ടെലികോം മേഖലയെ സംബന്ധിച്ചടത്തോളം ഇപ്പോൾ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത് .അതിനു കാരണക്കാരൻ നമ്മുടെ സ്വന്തം ജിയോ തന്നെയാണ് .വൊഡാഫോണും ഐഡിയയും അടക്കിഭരിച്ചിരുന്ന ഈ മേഖലയിൽ ജിയോ വന്നതിനു ശേഷം ഓഫറുകളുടെ പെരുമഴതന്നെയായിരുന്നു .
ഇപ്പോൾ വൊഡാഫോൺ സ്റ്റുഡന്റസിനു വേണ്ടി പുറത്തിറക്കിയഓഫർ ആണ് ശ്രദ്ധേയമായിരിക്കുന്നത് .പക്ഷെ ഈ ഓഫർ കുറച്ചു കോസ്റ്റലി തന്നെയാണ് .
ജിയോയും ,എയർട്ടലും ,ഐഡിയയും കുറഞ്ഞ നിരക്കിൽ നല്കുന്ന അതെ ഓഫർതന്നെ വൊഡാഫോൺ നല്കുന്നത് 445 രൂപയുടെ റീച്ചാർജിലാണ് .445 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 84 ജിബിയുടെ ഡാറ്റ .
പ്രതിദിനം 1 ജിബിയുടെ ഡാറ്റ ഇതിൽ നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു .84 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .ഇപ്പോൾ എയർട്ടലും 84 ജിബിയുടെ ഓഫറുകളുമായിട്ട് എത്തിയിരിക്കുന്നു .399 രൂപയുടെ റീച്ചാർജിലാണ് ഇത് നിങ്ങൾക്ക് ലഭിക്കുന്നത് .