ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ Bharti Airtel ഒരു ദിവസത്തെ ആവശ്യത്തിന് വേണ്ടി മാത്രം ഏതാനും data recharge plan അവതരിപ്പിക്കുന്നുണ്ട്. ഇങ്ങനെ ഒരു ദിവസം വാലിഡിറ്റി വരുന്ന 3 ഡാറ്റ വൗച്ചറുകളാണ് എയർടെലിലുള്ളത്.
വീട്ടിൽ വൈഫൈ ഉപയോഗിക്കുന്നവർ ഏതെങ്കിലും ആവശ്യത്തിനായി പുറത്തേക്ക് പോകുകയാണെങ്കിൽ, ഒരു ദിവസത്തേക്ക് മാത്രം ഇന്റർനെറ്റ് ഡാറ്റ ലഭ്യമാക്കുന്നതിനായി ഈ പ്ലാനുകൾ ഉപയോഗിക്കാം. ഭാരതി എയർടെലിന്റെ ഈ 3 ഡാറ്റ റീചാർജ് പ്ലാനുകളുടെ വിലയും ആനുകൂല്യങ്ങളും വിശദമായി മനസിലാക്കാം.
Read More: Samsung Galaxy A05s New Variant: പുതിയൊരു വേരിയന്റുമായി Samsung Galaxy A05s വിപണിയിലെത്തി
ഏറ്റവും തുച്ഛമായ വിലയ്ക്ക് റീചാർജ് ചെയ്യാനുള്ള അവസരമാണ് ഈ 3 പ്ലാനുകളിലൂടെ എയർടെൽ വരിക്കാരുടെ മുന്നിൽ തുറന്നിടുന്നത്. 19 രൂപയ്ക്കും 29 രൂപയ്ക്കും 49 രൂപയ്ക്കും റീചാർജ് ചെയ്യാം. വില വ്യത്യാസപ്പെടുന്നത് അനുസരിച്ച് ലഭിക്കുന്ന ഡാറ്റയിലും വ്യത്യാസമുണ്ട്.
എന്നാൽ ഇവയിലെ പൊതുവായ സാമ്യം പ്ലാനിന്റെ കാലാവധിയാണ്. ഒരു ദിവസത്തെ വാലിഡിറ്റിയാണ് ഈ എയർടെൽ പ്ലാനിലുള്ളത്.
ഇതിന് പുറമെ, എയർടെലിന്റെ ഈ ഡാറ്റ വൗച്ചറുകളിൽ റീചാർജ് ചെയ്യുമ്പോൾ ചില നിബന്ധനകളുണ്ട്. അവ എന്തെന്നാൽ…
ഈ എയർടെൽ പ്ലാനുകൾക്കൊപ്പം ഒരു ബേസിക് ആക്റ്റീവ് പ്രീപെയ്ഡ് പ്ലാൻ അത്യാവശ്യമാണ്. ബേസിക് പ്ലാനില്ലാതെ റീചാർജ് ചെയ്താൽ ഈ പ്ലാനുകൾ ഡാറ്റ വൗച്ചറായി പ്രവർത്തിക്കില്ല. അൺലിമിറ്റഡ് കോളുകൾക്കായി നിങ്ങൾ തെരഞ്ഞെടുത്തിരിക്കുന്ന റീചാർജ് പ്ലാനിൽ ഏതെങ്കിലും ഒരു ദിവസം ഡാറ്റ വിനിയോഗിക്കേണ്ടി വന്നാൽ തീർച്ചയായും ഈ 3 വൗച്ചറുകളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്. ഇനി ഓരോ റീചാർജ് പ്ലാനുകളും പരിചയപ്പെടാം…
19 രൂപയുടെ ഈ റീചാർജ് പ്ലാനിലൂടെ 1GB ഡാറ്റ നേടാം. ഒരു ദിവസത്തെ സാധുതയോടെ വരുന്ന എയർടെൽ പ്ലാനാണിത്.
ഇതൊരു പഴയ റീചാർജ് പ്ലാനാണ്. 29 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ നിങ്ങൾക്ക് 2 GB ഡാറ്റയാണ് ലഭിക്കുന്നത്. ഒരു ദിവസമാണ് വാലിഡിറ്റി. 24 മണിക്കൂർ കഴിയുമ്പോൾ ഡാറ്റ ഉപയോഗിക്കാതെ അവശേഷിക്കുകയാണെങ്കിൽ അവ കാലഹരണപ്പെടുന്നതാണ്.
എയർടെലിൽ 49 രൂപയ്ക്ക് റീചാർജ് ചെയ്താൽ 6 GB ഡാറ്റ ലഭിക്കുന്നതാണ്. വർക്ക് ഫ്രെം ഹോമോ, സിനിമകളോ ഡൌൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡാറ്റ പ്ലാനുകൾ ഉചിതമാണ്. കാരണം, ഈ സന്ദർഭങ്ങളിലെല്ലാം 3GB അല്ലെങ്കിൽ 4GB ഡാറ്റയിൽ കൂടുതൽ ഉപയോഗിക്കേണ്ടതായി വരും.