ഇന്ത്യയിലെ ഏക സർക്കാർ ടെലികോം കമ്പനിയാണ് BSNL. Bharat Sanchar Nigam Limited എന്നതിന്റെ ചുരുക്കപ്പേരാണ് ബിഎസ്എൻഎൽ. രാജ്യത്ത് താങ്ങാനാവുന്ന ബജറ്റിൽ പ്ലാനുകൾ അവതരിപ്പിക്കുന്ന ഏക ടെലികോമും ബിഎസ്എൻഎൽ തന്നെ.
നിലവിൽ BSNL 4G വിന്യസിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. 2025 പകുതിയോടെ സർക്കാർ ടെലികോം 5ജി അവതരിപ്പിക്കുമെന്നും പ്രതീക്ഷയുണ്ട്. ബിഎസ്എൻഎൽ വരിക്കാർക്ക് കമ്പനിയുടെ മേലുള്ള ചെറിയ അസംതൃപ്തിയും 4ജി എത്തുന്നത് വൈകുന്നത് തന്നെ.
കണക്റ്റിവിറ്റിയ്ക്ക് സ്പീഡില്ലെന്നും, നെറ്റ് വർക്ക് ഇഴച്ചിലാണെന്നും പരക്കെ പരാതി ഉയരുന്നു. ജിയോയ്ക്കും എയർടെലിനും ശേഷം സർക്കാർ ടെലികോമാണ് അടുത്ത 5ജിക്കാരനെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷകളെ വിഫലമാക്കി Vodafone Idea ഈ ആഴ്ച 5G കൊണ്ടുവന്നു. എന്നിട്ടും ബിഎസ്എൻഎൽ 4ജി പോലും കിട്ടുന്നില്ലല്ലോ എന്ന വിമർശനമാണ് കമ്പനിയ്ക്ക് നേരെ ഉയരുന്നത്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
എങ്കിലും ഏറ്റവും ബജറ്റ് പ്ലാൻ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ തന്നെയാണ്. ഇപ്പോൾ ഗവി, അട്ടപ്പാടിയിൽ ഉൾപ്പെടെ കേരളത്തിലെ നാനാഭാഗങ്ങളിൽ ബിഎസ്എൻഎൽ 4ജി എത്തിക്കഴിഞ്ഞു. പ്രത്യേകിച്ച് ഉൾഗ്രാമങ്ങളിലാണ് ബിഎസ്എൻഎൽ ആദ്യം തങ്ങളുടെ അതിവേഗ കണക്റ്റിവിറ്റി എത്തിച്ചിട്ടുള്ളത്.
ഇവിടെ പരിചയപ്പെടുത്തുന്നത് ടെലികോം ഓപ്പറേറ്റർ തരുന്ന വലിയൊരു ബജറ്റ് പ്ലാനാണ്. വലിയ പ്ലാൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് റീചാർജ് പ്ലാനിന്റെ വിലയല്ല. പിന്നെയോ, ബിഎസ്എൻഎൽ ഈ പ്ലാനിലൂടെ വലിയ വാലിഡിറ്റിയാണ് തരുന്നത്.
3 മാസത്തേക്കുള്ള പ്ലാനിന് വില വളരെ തുച്ഛമാണ്. ജിയോയിലും എയർടെലിലും 28 ദിവസ പ്ലാനുകൾക്ക് ചെലവാകുന്ന പൈസയേ 3 മാസത്തേക്ക് ഇതിലാകുകയുള്ളൂ. ബിഎസ്എൻഎല്ലിന്റെ 90 ദിവസ പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
കമ്പനിയുടെ 201 രൂപ പ്ലാൻ നിങ്ങൾക്ക് ഇണങ്ങിയ പാക്കേജ് തന്നെയാണ്. ഈ പ്ലാനിന്റെ കാലാവധി 90 ദിവസം വരെയാണ്. ഈ പ്ലാനിലൂടെ സൗജന്യ കോളിങ് മാത്രമല്ല ഇന്റർനെറ്റ് ഡാറ്റയുടെയും ആനുകൂല്യങ്ങളും ലഭിക്കുന്നു.
ഈ പ്ലാനിൽ 300 മിനിറ്റ് സൗജന്യ വോയ്‌സ് കോളിങ് സൗകര്യമുണ്ട്. ഇതിൽ ധാരാളം ഇന്റർനെറ്റ് ഡാറ്റ ലഭിക്കില്ല. അതിനാൽ കൂടുതലും കോളുകൾക്കായി പാക്കേജ് നോക്കുന്നവർക്കുള്ള ഓപ്ഷനാണിത്.
Read More: 2025 Plan: Jio New Year സ്പെഷ്യൽ 200 ദിവസത്തേക്ക്, 2,150 രൂപയുടെ Shopping കൂപ്പണുകളും Free
കാരണം 90 ദിവസ കാലാവധിയിൽ മൊത്തത്തിൽ 6 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിൽ 99 സൗജന്യ എസ്എംഎസുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് സിം ആക്ടീവാക്കി നിർത്താനുള്ള ഓപ്ഷനാണിത്. ബിഎസ്എൻഎൽ കേരള വരിക്കാർക്ക് പ്ലാൻ വൌച്ചേഴ്സിൽ നിന്ന് ഈ പ്ലാൻ തെരഞ്ഞെടുക്കാം.