നമ്മളിൽ മിക്കവരും പ്രതിമാസമുള്ള റീചാർജ് പ്ലാനുകളായിരിക്കും തെരഞ്ഞെടുക്കുന്നത് അല്ലേ? എങ്കിൽ Vi തങ്ങളുടെ വരിക്കാർക്ക്, ചെലവുകുറഞ്ഞ മികച്ച Prepaid പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. 30 ദിവസത്തെ വാലിഡിറ്റിയിൽ Vodafone Ideaയുടെ പക്കൽ നിരവധി റീചാർജ് പ്ലാനുകൾ ഉണ്ട്. കോളിങ്ങും ഡാറ്റ ഓഫറുകളും മാത്രമല്ല, ശരിക്കും ഈ പ്ലാനുകളിൽ ചില OTT ആനുകൂല്യങ്ങളും ലഭിക്കുന്നു. ഇവിടെ നമ്മൾ വിശദീകരിക്കുന്നത് Viയുടെ 368 രൂപ, 369 രൂപ, 296 രൂപയുടെ റീചാർജ് പ്ലാനുകളാണ്.
വളരെ തുച്ഛമായ തുകയ്ക്ക് മികച്ച റീചാർജ് പ്ലാൻ എന്ന നിലയ്ക്ക് തെരഞ്ഞെടുക്കാവുന്ന പ്രീ- പെയ്ഡ് പ്ലാനാണിത്. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ Vi പ്ലാനിനുള്ളത്. Vi പ്രീപെയ്ഡ് റീചാർജ് തെരഞ്ഞെടുക്കുന്ന വരിക്കാർക്ക് അൺലിമിറ്റഡ് കോളിങ്ങും 100 പ്രതിദിന എസ്എംഎസും ഇതിലൂടെ ലഭിക്കും. 25 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ മൊത്തം ലഭിക്കുന്നത്. Vi Movies, TV ക്ലാസിക്കിലേക്കുള്ള ആക്സസും ഈ പ്ലാനിൽ ഉൾപ്പെടുന്നു.
വോഡഫോൺ ഐഡിയയുടെ ഈ റീചാർജ് പ്ലാനിലൂടെ Vi വരിക്കാർക്ക് ഒട്ടനവധി അൺലിമിറ്റഡ് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. പ്ലാനിന്റെ വാലിഡിറ്റി 30 ദിവസത്തേക്കാണ്. ദിവസേന 2GB ഡാറ്റ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് Viയുടെ ലിസ്റ്റിലുള്ളത്. 368 രൂപയ്ക്ക് റീചാർജ് ചെയ്താൽ നിങ്ങൾക്ക് ദിവസേന 100 ഫ്രീ 100 SMS ആനുകൂല്യവും ലഭിക്കുന്നു. SunNXTന്റെ ടിവി, മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന റീചാർജ് പ്ലാനാണിത്.
368 രൂപയ്ക്ക് റീചാർജ് ചെയ്താൽ കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും ഈ പ്ലാനിലും ലഭ്യമാണ്. 369 രൂപയുടെയും 368 രൂപയുടെയും പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം ഇതിലെ OTT ആനുകൂല്യങ്ങളാണ്.
പ്രതിദിനം 2 GB ഡാറ്റ, അതുപോലെ 100 SMS, അൺലിമിറ്റഡ് കോളിങ് എന്നീ ആനുകൂല്യങ്ങളോടെ വരുന്ന പ്രീ- പെയ്ഡ് പ്ലാനാണിത്. എന്നാൽ 30 ദിവസത്തേക്ക് SonyLIV മൊബൈൽ സബ്സ്ക്രിപ്ഷൻ നേടാം. അതുപോലെ Vi Movies & TV VIP-ലേയ്ക്കും ആക്‌സസ് ലഭിക്കുന്നു.
ഇന്ന് റിലീസിനെത്തിയ ജേർണി ഓഫ് ലവ് 18+ ഉൾപ്പെടെ നിരവധി മലയാള ചിത്രങ്ങൾ ഒരു മാസത്തേക്ക് ഫ്രീയായി ആസ്വദിക്കാൻ SonyLIV സബ്സ്ക്രിപ്ഷൻ ഉപയോഗിക്കാം.