ഇന്ത്യയിൽ വൻ മുന്നേറ്റമാണ് Bharti Airtel നടത്തുന്നത്. 5G കണക്റ്റിവിറ്റി രാജ്യമൊട്ടാകെ എയർടെൽ അതിവേഗമാണ് എത്തിച്ചത്. ഇത് വരിക്കാരെ കൂട്ടുന്നതിൽ എയർടെലിന് വലുതായി സഹായിച്ചും. ഇപ്പോൾ ഇന്ത്യൻ ടെലികോം രംഗത്ത് ജിയോയും എയർടെലും ഒപ്പത്തിനൊപ്പമാണ് കുതിക്കുന്നത്.
അതിവേഗ ഇന്റർനെറ്റ് മാത്രമല്ല എയർടെലിനെ ശക്തമായ ടെലികോം കമ്പനിയാക്കി ഉയർത്തിയത്. വളരെ ആകർഷകമായ റീചാർജ് പ്ലാനുകളും Airtel അവതരിപ്പിച്ചിട്ടുണ്ട്. Unlimited ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്രീ-പെയ്ഡ്, പോസ്റ്റ് പെയ്ഡ് പാക്കേജുകൾ ഇതിലുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകളുടെ ഫ്രീ ആക്സസ് ലഭിക്കുന്ന റീചാർജ് ഓപ്ഷനുകളും ലഭ്യമാണ്.
ഇവിടെ വിവരിക്കുന്നത് എയർടെലിന്റെ ഒരു വാർഷിക പ്ലാനിനെ കുറിച്ചാണ്. ഒടിടി ആനുകൂല്യങ്ങൾ ഉൾപ്പെടെ ലഭിക്കുന്ന വാർഷിക പാക്കേജുകളുണ്ട്. എന്നാൽ ഈ പ്ലാനിൽ അങ്ങനെയുള്ള അധിക ആനുകൂല്യങ്ങളില്ല. പകരം ബജറ്റ് നോക്കി റീചാർജ് ചെയ്യുന്നവർക്ക് ഇത് ബെസ്റ്റ് ഓപ്ഷനാണ്.
1,799 രൂപയാണ് ഈ എയർടെൽ പ്ലാനിന് വില. ഇതിൽ നിങ്ങൾക്ക് ബേസിക് ആയി ആവശ്യമുള്ള ഓഫറുകളെല്ലാം ലഭിക്കും. അൺലിമിറ്റഡ് കോളുകളും എസ്എംഎസ്സും ഡാറ്റയും ഉൾപ്പെടുന്ന ഒരു പോക്കറ്റ്-ഫ്രെണ്ട്ലി പാക്കേജ്. 365 ദിവസത്തെ വാലിഡിറ്റിയാണ് എടുത്തുപറയേണ്ട നേട്ടം. 1799 രൂപയ്ക്ക് ആവശ്യമുള്ള എല്ലാ ആനുകൂല്യങ്ങളും ഒരു വർഷത്തേക്ക് ലഭിക്കുന്നു. ഇത് ശരിക്കും കീശ കീറാതെ റീചാർജ് ചെയ്യാവുന്ന പ്ലാൻ തന്നെയാണ്.
അൺലിമിറ്റഡ് കോളുകൾ ഈ വാലിഡിറ്റിയിൽ ഉടനീളം ലഭിക്കും. ദിവസവും 100 എസ്എംഎസ്സും ഈ റീചാർജ് പാക്കേജിലുണ്ട്. അങ്ങനെ 3600 എസ്എംഎസ്സുകൾ ഒരു വർഷത്തേക്ക് മൊത്തമായി ലഭിക്കും. ഈ പ്ലാനിൽ നിങ്ങൾക്ക് ഓഫർ ചെയ്യുന്നത് 24GB ഡാറ്റയാണ്. ഇത് ഒരു വർഷത്തേക്ക് മൊത്തമായുള്ള ഡാറ്റ അളവാണെന്നത് ഓർക്കുക.
25ജിബി ഡാറ്റ വിനിയോഗിച്ച് കഴിഞ്ഞാൽ ഓരോ MBയ്ക്കും 50 പൈസ വീതം ഈടാക്കും. അപ്പോളോ 24/7, ഫ്രീ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക് ആക്സസുകൾ ഇതിലുണ്ട്. എന്നാൽ 1799 രൂപ പാക്കേജിൽ ഒടിടി ആക്സസ് ഒന്നും ലഭിക്കുന്നില്ല.
READ MORE: Reliance Jio Cheapest Plan: എത്ര വേണമെങ്കിലും ഡാറ്റ ഉപയോഗിക്കാം! ഒരേയൊരു No Limit Jio ഡാറ്റ പ്ലാൻ
25ജിബി ഡാറ്റ ഒരു വർഷത്തേക്ക് എന്നത് ഒരു പരിമിതിയാണ്. എന്നാൽ ബജറ്റ് പരിഗണിക്കുമ്പോൾ മറ്റ് അൺലിമിറ്റഡ് ആനുകൂല്യങ്ങളുണ്ട്. എങ്കിലും വൈ-ഫൈ കൂടുതലായി ആശ്രയിക്കുന്നവർക്ക് ഇതൊരു ബെസ്റ്റ് ഓപ്ഷൻ തന്നെയാണ്. കാരണം 365 ദിവസത്തേക്ക് ഒറ്റയടിക്ക് റീചാർജ് ചെയ്യാമെന്നതാണ് ഏറ്റവും വലിയ നേട്ടം.