BSNLലിൽ 999 രൂപയ്ക്ക് 2000GB ഡാറ്റ; 150 Mbps സ്പീഡും, OTT ആനുകൂല്യങ്ങളും

BSNLലിൽ 999 രൂപയ്ക്ക് 2000GB ഡാറ്റ; 150 Mbps സ്പീഡും, OTT  ആനുകൂല്യങ്ങളും
HIGHLIGHTS

BSNL സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് എന്ന പ്ലാൻ ശ്രദ്ധ നേടുന്നു

പ്രതിമാസം 999 രൂപയ്ക്കുള്ള പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിച്ചു

2000 ജിബിയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്

ഇന്റർനെറ്റ് വേഗതയിൽ വളരെ പിന്നിലാണെങ്കിലും, കീശയിൽ ഒതുങ്ങുന്ന പ്രീ-പെയ്ഡ്, പോസ്റ്റ്- പെയ്ഡ് റീചാർജ് ഓപ്ഷനുകളാണ് ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് അഥവാ BSNL വാഗ്ദാനം ചെയ്യുന്നത്. വർഷങ്ങളോളം ഡിഎസ്എൽ കണക്ഷനുകൾ ഉപയോഗിച്ച് വിപണിയിൽ സേവനമനുഷ്ഠിച്ചതിന് ശേഷം, ഭാരത് ഫൈബർ എന്ന ബ്രാൻഡിന് കീഴിൽ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ ഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകിത്തുടങ്ങി. ഇപ്പോഴിതാ, BSNL സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് എന്ന പ്ലാനാണ് ശ്രദ്ധ നേടുന്നത്. BSNLന്റെ ഈ പ്ലാനും അതിന്റെ വിലയും വിശദമായി അറിയാൻ തുടർന്ന് വായിക്കുക.

BSNL സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ്; വിശദാംശങ്ങൾ

BSNL സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് പ്ലാൻ പ്രതിമാസം 999 രൂപയ്ക്കുള്ളതാണ്. എന്നാൽ ഈ 999 രൂപ പായ്ക്ക് നികുതി ഉൾപ്പെടുത്താതെയുള്ള വിലയാണ്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 150 Mbps വേഗതയിൽ 2000 GB ഡാറ്റ ലഭിക്കും. 2000GB അല്ലെങ്കിൽ 2TB ഡാറ്റയുടെ ഉപഭോഗത്തിന് ശേഷം ഇന്റർനെറ്റ് വേഗത 10 Mbps ആയി കുറയുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: താരിഫ് ഉയർത്തുന്നത് ടെലികോം കമ്പനികൾക്ക് എത്രത്തോളം നിർണായകം?

ഇതോടൊപ്പം, ഉപഭോക്താക്കൾക്ക് ഫിക്സഡ്-ലൈൻ കണക്ഷനുള്ള അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ലഭിക്കുന്നതാണ്. എന്നാൽ, ഫിക്സഡ്-ലൈൻ കണക്ഷന് വേണ്ട ഉപകരണം ഉപഭോക്താവ് പ്രത്യേകം വാങ്ങേണ്ടതുണ്ട്. പ്ലാനിനൊപ്പം ഒരു സൗജന്യ വൈഫൈ റൂട്ടറും ലഭിക്കുന്നു. ഇത് കൂടാതെ ഉപഭോക്താക്കൾക്ക് OTT ആനുകൂല്യങ്ങളും ലഭിക്കും.

അതിനാൽ തന്നെ ദീർഘകാല പ്ലാനിനെ കുറിച്ച് ചിന്തിക്കുന്ന ബിഎസ്എൻഎൽ ഉപയോക്താവിന് ഇത്തരം ആനുകൂല്യങ്ങൾ മികച്ചതാണ്. 999 രൂപയുടെ ഈ പ്ലാനിനൊപ്പം ഒരു ഭാരത് ഫൈബർ കണക്ഷൻ വാങ്ങുമ്പോൾ കമ്പനി, ഇൻസ്റ്റലേഷൻ ചാർജുകളൊന്നും എടുക്കുന്നില്ല എന്നതും മറ്റൊരു നേട്ടമാണ്. ഒരു കുടുംബത്തിന് മുഴുവൻ ഡാറ്റ വേണമെന്നുള്ളവർക്കും, ചെറിയ ഓഫീസിലേക്ക് കണക്ഷൻ വാങ്ങണമെന്നവർക്കും അധികം പൈസ ചെലവാക്കാതെ എടുക്കാവുന്ന പ്ലാൻ ആണിത്.

മറ്റ് ആനുകൂല്യങ്ങൾ

ഈ പ്ലാനിനൊപ്പം ചില OTT ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. Disney+ Hotstar, Lionsgate, ShemarooMe, Hungama, SonyLIV, ZEE5, Voot, YuppTV എന്നിവയാണ് ഈ പ്ലാനിനൊപ്പമുള്ള ഒടിടി ആനുകൂല്യങ്ങൾ. ഇപ്പോൾ വിപണിയിലുള്ള ഏറ്റവും മികച്ച 150 Mbps പ്ലാനുകളിൽ ഒന്നാണിത്. നിങ്ങൾക്ക് സൗജന്യ ഇൻസ്റ്റാളേഷൻ, മികച്ച വേഗത, മാന്യമായ ഡാറ്റ, സൗജന്യ റൂട്ടർ, OTT ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo