Jio Free Hotstar പ്ലാൻ
Coldplay അടക്കമുള്ള മികച്ച സ്ട്രീമിങ് അനുഭവത്തിനായി Hotstar സബ്സ്ക്രിപ്ഷൻ നോക്കുന്നവരാണോ? എങ്കിൽ മൊബൈൽ റീചാർജിനൊപ്പം നിങ്ങൾക്ക് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും നേടാം. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ Reliance Jio പ്ലാനിലാണ് ഹോട്ട്സ്റ്റാറുള്ളത്.
റിലയൻസ് ജിയോ വിലകുറഞ്ഞത് മുതൽ പ്രീമിയം റീചാർജ് പ്ലാനുകൾ വരെ നൽകുന്നു. ഈ പ്ലാനുകളിൽ ബേസിക് ആനുകൂല്യങ്ങൾക്കൊപ്പം ആകർഷകമായ ഒടിടി ഓഫറുകളും ഉൾപ്പെടുന്നു. അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ പ്ലാനുകളിലൂടെ നിങ്ങൾക്ക് Free Hotstar ആസ്വദിക്കാം.
ഡാറ്റ, കോളിംഗ്, എസ്എംഎസ് ആവശ്യങ്ങൾക്കാണല്ലോ സാധാരണയായി റീചാർജ് ചെയ്യുന്നത്. ഇതിനൊപ്പം സൌജന്യമായി ഹോട്ട്സ്റ്റാർ ആക്സസും നേടാനായാൽ അത് ഗുണം ചെയ്യും. ഏറ്റവും പുതിയ മലയാള സിനിമ റിലീസുകളും ഡിസ്‌നി + ഹോട്ട്‌സ്റ്റാറിൽ ആസ്വദിക്കാം. സൂക്ഷ്മദർശിനി പോലുള്ള ത്രില്ലർ ചിത്രങ്ങളും ഇപ്പോൾ ഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്.
ലോകപ്രശസ്ത മ്യൂസിക്ക് ബാൻഡ് കോൾഡ്പ്ലേയുടെ ലൈവ് സ്ട്രീമിങ്ങും ഹോട്ട്സ്റ്റാറിലായിരുന്നു. അടുത്തിടെ ഇറങ്ങിയ മോഹൻലാലിന്റെ 3ഡി ചിത്രം ബറോസും നിങ്ങൾക്ക് ഹോട്ട്സ്റ്റാറിൽ കാണാം.
ഹോട്ട്സ്റ്റാർ ഫ്രീയായി തരുന്ന ജിയോ പ്ലാനാണ് 949 രൂപയുടേത്. ഈ പ്ലാൻ പ്രത്യേകിച്ചും ദീർഘകാലത്തേക്ക് റീചാർജ് നോക്കുന്നവർക്ക് വേണ്ടിയുള്ളത്. അതും താങ്ങാനാവുന്ന വിലയിലാണ് ജിയോ ഹോട്ട്സ്റ്റാർ ഉൾപ്പെടുന്ന പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്.
Also Read: Jio Republic Day Special 2025: അൺലിമിറ്റഡ് 5G, കോളിങ്ങ്, ഷോപ്പിങ് ഓഫറുകളോടെ പ്ലാൻ
ഈ പാക്കേജിൽ 84 ദിവസമാണ് ബേസിക് വാലിഡിറ്റി. എന്നാൽ ഹോട്ട്സ്റ്റാർ 90 ദിവസത്തേക്ക് കിട്ടും. അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കുന്ന പാക്കേജാണിത്. 84 ദിവസത്തെ കാലയളവിൽ ആകെ 168 ജിബി ഡാറ്റ ലഭ്യമാണ്. പ്രതിദിനം 2GB ഹൈ-സ്പീഡ് ഡാറ്റയും നൽകുന്നു. ഇത് പൂർണമായും വിനിയോഗിച്ച് കഴിഞ്ഞാൽ 64 Kbps വേഗതയിലേക്ക് ഡാറ്റ ചുരുങ്ങും. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
Disney+ Hotstar മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനാണ് ജിയോ തരുന്നത്. അതും 3 മാസത്തേക്ക് ആക്സസ് ലഭിക്കുന്നുണ്ട്. ഇതിന് പുറമെ ജിയോസിനിമ എന്ന ഒടിടി പ്ലാറ്റ്ഫോമും ലഭിക്കുന്നു. എന്നാൽ JioCinema പ്രീമിയം ആക്സസല്ല ഇതിൽ ഉൾപ്പെടുന്നത്.