എന്തും അൺലിമിറ്റഡായി ലഭിക്കുന്നെങ്കിൽ അതിൽ കൂടുതൽ നേട്ടമെന്താണ്! പ്രത്യേകിച്ച് ഒരുപരിധിയുമില്ലാതെ ഇന്റർനെറ്റ് കിട്ടുമെങ്കിൽ ആ ദിവസം കുശാലാണെന്ന് പറയാം. ഇങ്ങനെ പ്രതിദിന ഡാറ്റാ പരിധിയില്ലാതെ ഒരു മാസത്തേക്ക് ഇന്റർനെറ്റ് തരാൻ ഒരുക്കമാണ് Reliance Jio. ജിയോയുടെ പ്രതിമാസ റീചാർജ് പ്ലാനിലാണ് ഇത് ലഭ്യമാകുന്നത്.
അതായത് 30 ദിവസം വാലിഡിറ്റി വരുന്ന 296 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലാണ് ഇങ്ങനെയൊരു കിടിലൻ ഓഫർ ഒരുക്കിയിരിക്കുന്നത്. Rs.296ന്റെ റീചാർജ് പ്ലാൻ എങ്ങനെയെന്ന് നോക്കാം…
30 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന 296 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണിത്. റീചാർജ് പ്ലാനിന്റെ ആകർഷകമായ ഘടകമെന്തെന്നാൽ ഇതിന് പ്രതിദിന ഡാറ്റ പരിധിയില്ല എന്നത് തന്നെയാണ്. അതായത്, 25 GB ഡാറ്റയാണ് മൊത്തത്തിൽ ഈ പ്ലാനിന് കീഴിൽ വരുന്നത്. വേണമെങ്കിൽ ഒറ്റത്തവണയായി ഉപയോഗിക്കാനും സാധിക്കുന്നതാണ്. അടിയന്തര ആവശ്യങ്ങൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കോ, ഏതെങ്കിലും സിനിമ ഡൌൺലോഡ് ചെയ്യേണ്ടതായി വരുമ്പോഴോ അധികം ഇന്റർനെറ്റ് ആവശ്യമെങ്കിൽ ഇത് ഉപയോഗിക്കാം. കൂടാതെ, പ്രതിദിനം 1 GB ഡാറ്റ പോലും ഉപയോഗിക്കാത്തവരും, അവധി ദിവസങ്ങളിൽ മാത്രം ഇന്റർനെറ്റ് വിനിയോഗിക്കുന്നവർക്കും കാര്യമായി തെരഞ്ഞെടുക്കാവുന്ന Recharge plan ആണിത്.
വെറുതെ ഇന്റർനെറ്റ് മാത്രമല്ല Jio 296 രൂപയ്ക്ക് തരുന്നത്. മറിച്ച് ചില OTT പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ഇതിലൂടെ ലഭിക്കുന്നതാണ്.
296 രൂപയ്ക്ക് 30 ദിവസം വാലിഡിറ്റിയോടെ വരുന്ന Jio Recharge Planൽ ജിയോസിനിമയുടെ സബ്സ്ക്രിപ്ഷനും ദിവസേന 100 SMSഉം ഇതിൽ ലഭിക്കുന്നതാണ്. അതായത്, JioCinema, JioTV, JioCloud, JioSecurity തുടങ്ങിയ അധിക ആനുകൂല്യങ്ങൾ ഇതിലുണ്ട്. മാത്രമല്ല, അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിന് കീഴിൽ വരുന്നു.
അൺലിമിറ്റഡ് 5G ഡാറ്റ നൽകുന്ന ജിയോ വെൽക്കം ഓഫറും ലഭിക്കാനുള്ള സാധ്യതയും ഇതിലുണ്ട്. ഇന്റർനെറ്റ് ക്വാട്ട തീർന്നതിന് ശേഷമുള്ള ഡാറ്റ വേഗത 64 Kbps ആയി കുറയുന്നതാണ്. എന്നാൽ ഡാറ്റ ബൂസ്റ്ററായി 4G ഡാറ്റ വൗച്ചറുകൾ ഉപയോഗിക്കാവുന്നതാണ്. വെറും 296 രൂപയ്ക്ക് ഇത്രയേറെ ആനുകൂല്യങ്ങൾ ലഭിക്കുന്നെങ്കിൽ ഇത് ശരിക്കും മികച്ചൊരു റീചാർജ് പ്ലാൻ തന്നെയാണ്.