ഇന്ന് ഇന്റർനെറ്റില്ലാതെ ഒരു ദിവസവും പോലും ജീവിക്കുന്നത് അസാധ്യമായിരിക്കുന്ന സ്ഥിതിയാണുള്ളത്. ലോകത്തെ അറിയാൻ ഇന്റർനെറ്റ് കൂടിയേ തീരൂ. എങ്കിലോ, ദിവസവും 2 GB ഉണ്ടെങ്കിലും അത് മതിയാവില്ലെന്നതാണ് സാഹചര്യം. അങ്ങനെയെങ്കിൽ പ്രതിദിനം 3GB, അതും ഭേദപ്പെട്ട വിലയിൽ കിട്ടുന്നെങ്കിൽ അത് ഡബിൾ ഓഫറാണെന്ന് പറയാം.
ദിവസേന 3 GB നൽകുന്ന 3 കിടിലൻ പ്ലാനുകളാണ് ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ Bharti Airtel നൽകുന്നത്. 399 രൂപ, 499 രൂപ, 699 രൂപ എന്നിങ്ങനെ മൂന്ന് പ്ലാനുകളാണ് എയർടെലിന്റെ 3 GB ഡാറ്റയിൽ വരുന്നത്. ഇവ 100 SMSകൾ, അൺലിമിറ്റഡ് കോളുകൾ എന്നിവയും പ്രദാനം ചെയ്യുന്നു.
പ്രതിദിനം 3 GB നൽകുന്ന 399 രൂപയുടെ Airtel റീചാർജ് പ്ലാനിൽ പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് കോളുകൾ എന്നിവ ലഭിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിലുള്ളത്. അൺലിമിറ്റഡ് 5G ഡാറ്റ, റോക്കറ്റ് ബോയ്സ് 2 ആരാധകർക്കായി Xtream App, അപ്പോളോ 24/7, വിങ്ക് മ്യൂസിക്, FASTagൽ 100 രൂപ വരെ ക്യാഷ് ബാക്, കൂടാതെ ഹലോ ട്യൂണുകൾ ഫ്രീയായും ലഭിക്കുന്നതാണ്.
499 രൂപയുടെ എയർടെൽ പ്ലാനും 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ദിവസേന അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, കൂടാതെ 3 GB ഡാറ്റ 5Gയിലും ലഭിക്കുന്നു. 499 രൂപയുടെ പ്ലാനിലൂടെ നിങ്ങൾക്ക് മൂന്ന് മാസത്തേക്ക് ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്നു. ഇതിന് പുറമെ, Xtream App, അപ്പോളോ 24/7, വിങ്ക് മ്യൂസിക്, FASTagൽ 100 രൂപ വരെ ക്യാഷ് ബാക്ക്, ഫ്രീ ഹലോ ട്യൂണുകൾ എന്നീ ആനുകൂല്യങ്ങളും ലഭിക്കും.
2 മാസത്തേക്കാണ് റീചാർജ് ചെയ്യാൻ താൽപ്പര്യപ്പെടുന്നതെങ്കിൽ, ഈ പ്ലാൻ തെരഞ്ഞെടുക്കാം. 699 രൂപ അടച്ചാൽ ദിവസവും 3 GB ഡാറ്റ 5Gയിൽ ആസ്വദിക്കാം. പിന്നെയോ, അപ്പോളോ 24/7, വിങ്ക് മ്യൂസിക്, FASTagൽ 100 രൂപ വരെ ക്യാഷ് ബാക്ക്, ഫ്രീ ഹലോ ട്യൂണുകൾ, Xtream App എന്നീ ആനുകൂല്യങ്ങളും Airtel പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 699 രൂപയുടെ പ്ലാനിൽ എടുത്തുപറയേണ്ട മറ്റൊരു നേട്ടം ഈ പ്ലാൻ ആമസോൺ പ്രൈമിനൊപ്പമാണ് വരുന്നത് എന്നതാണ്.