിയിച്ചു.
ലക്ഷദ്വീപിലെ അഗത്തിയിലും കവരത്തിയിലും ഇപ്പോൾ 5G നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യാനാകും. എയർടെലിന്റെ അൺലിമിറ്റഡ് 5G കിട്ടുന്ന ഏതെങ്കിലും പ്ലാനിൽ നിങ്ങൾ റീചാർജ് ചെയ്തിരിക്കണം. ദ്വീപിൽ 5G കിട്ടുന്നതോടെ നിങ്ങളുടെ വിശേഷങ്ങൾ ഇനി അതിവേഗം പ്രിയപ്പെട്ടവരിലേക്ക് കൈമാറാം.
വീഡിയോകളും ചിത്രങ്ങളും HD നിലവാരത്തിൽ പങ്കുവയ്ക്കാം. സൂപ്പർ ഫാസ്റ്റ് ഡൗൺലോഡുകളും അപ്‌ലോഡുകളും സാധ്യമാണ്. ഡിജിറ്റൽ സേവനങ്ങൾ ആസ്വദിക്കാനും ഇനി 5G വിനിയോഗിക്കാം. പോരാതെ, ഇന്റർനെറ്റ് ബ്രൗസിങ്ങിൽ ഇനി ബഫറിങ് പോലുള്ള തടസ്സങ്ങളുമില്ല.
ലക്ഷദ്വീപ് കൊച്ചിയിൽ നിന്നും ഏകദേശം 220 മുതൽ 496kms ദൂരത്തിലാണുള്ളത്. 2023 ഒക്ടോബറിൽ രണ്ട് 5G BTS ലക്ഷദ്വീപിൽ ഉൾപ്പെടുത്തിയെന്ന് DoT മുമ്പ് അറിയിച്ചിരുന്നു.
സാധാരണ 5G-യെക്കാൾ വേഗതയാണ് 5G+ന്. ഇതൊരു മിഡ്-ബാൻഡ് സ്പെക്‌ട്രമാണ്. എങ്കിലും mmWave വേർഷന്റെ അത്രയും വേഗതയില്ല. നിലവിൽ ലഭ്യമാകുന്ന അതിവേഗ കണക്റ്റിവായി 5G+ നെ കണക്കാക്കാം.
ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലാണ് എയർടെൽ 5ജി പ്ലസ് ലഭിക്കുന്നത്. ദ്വീപിലെ പ്രശസ്തമായ മറ്റൊരു തടാഗമാണ് അഗത്തി. ഈ ദ്വീപിലാണ് വിമാനത്താവളം നിർമിച്ചിട്ടുള്ളത്. ഇവിടെയും 5ജി പ്ലസ് സർവ്വീസ് ലഭ്യമാണ്. അതിനാൽ വിനോദ സഞ്ചാരികൾക്ക് ഇത് വളരെ സൌകര്യപ്രദമാകും.