JIO Update: 5G അല്ല, Jio 5.5G ആയി! എയർടെലിനെയും വിഐയെയും തോൽപ്പിച്ച് Ambani-യുടെ പടയോട്ടം

JIO Update: 5G അല്ല, Jio 5.5G ആയി! എയർടെലിനെയും വിഐയെയും തോൽപ്പിച്ച് Ambani-യുടെ പടയോട്ടം
HIGHLIGHTS

5G-യ്ക്ക് പകരം ജിയോ 5.5G സാങ്കേതികവിദ്യ അവതരിപ്പിച്ചു

അണ്ടർഗ്രൌണ്ട് കാർ പാർക്കിങ് ഇടങ്ങളിൽ കണക്റ്റിവിറ്റി നഷ്ടമാകില്ല

കുറഞ്ഞ ലേറ്റൻസിയും ഫാസ്റ്റ് കണക്റ്റിവിറ്റിയും തരുന്ന കണക്റ്റിവിറ്റിയാണിത്

Reliance Jio ഇന്ത്യയിൽ വമ്പൻ ചുവടുവയ്പ്പ് നടത്തിയിരിക്കുന്നു. 5G-യ്ക്ക് പകരം ടെലികോം 5.5G സാങ്കേതികവിദ്യ അവതരിപ്പിച്ചു. മൊബൈൽ കണക്റ്റിവിറ്റിയിൽ ഒരു സുപ്രധാന ചുവടുവെപ്പാണ് കമ്പനി നടത്തിയിരിക്കുന്നത്. ഇപ്പോൾ ലഭ്യമാകുന്ന 5ജിയേക്കാൾ അതിവേഗം പെർഫോമൻസ് ലഭിക്കുന്ന കണക്റ്റിവിറ്റിയാണിത്. ഇത് 5G-യുടെ ഒരു പരിണാമം എന്ന് തന്നെ പറയാം.

5.5G നെറ്റ്‌വർക്കിനെ 5G-അഡ്വാൻസ്‌ഡ് എന്നും പറയാം. കുറഞ്ഞ ലേറ്റൻസിയും ഫാസ്റ്റ് കണക്റ്റിവിറ്റിയും തരുന്ന കണക്റ്റിവിറ്റിയാണിത്.

Jio 5G ഇനി Jio 5.5G

3GPP റിലീസ് 18 സ്റ്റാൻഡേർഡിന് കീഴിൽ വികസിപ്പിച്ചെടുത്ത 5G-യുടെ വിപുലമായ ആവർത്തനമാണ് 5.5G. വിശാലമായ കവറേജ്, മെച്ചപ്പെടുത്തിയ അപ്‌ലിങ്ക് കണക്റ്റിവിറ്റി എന്നിവ 5.5ജിയിൽ ലഭിക്കും. അതുപോലെ മൾട്ടി-കാരിയർ അഗ്രഗേഷൻ ഉപയോഗപ്പെടുത്താം. 5.5G നെറ്റ്‌വർക്കുകൾക്ക് 10 Gbps പീക്ക് ഡൗൺലിങ്ക് റേറ്റുണ്ട്. 1 Gbps അപ്‌ലിങ്ക് റേറ്റും ഇതിന് ലഭിക്കും.

jio 5 5g in oneplus phones
jio 5 5g in oneplus phones

ജിയോയുടെ 5.5G നെറ്റ്‌വർക്ക് മൾട്ടി-സെൽ കണക്റ്റിവിറ്റി അവതരിപ്പിക്കുന്നു. വിവിധ ടവറുകളിൽ പോലും ഒന്നിലധികം നെറ്റ്‌വർക്ക് സെല്ലുകളിലേക്ക് ഒരേസമയം കണക്റ്റ് ചെയ്യാൻ സഹായിക്കും. ഇത് വേഗത്തിലുള്ള ഡാറ്റ ട്രാൻസ്ഫർ നൽകുന്നു. അതുപോലെ മികച്ച കോൾ ക്വാളിറ്റിയും ജിയോ 5.5ജി ഉറപ്പാക്കുന്നു.

Jio 5.5G കിട്ടി തുടങ്ങിയോ?

ഇന്ത്യയിൽ ജിയോ 5.5G എല്ലാവർക്കും ലഭ്യമായി തുടങ്ങിയിട്ടില്ല. എന്നാൽ ചില പുത്തൻ സ്മാർട്ഫോണുകളിലാണ് ആദ്യമെത്തുന്നത്. വൺപ്ലസ് പുതിയതായി പുറത്തിറക്കിയ OnePlus 13, OnePlus 13R മോഡലുകളിൽ നിങ്ങൾക്ക് 5.5G നെറ്റ്‌വർക്ക് ലഭ്യമാകും.

1,014.86Mbps വരെ ഡൗൺലോഡ് സ്പീഡ് വൺപ്ലസ് 13 ഫോണുകളിൽ ഇതിലൂടെ ലഭിക്കും. ജിയോയുടെ 5.5G ഉപയോഗിക്കുമ്പോൾ സ്ക്രീനിന് മുകളിൽ 5 GA എന്നായിരിക്കും ടവർ കണക്ഷൻ കാണിക്കുന്നത്.

OnePlus 13 വാങ്ങിയാൽ ജിയോ 5.5Gയും

2024 ഡിസംബറിൽ വൺപ്ലസ് ഇന്ത്യയ്‌ക്കായി പ്രോജക്റ്റ് സ്റ്റാർലൈറ്റ് പ്രഖ്യാപിച്ചു. ഇന്ത്യൻ വിപണിയിൽ 5.5G സപ്പോർട്ടുള്ള ഫോൺ വൺപ്ലസ് 13 ആണ്. ഇതിന്റെ ശരാശരി വേഗത 380 ശതമാനം ജിയോ 5.5ജിയിലൂടെ വർധിപ്പിക്കാം.

Also Read: OnePlus 13 First Sale: ഫ്ലാഗ്ഷിപ്പ് 64999 രൂപ മുതൽ വാങ്ങാം, Snapdragon 8 Elite പ്രോസസറുള്ള ബെസ്റ്റ് ഫോൺ

എന്തുകൊണ്ട് വൺപ്ലസ് 13 എന്നാണോ? ഇതിൽ ജിയോയുടെ ടോപ് ക്ലാസ് കണക്റ്റിവിറ്റി കൂടിയായപ്പോൾ ആപ്പിളിനും വിവോ, സാംസങ്ങിനും നൽകാനാവാത്ത നെറ്റ്വർക്ക് ലഭിക്കുന്നു. പ്രോ മാക്സ് ഉപകരണങ്ങളേക്കാൾ 22 ശതമാനം കൂടുതൽ സ്ഥിരതയുള്ള കണക്റ്റിവിറ്റിയായി.

അതുപോലെ ഫ്ലാഗ്ഷിപ്പ് അൾട്രാ ഫോണുകളേക്കാൾ 30 ശതമാനം കൂടുതൽ സ്ഥിരതയുള്ളതുമായി. അതിനാൽ അണ്ടർഗ്രൌണ്ട് കാർ പാർക്കിങ് ഇടങ്ങളിൽ കണക്റ്റിവിറ്റി നഷ്ടമാകില്ല. ഇവിടെ വരെ നിങ്ങൾക്ക് ഫോൺ കോളുകൾ ലഭിക്കുമെന്നതാണ് പ്രത്യേകത.

Read More:

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo