സർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ ടെലികോം കമ്പനിയായ BSNL അത്യാകർഷകമായ റീചാർജ് പ്ലാനുകളാണ് ഇപ്പോൾ വരിക്കാർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ആളുകളുടെ കീശയിലൊതുങ്ങുന്നതും കൂടുതൽ വാലിഡിറ്റി ലഭിക്കുന്നതുമായ നിരവധി റീചാർജ് പ്ലാനുകൾ ഇതിലുണ്ട്.
മാത്രമല്ല, സിം കട്ടാകാതെ നിലനിർത്താൻ ആഗ്രഹിക്കുന്ന വരിക്കാർക്കും കമ്പനി കുറഞ്ഞ വിലയിൽ കൂടുതൽ വാലിഡിറ്റി വരുന്ന പാക്കേജുകൾ നൽകുന്നുണ്ട്.
ഇത്തരത്തിൽ താങ്ങാനാവുന്ന ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകൾ പുതിയതായി BSNL കൊണ്ടുവന്നിട്ടുണ്ട്. ഒരു മിനിറ്റിൽ 35 ദിവസത്തെ വാലിഡിറ്റി പ്ലാനും ഇതിൽ ഉൾപ്പെടുന്നു. 107 രൂപയുടെ BSNL പ്രീപെയ്ഡ് പാക്കിൽ നിങ്ങൾക്ക് എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന് നോക്കാം…
107 രൂപയുടെ BSNL പ്രീ-പെയ്ഡ് പ്ലാനിൽ മെസേജിങ്ങിനും ഇമെയിലുകൾ, മറ്റ് ബ്രൗസിങ്ങിനും ആവശ്യമായ 3GB അതിവേഗ ഡാറ്റ ലഭിക്കുന്നതാണ്. കൂടാതെ, 200 ലോക്കൽ, നാഷണൽ കോളുകളും മിനിറ്റ് അടിസ്ഥാനത്തിൽ ലഭ്യമാണ്. ഈ വോയിസ് കോൾ മിനിറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഓർമിക്കുക.
നിങ്ങൾ VoLTE പ്രവർത്തനക്ഷമമാക്കിയ ഒരു 4G നെറ്റ്‌വർക്ക് പ്രദേശത്താണ് താമസിക്കുന്നതെങ്കിൽ അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്നതിലും തടസ്സമുണ്ടാകില്ല. പ്ലാനിന് 35 ദിവസത്തേക്ക് വാലിഡിറ്റി വരുന്നു. കുടുംബത്തിനൊപ്പവും സുഹൃത്തുക്കളുമായും സംസാരിക്കുന്നതിന് പ്രതിദിനം 3 രൂപയാണ് ചിലവാകുന്നതെന്ന് പറയാം.
മറ്റ് നിരക്കുകളില്ലാതെ 107 രൂപയുടെ പ്ലാനിൽ സൗജന്യ ബിഎസ്എൻഎൽ ട്യൂണുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഈ റീചാർജ് പ്ലാനിൽ ഡാറ്റാ ആനുകൂല്യം പരിമിതമാണ്. കൂടാതെ 3GB ഉപഭോഗത്തിന് ശേഷം, പ്ലാനിനൊപ്പം FUP വേഗത ആനുകൂല്യങ്ങളൊന്നും വരുന്നില്ല.