375 ദശലക്ഷം Bharti Airtel വരിക്കാരുടെ വിവരങ്ങൾ Hack ചെയ്തോ? Telecom കമ്പനിയുടെ വിശദീകരണം എന്ത്?

375 ദശലക്ഷം Bharti Airtel വരിക്കാരുടെ വിവരങ്ങൾ Hack ചെയ്തോ? Telecom കമ്പനിയുടെ വിശദീകരണം എന്ത്?
HIGHLIGHTS

375 മില്യൺ ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന് ഹാക്കർ

Bharti Airtel വരിക്കാരുടെ വിവരങ്ങൾ ഡാർക് വെബ്ബിൽ വിൽപ്പനയ്ക്കെന്നും റിപ്പോർട്ട്

ഡാറ്റ മോഷണം നടന്നിട്ടില്ലെന്നും ഇത് സൽപ്പേര് കളയാനുള്ള ശ്രമമെന്നും എയർടെൽ

375 ദശലക്ഷം Bharti Airtel വരിക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ കോടിക്കണക്കിന് വരിക്കാരുടെ ഡാറ്റ ചോർത്തിയതായി ഹാക്കർ അവകാശപ്പെടുന്നു. എയർടെലിൽ നിന്ന് Data leak ചെയ്ത് ഹാക്കർ വിൽപ്പനയ്ക്ക് വച്ചുവെന്നാണ് റിപ്പോർട്ട്.

Airtel വരിക്കാരുടെ ഡാറ്റ ഹാക്കായോ?

ഡാർക് വെബ്ബിൽ 50,000 ഡോളറിനാണ് പേഴ്സണൽ വിവരങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. വളരെ ഗൌരവമേറിയ ഡാറ്റ ഹാക്കിങ്ങാണ് നടന്നിരിക്കുന്നത്. 37 കോടിയലധികം എയർടെൽ വരിക്കാരുടെ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഫോൺ നമ്പറുകൾ, ഇമെയിൽ, ആധാർ നമ്പറുകൾ ചോർത്തിയെന്ന് ഹാക്കർ പറയുന്നു. xenZen എന്ന ഹാക്കറാണ് ഡാറ്റ ഹാക്ക് ചെയ്തതായി അവകാശപ്പെടുന്നത്.

ഡാറ്റ ചോർന്നിട്ടില്ലെന്ന് പറഞ്ഞ് Airtel

എന്നാൽ ഡാറ്റ ചോർച്ചയെ കുറിച്ചുള്ള ആരോപണങ്ങളെ എയർടെൽ അധികൃതർ നിഷേധിച്ചു. തങ്ങളുടെ സുരക്ഷാ സംവിധാനത്തിൽ യാതൊരു ലംഘനവും നടത്തിയിട്ടില്ലെന്നാണ് കമ്പനി അറിയിച്ചത്.

airtel data breach dark web
ഡാറ്റ മോഷണം എയർടെൽ നിഷേധിച്ചു

സൽപ്പേര് കളയാനുള്ള ശ്രമമെന്ന് എയർടെൽ

“എയർടെൽ യൂസേഴ്സ് ഡാറ്റ അപഹരിക്കപ്പെട്ടുവെന്ന് ആരോപിച്ച് റിപ്പോർട്ട് വരുന്നുണ്ട്. ഇത് നിക്ഷിപ്ത താൽപ്പര്യങ്ങളാൽ എയർടെലിന്റെ പേര് കളയാനുള്ള ചിലരുടെ താൽപ്പര്യമാണ്.

ഞങ്ങൾ സമഗ്രമായ അന്വേഷണം നടത്തിയിട്ടുണ്ട്. എയർടെൽ സംവിധാനത്തിൽ ഒരു വിധത്തിലുള്ള ലംഘനവും നടന്നില്ലെന്ന് ഉറപ്പാണ്.” ഡാറ്റ ഹാക്കിങ്ങിൽ എയർടെൽ വക്താവ് പ്രതികരിച്ചത് ഇങ്ങനെയാണ്.

തങ്ങളുടെ വരിക്കാരുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമാണെന്ന് എയർടെൽ ഉറപ്പിച്ചു പറഞ്ഞു. ഇപ്പോൾ പ്രചരിക്കുന്ന അവകാശവാദങ്ങൾ വ്യാജമാണെന്നും ടെലികോം കമ്പനി വ്യക്തമാക്കി. ഹാക്കർ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് അയാളുടെ പക്കൽ തെളിവില്ലെന്നും എയർടെൽ പറഞ്ഞു. അതിനാൽ വരിക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും കമ്പനി അറിയിച്ചു.

Read More: പ്രൈവറ്റ് കമ്പനികൾ മാത്രമല്ല, BSNL വരിക്കാർക്കും Free ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ

എന്നാൽ എയർടെൽ വരിക്കാരുടെ വിവരങ്ങൾ ചോർന്നതായി നെറ്റിസൺസും അഭിപ്രായപ്പെടുന്നു. ഡാറ്റാ ലംഘനത്തെ കുറിച്ചുള്ള ട്വീറ്റുകൾ എക്സിൽ നിറയുകയാണ്. എയർടെൽ ഡാറ്റ ചോർത്തിയ ഹാക്കറിൽ നിന്ന് വേറെയും അവകാശ വാദങ്ങൾ ഉയരുന്നുണ്ട്.

വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും ഡാറ്റ ലീക്ക് ചെയ്തുവെന്നും ഹാക്കർ പറയുന്നു. നയതന്ത്ര പാസ്‌പോർട്ട് ഉടമകളുടെ ഡാറ്റ ചോർച്ച നടത്തിയതായി ഹാക്കർ അവകാശപ്പെട്ടു. കൂടാതെ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ച വിവരങ്ങൾ വിറ്റതായും പറയുന്നുണ്ട്.

ഇന്ത്യയിൽ ഭാരതി എയർടെൽ പ്രധാനപ്പെട്ട ടെലികോം സേവന ദാതാവാണ്. അംബാനിയുടെ ജിയോ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയാണിത്. 1995-ലാണ് ഭാരതി മിത്തൽ എയർടെൽ സ്ഥാപിക്കുന്നത്. നിലവിൽ 5G നൽകുന്ന ടെലികോം കമ്പനികൾ ജിയോയും എയർടെലും മാത്രമാണ്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo