2025-ലേക്കുള്ള Jio New Year ഓഫർ ഇതാ എത്തിക്കഴിഞ്ഞു. മുകേഷ് അംബാനിയുടെ Reliance Jio വളരെ ആകർഷകമായ ഒരു പാക്കേജാണ് അവതരിപ്പിച്ചിരിക്കുന്നത്. ബൾക്ക് ഡാറ്റയും Unlimited കോളുകളും ലഭിക്കുന്ന പാക്കേജാണിത്. 200 ദിവസം വാലിഡിറ്റിയിലാണ് ജിയോ പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്.
4G വരിക്കാർക്ക് ആവശ്യം കണക്കിന് ഡാറ്റ ലഭിക്കും. ഫോൺ 5ജി ആണെങ്കിൽ Unlimited 5G-യും തരുന്നു. ദീർഘകാലത്തേക്ക് പ്ലാൻ നോക്കുന്നവർക്ക് ബെസ്റ്റ് റീചാർജ് ഓപ്ഷനാണിത്. ജിയോയുടെ പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടിയാണ് New Year Special പ്ലാൻ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ഈ പാക്കേജ് ലഭിക്കുന്നതിന് സമയപരിധിയുണ്ട്.
ഡിസംബർ 11 മുതൽ 2025 ജനുവരി 11 വരെ റീചാർജ് ചെയ്യുന്നവർക്ക് ഇത് ലഭ്യമായിരിക്കും. ഈ കാലയളവിൽ റീചാർജ് പുതുക്കാൻ ആഗ്രഹിക്കുന്നവർ 2025 Plan മിസ്സാക്കണ്ട.
ജിയോയുടെ വെൽക്കം പ്ലാനിന്റെ വില 2025 രൂപയാണ്. ഈ പ്ലാൻ നിങ്ങൾക്ക് 200 ദിവസത്തേക്ക് ലഭിക്കും. ഏകദേശം 7 മാസത്തിന് അടുത്ത് വാലിഡിറ്റി എന്നർഥം. 2025 രൂപ ചെലവാക്കിയാൽ 200 ദിവസമോ എന്ന് ആലോചിച്ച് ആശങ്കപ്പെടേണ്ട. വാലിഡിറ്റിയേക്കാൾ പ്ലാനിൽ കിട്ടുന്ന ആനുകൂല്യങ്ങളാണ് മുഖ്യം.
ജിയോ 2025 രൂപയുടെ പ്ലാനിലെ ബേസിക് ആനുകൂല്യങ്ങളും സ്പെഷ്യൽ ഓഫറുകളും പരിചയപ്പെടാം. Jio Welcome Plan ആണിത്. നിങ്ങൾക്ക് 200 ദിവസം അൺലിമിറ്റഡായി നിങ്ങൾക്ക് വോയ്‌സ് കോളിങ് ആസ്വദിക്കാം. ഈ കാലയളവിൽ 500GB 4G ഡാറ്റയാണ് ഉപയോഗിക്കാനാകുക. 5ജി വരിക്കാരനാണെങ്കിൽ ഹെ സ്പീഡിൽ അൺലിമിറ്റഡ് 5ജി ലഭിക്കും. 4ജി ഉപയോക്താക്കൾക്ക് പ്രതിദിന ഡാറ്റ പരിധി 2.5GB ആണ്. ഈ ഡാറ്റ തീർന്നാലും കുറഞ്ഞ വേഗതയിൽ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയും.
2025 പ്ലാനിൽ നിങ്ങൾക്ക് ജിയോ കോംപ്ലിമെന്ററി ഓപ്ഷനുകളും വരുന്നു. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയും ലഭിക്കും. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
പ്ലാനിലെ ഏറ്റവും സ്പെഷ്യൽ ഓഫർ ഫ്രീ കൂപ്പൺ വൌച്ചറുകളാണ്. ജിയോ ഈ പുതുവത്സര പ്ലാനിൽ തരുന്നത് 2,150 രൂപയുടെ ഷോപ്പിങ് കൂപ്പണാണ്. ഇതിൽ അജിയോ ഷോപ്പിങ്, സ്വിഗ്ഗി, ഈസിമൈട്രിപ്പ് ഓഫറുകളാണ് ലഭിക്കുന്നത്.
500 രൂപയുടെ അജിയോ കൂപ്പൺ ജിയോ തരുന്നത്. കൂപ്പൺ റെഡീം ചെയ്യാൻ മിനിമം 2500 രൂപയ്ക്ക് അജിയോ പർച്ചേസ് ചെയ്താൽ മതി. അതുപോലെ 499 രൂപയ്ക്കോ അതിന് മുകളിലോ Swiggy-യിൽ നിന്ന് ഓർഡർ ചെയ്താലും കൂപ്പൺ ആനുകൂല്യം നേടാം. ഇങ്ങനെ നിങ്ങൾക്ക് 150 രൂപയുടെ ഡിസ്കൌണ്ട് നേടാം.
Also Read: YouTube വഴി പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്ന തുടക്കകാർക്ക് ഒരു Complete ഗൈഡ് ഇതാ…
EaseMyTrip.com വഴിയുയും ഷോപ്പിങ് കൂപ്പൺ ലഭിക്കുന്നതാണ്. ഈ സൈറ്റ് വഴി ഫ്ലൈറ്റ് ബുക്കിങ് ചെയ്യുമ്പോൾ 1,500 രൂപ കിഴിവ് നേടാം. ഇങ്ങനെ മൊത്തം 2150 രൂപയുടെ ഷോപ്പിങ് കൂപ്പണുകൾ ജിയോ റീചാർജിനൊപ്പം ലഭിക്കും. മൈ ജിയോ ആപ്പ് വഴി റീചാർജ് ചെയ്യുമ്പോൾ കൂപ്പണുകൾ അക്കൌണ്ടിൽ ക്രഡിറ്റ് ആകുന്നു.