Bharti Airtel ആകർഷകമായ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കാറുണ്ട്. അൺലിമിറ്റഡ് കോളിങ്ങും അതിവേഗ ഇന്റർനെറ്റും എയർടെൽ വരിക്കാർക്ക് ഉറപ്പിക്കാം. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനി കൂടിയാണ് എയർടെൽ. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് പ്ലാനുകളിൽ ജിയോയ്ക്കൊപ്പം നിൽക്കുന്ന കമ്പനിയാണിത്.
എയർടെലിന്റെ പോസ്റ്റ് പെയ്ഡ് പ്ലാനുകളെ ആകർഷകമാക്കുന്നത് അതിലെ ആനുകൂല്യങ്ങളാണ്. ഒന്നിലധികം കണക്ഷനുകൾക്ക് റീചാർജ് അനുവദിക്കുന്നവയാണ് മിക്ക പോസ്റ്റ്-പെയ്ഡ് പ്ലാനുകളും. ഇവയിൽ നിന്ന് നിങ്ങൾക്ക് OTT സബ്സ്ക്രിപ്ഷനും ഫ്രീയായി ആക്സസ് ചെയ്യാം.
599 രൂപയുടെ പ്ലാൻ എയർടെലിന്റെ ചെറിയ ഫാമിലി പ്ലാനാണ്. ഒരു പ്രൈമറി കണക്ഷനൊപ്പം മറ്റൊരാളെ കൂടി ഇതിലേക്ക് ആഡ് ചെയ്യാം. ദമ്പതികൾക്കും ഫ്രെണ്ട്സിനും പ്രയോജനപ്പെടുത്താവുന്ന ബജറ്റ്-ഫ്രെണ്ട്ലി പ്ലാനാണിത്.
599 രൂപ പ്ലാനിൽ 2 പേർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഇത് ജിഎസ്ടി ഉൾപ്പെടുത്താത്ത വിലയാണ്. 18 ശതമാനം ജിഎസ്ടി കൂടി ചേർക്കുമ്പോൾ മാസം 706.82 രൂപയാണ് ചെലവാകുക. എന്നാൽ സെക്കൻഡറി കണക്ഷന് 300 രൂപ ആദ്യം അടയ്ക്കേണ്ടി വരും.
എയർടെലിന്റെ ഈ പ്ലാനിൽ അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും ലഭിക്കുന്നു. ഇത് ബിൽ സർക്കിളിലുള്ള കാലാവധിയിലെ പ്രതിദിന ക്വാട്ടയാണ്. പ്രൈമറി സിം ഉടമയ്ക്ക് 75GB ഡാറ്റയും ഇതിൽ നിന്ന് ലഭിക്കുന്നതാണ്. ഇതിന് പുറമെ റീചാർജിൽ ആഡ്-ഓൺ കണക്ഷനായി 30GB ഡാറ്റയും ലഭിക്കുന്നു. ഈ പ്ലാനിന്റെ ബില്ലിങ് സൈക്കിൾ 30 ദിവസമാണെന്നതും ശ്രദ്ധിക്കുക.
ഈ ബേസിക് ആനുകൂല്യങ്ങൾക്ക് പുറമെ ആകർഷകമായ ഒടിടി ആനുകൂല്യങ്ങളുമുണ്ട്. ഈ എയർടെൽ പ്ലാനിലൂടെ ആമസോൺ പ്രൈം വീഡിയോ സൌജന്യമായി നേടാം. 6 മാസത്തേക്കാണ് പ്രൈം വീഡിയോയുടെ സൌജന്യ ആക്സസ് ലഭിക്കുന്നത്.
READ MORE: Latest OTT release: മൂന്ന് OTT പ്ലാറ്റ്ഫോമുകളിലൂടെ Jai Ganesh Streaming തുടങ്ങി
ഡിസ്നി + ഹോട്ട്‌സ്റ്റാർ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് ലഭിക്കും. അതും ഇതിന് പ്രത്യേക പണമൊന്നും ചെലവാക്കേണ്ടതില്ല. എയർടെൽ എക്‌സ്ട്രീം പ്ലേ സബ്സ്ക്രിപ്ഷനും 1 വർഷത്തേക്ക് സൌജന്യമാണ്.
ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ കിട്ടുന്ന മറ്റൊരു ബജറ്റ് പോസ്റ്റ് പെയ്ഡ് പ്ലാനുണ്ട്. 499 രൂപയാണ് ഈ എയർടെൽ പോസ്റ്റ് പെയ്ഡ് പ്ലാനിന്റെ വില. ഇതിലും അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസ്സും ദിവസേനയുണ്ട്. 75ജിബിയാണ് ഈ എയർടെൽ പ്ലാനിലെ ഡാറ്റ പാക്കേജ്.