Bharti Airtel വരിക്കാർക്ക് 2GB ദിവസേന കിട്ടുന്ന ബമ്പർ പ്ലാനിനെ കുറിച്ച് അറിയണോ? ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരിൽ പ്രമുഖ കമ്പനിയാണ് ഭാരതി എയർടെൽ. Unlimited 5G വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾക്ക് നിങ്ങൾ 2GB ഡാറ്റ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
നിങ്ങൾക്ക് വലിയ പ്രതിബദ്ധതയില്ലാതെ എയർടെല്ലിന്റെ 5G നെറ്റ്‌വർക്ക് ആസ്വദിക്കാം. നിരക്ക് കൂട്ടിയ ശേഷം 2GB-യിൽ കുറഞ്ഞ പ്ലാനിലൊന്നും അൺലിമിറ്റഡ് 5ജി ഇല്ല. എന്നാൽ 2ജിബി പ്രതിദിന ഡാറ്റ പ്ലാനുകൾ ഇതിനായി നോക്കിയാൽ മതി. എയർടെലിന്റെ എൻട്രി ലെവൽ 2ജിബി പ്രതിദിന ഡാറ്റ പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
ഭാരതി എയർടെലിന്റെ 379 രൂപ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇത് അൺലിമിറ്റഡ് വോയ്‌സ് കോളിങ് തരുന്നു. ദിവസേന 100 എസ്എംഎസ്, 2GB പ്രതിദിന ഡാറ്റയും പ്ലാനിലുണ്ട്. ഈ പ്ലാനിന് വാലിഡിറ്റി വരുന്നത് ഒരു മാസമാണ്. 400 രൂപയ്ക്ക് താഴെ അൺലിമിറ്റഡ് 5G ആസ്വദിക്കാമെന്നതാണ് നേട്ടം. അതിൽ Unlimited Calling സൌകര്യവും ലഭിക്കുന്നു.
എയർടെൽ വരിക്കാരായാൽ നിങ്ങൾക്ക് SPAM കോളുകളിൽ നിന്ന് പ്രൊട്ടക്ഷനുമുണ്ടാകും. ഇതിനായി നിങ്ങൾ പ്രത്യേകം റീചാർജ് പ്ലാനുകളൊന്നും തെരഞ്ഞെടുക്കേണ്ട. എഐ ഉപയോഗിച്ച് സ്പാം കോളുകൾ കണ്ടെത്താനാകും. ഇതിന് പുറമെ 24|7 സർക്കിൾ അപ്പോളോ സർവ്വീസ് ആക്സസ് ചെയ്യാനാകും. എയർടെൽ താങ്ക്സ് ആപ്പ് സേവനവും പ്രയോജനപ്പെടുത്താം.
സുനില്‍ മിത്തിലിന്റെ എയർടെൽ മറ്റൊരു സുപ്രധാന ചുവടുവയ്പ്പ് കഴിഞ്ഞ വർഷം നടത്തി. ഇന്ത്യൻ പട്ടാളവുമായി കൈകോർത്ത് എയർടെൽ ടെലികോം സേവനം നൽകുന്നു. ഇന്ത്യന്‍ അതിര്‍ത്തി പട്ടണമായ ലഡാക്കിൽ കമ്പനിയുടെ കണക്റ്റിവിറ്റി എത്തിച്ചു. വെല്ലുവിളികൾ ഏറ്റെടുത്ത് ഇവിടെ നെറ്റ് വർക്ക് വിന്യസിക്കാനുള്ള പ്രയത്നം ടെലികോം കമ്പനി സാക്ഷാത്കരിച്ചിരുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
Also Read: Jio vs Airtel 2025: ജിയോ, എയർടെലിൽ 2026 വരെ വാലിഡിറ്റിയുള്ള Super പ്ലാനുകൾ, ആരാണ് Best!!!
ഇതിലൂടെ കമ്പനി ചരിത്രനേട്ടമാണ് കുറിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 16,700 അടി ഉയരത്തില്‍ സേവനം നല്‍കുന്ന ഇന്ത്യയിലെ ഒരേയൊരു സ്വകാര്യ ടെലികോം കമ്പനിയായി എയർടെൽ. പ്രദേശങ്ങളിൽ ഭാരതി എയർടെൽ 4ജി ടെലികോം സേവനം ആണ് അവതരിപ്പിച്ചത്.