BSNL 4G തകൃതിയായി പുരോഗമിക്കുകയാണ്
ഇന്ത്യയുടെ സർക്കാർ ടെലികോം കമ്പനി ഇന്ത്യയിൽ സ്വദേശീയമായ 4G പുറത്തിറക്കുന്നു
ആഭ്യന്തര ഉപകരണങ്ങളിലൂടെ ബിഎസ്എൻഎൽ 4ജി സേവനം വിന്യസിക്കുന്നതിന് പിന്നിൽ ഒരു കാരണമുണ്ട്
BSNL 4G തകൃതിയായി പുരോഗമിക്കുകയാണ്. സർക്കാർ ടെലികോം കമ്പനി സമീപഭാവിയിൽ തന്നെ എല്ലായിടത്തും 4G എത്തിക്കും. മറ്റ് കമ്പനികളിൽ നിന്നും വ്യത്യസ്തമാണ് Bharat Sanchar Nigam Limited.
BSNL തരുന്ന 4G വേറെയാണ്
ഇന്ത്യയുടെ സർക്കാർ ടെലികോം കമ്പനി ഇന്ത്യയിൽ സ്വദേശീയമായ 4G പുറത്തിറക്കുന്നു. ഇന്ത്യയുടെ തന്നെ സേവനങ്ങൾ ഉപയോഗിച്ച് 4G എത്തിക്കുന്ന ആദ്യ ടെലികോം ഓപ്പറേറ്ററാണ് ബിഎസ്എൻഎൽ. ആഭ്യന്തര ഉപകരണങ്ങളിലൂടെ ബിഎസ്എൻഎൽ 4ജി സേവനം വിന്യസിക്കുന്നതിന് പിന്നിൽ ഒരു കാരണമുണ്ട്. എന്താണെന്നോ?
എന്തുകൊണ്ട് തദ്ദേശീയ BSNL 4G?
രാജ്യത്ത് തദ്ദേശീയ 4ജിയാണ് ബിഎസ്എൻഎൽ എത്തിക്കുന്നതെന്ന് ടെലികോം മന്ത്രി പറഞ്ഞു. ശനിയാഴ്ച 5ജി പരീക്ഷണം ഉൾപ്പെടെ നടത്തിയ വേളയിലാണ് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായം പങ്കുവച്ചത്. ബിഎസ്എൻഎൽ 4 വിന്യസിക്കുകയാണെങ്കിൽ, അത് ആഭ്യന്തര ഉപകരണങ്ങളിലൂടെ മാത്രമായിരിക്കും. ഇങ്ങനെ നിർദേശം നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ തദ്ദേശീയ ടെലികോം സ്റ്റാക്ക് ഉള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറുന്നു.
ഇത് തന്നെയാണ് ബിഎസ്എൻഎൽ 4ജി എത്തുന്നത് വൈകാനും കാരണമെന്നാണ് സൂചന. നീണ്ട കാത്തിരിപ്പിനൊടുവിൽ, ഇന്ത്യൻ കമ്പനികൾ 4ജിയ്ക്കുള്ള ടെക്നോളജി കണ്ടെത്തി. തേജസ് നെറ്റ്‌വർക്കുകളിൽ നിന്ന് RAN (റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക്) ഉപകരണങ്ങൾ ലഭിച്ചു. C-DoT ബിഎസ്എൻഎല്ലിന് 4G കോറും നൽകി. സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ എന്നതാണ് സി-ഡോട്ടിന്റെ അർഥം. സർക്കാർ കമ്പനി 4ജി നൽകുന്നതിൽ ടാറ്റയുടെയും പങ്കുണ്ട്. ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ആണ് സിസ്റ്റം ഇന്റഗ്രേറ്റർ.
ആത്മനിർഭർ ഭാരതിന് കീഴിലാണ് തദ്ദേശീയ 4ജി വിന്യസിക്കുന്നത്. 2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 4ജി ഏകദേശം പൂർത്തിയാകും. ഇന്ത്യയിലുടനീളമുള്ള ഒരു ലക്ഷം സൈറ്റുകളിൽ 4ജി കോറും റേഡിയോകളും ഈ സമയത്ത് വിന്യസിച്ചിരിക്കും.
Read More: BSNL 5G Latest Update: ബിഎസ്എൻഎല്ലിന് സ്പീഡായല്ലോ! 5G-യിൽ വീഡിയോ കോൾ ചെയ്ത് കേന്ദ്ര മന്ത്രി
80,000 ടവറുകൾ വരുന്നൂ…
ബിഎസ്എൻഎൽ 80,000 ടവറുകൾ വിന്യസിക്കുന്നതിനായി പദ്ധതിയിടുന്നു. ഒക്ടോബർ അവസാനത്തോടെ ടവറുകൾ സ്ഥാപിക്കും. ശേഷം 21,000 സൈറ്റുകൾ അടുത്ത വർഷം മാർച്ചിൽ വിന്യസിക്കുമെന്നും സിന്ധ്യ അറിയിച്ചു.
1 ലക്ഷത്തിലധികം സൈറ്റുകളിൽ 4ജി വ്യാപിപ്പിക്കാനാണ് സർക്കാർ ആലോചിച്ചിട്ടുള്ളത്. ഇതിന് ശേഷം 4G സൈറ്റുകൾ 5G ലേക്ക് അപ്‌ഗ്രേഡ് ചെയ്യും. 5ജി അപ്ഗ്രേഡ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile