Lucky Bashkar, ആടുജീവിതം തുടങ്ങി വമ്പൻ റിലീസുകൾ ആസ്വദിക്കാൻ Free Netflix വേണോ? Airtel വരിക്കാർക്ക് ഫ്രീയായി നെറ്റ്ഫ്ലിക്സ് ആസ്വദിക്കാം. പ്രീ-പെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് വേണ്ടി വളരെ മികച്ച പാക്കേജുകളുണ്ട്.
അതും മികച്ച വാലിഡിറ്റിയിൽ നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ് ലഭിക്കുമെന്നതാണ് നേട്ടം. എയർടെലിന്റെ ചില തെരഞ്ഞെടുത്ത പ്ലാനുകളിലൂടെ നെറ്റ്ഫ്ലിക്സ് ആക്സസ് ലഭിക്കും. ഒരു വെടിയ്ക്ക് രണ്ട് പക്ഷി എന്ന് പറയുന്ന പോലെയാണിത്. നിങ്ങൾക്ക് മികച്ചൊരു പ്രീ-പെയ്ഡ് പ്ലാനും സ്വന്തമാക്കാം. പോരാഞ്ഞിട്ട് നെറ്റ്ഫ്ലിക്സ് ആക്സസിനായി വേറെ സബ്സ്ക്രിപ്ഷൻ പ്ലാനും ആവശ്യമില്ല. ഇതിനായി നിങ്ങൾ റീചാർജ് ചെയ്യേണ്ട എയർടെൽ പാക്കേജ് ഏതാണെന്ന് നോക്കാം.
ദിവസച്ചെലവ് 21 രൂപ മാത്രമാണ്. ഇങ്ങനെ 21 രൂപ ഈടാക്കിയാൽ Unlimited 5G-യും നെറ്റ്ഫ്ലിക്സും കോളുകളുമെല്ലാം ലഭിക്കും.
ഈ എയർടെൽ പാക്കേജിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത് നെറ്റ്ഫ്ലിക്സിന്റെ ബേസിക് പ്ലാനാണ്. ഇത് മൊബൈൽ സബ്സക്രിപ്ഷൻ പ്ലാനിനേക്കാൾ ഗുണകരമാണ്. മികച്ച വീഡിയോ സ്ട്രീമിങ്ങാണ് ബേസിക് പ്ലാനിലുള്ളത്.
അതുപോലെ മൊബൈൽ, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ്, ടിവി ഡിവൈസുകളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടതിൽ ആക്സസ് ലഭിക്കും. അതും HD ക്വാളിറ്റിയിൽ വീഡിയോ ആസ്വദിക്കാം. എയർടെൽ പാക്കേജിലൂടെ 199 രൂപ വില വരുന്ന നെറ്റ്ഫ്ലിക്സ് ബേസിക് പ്ലാനാണ് ലഭിക്കുക. ഇതിന് ഒരു മാസമാണ് വാലിഡിറ്റി.
Dulquer Salmaan ചിത്രം ലക്കി ഭാസ്കർ അന്താരാഷ്ട്ര ലെവലിൽ നെറ്റ്ഫ്ലിക്സിൽ കുതിക്കുകയാണ്. കിടിലൻ കൊറിയൻ സീരീസുകളും ഇന്റർനാഷണൽ വെബ് സീരീസുകളും ഇതിലുണ്ട്. പോരാതെ മലയാളത്തിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളും ഫ്രണ്ട്സ് സീരീസുമെല്ലാം നെറ്റ്ഫ്ലിക്സിൽ ആസ്വദിക്കാം. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ഭാരതി എയർടെലിന്റെ 1,798 രൂപ വിലയുള്ള പ്ലാനിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിലാണ് പ്രീ-പെയ്ഡ് വരിക്കാർക്ക് ഫ്രീയായി നെറ്റ്ഫ്ലിക്സ് കിട്ടുന്നത്. ഇത് എയർടെലിന്റെ Unlimited 5G ലഭിക്കാനുള്ള ബെസ്റ്റ് ഓപ്ഷനാണ്.
ആദ്യം പാക്കേജിലൂടെ ലഭിക്കുന്ന ബേസിക് ആനുകൂല്യങ്ങൾ വിവരിക്കാം. ഈ പ്ലാനിൽ പ്രീപെയ്ഡ് വരിക്കാർക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ചെയ്യാം. ഇതിൽ നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസ്സും പ്രതിദിനം 3GB ഡാറ്റയും ഉറപ്പാണ്. പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് വരുന്നത്. പ്രതിദിന ക്വാട്ട വിനിയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 Kbps-ലേക്ക് കുറയും.
Also Read: Free Amazon Prime: 84 ദിവസത്തേക്ക് 2 ഡിവൈസുകളിൽ പ്രൈം കിട്ടും, OTT റിലീസുകൾ ഫ്രീയായി കാണാം…
നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ ഇതിൽ ഉൾപ്പെടുന്നു. ഈ ഒടിടി മാത്രമല്ല, എയർടെൽ എക്സ്ട്രീം ആപ്പ് ആക്സസും ലഭിക്കുന്നതാണ്. കൂടാതെ, അപ്പോളോ 24 ബൈ 7 സർക്കിൾ 3 മാസത്തെ വാലിഡിറ്റിയിൽ നേടാം. വിങ്ക് മ്യൂസിക്, സൗജന്യ ഹലോട്യൂൺസ് എന്നിവയും റിവാർഡുകളായി ലഭിക്കും.