2 New Jio പ്ലാനുകൾ: മാസം 433 രൂപയിൽ Free Netflix, ബേസിക് ആനുകൂല്യങ്ങൾ, Unlimited 5G

Updated on 28-Aug-2024
HIGHLIGHTS

റിലയൻസ് ജിയോ Free Netflix തരുന്ന പുതിയ പ്ലാനുകൾ അവതരിപ്പിച്ചു

വരിക്കാരെ ആകർഷിക്കാനുള്ള Jio-യുടെ പുതിയ തന്ത്രമാണിത്

ഈ രണ്ട് പുതിയ പ്ലാനുകളും പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ളതാണ്

Netflix വേണമെന്ന് കുറേനാളായി ചിന്തിക്കുന്നുവെങ്കിൽ Reliane Jio റീചാർജ് ചെയ്തോളൂ. ഒരു വെടിയ്ക്ക് രണ്ട് പക്ഷി പോലെ നിങ്ങൾക്ക് ഫ്രീയായി നെറ്റ്ഫ്ലിക്സ് Ambani തരും. താരിഫ് ഉയർത്തിയപ്പോൾ ആശങ്കയിലായ വരിക്കാരെ ആകർഷിക്കാനുള്ള പുതിയ തന്ത്രമാണിത്. റിലയൻസ് ജിയോ Free Netflix തരുന്ന പുതിയ പ്ലാനുകൾ അവതരിപ്പിച്ചു.

മികച്ച ഡാറ്റയുമ കോളിങ്ങും ഏറ്റവും ബെസ്റ്റ് ഒടിടിയും ജിയോ തരും. ഇതിനായി അംബാനി 2 പുത്തൻ പ്ലാനുകളാണ് ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്. റിലയൻസ് ജിയോയുടെ 48 കോടി വരിക്കാർക്കും സന്തോഷമേകുന്ന പ്ലാൻ തന്നെയാണിത്. അംബാനിയുടെ പുതിയ നീക്കം ടെലികോം മേഖലയിൽ പുതിയ വിപ്ലവമാകും.

Jio പുതിയ Netflix പ്ലാനുകൾ

റിലയൻസ് ജിയോ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയിലാണ് വരുന്നത്. ഈ രണ്ട് പുതിയ പ്ലാനുകളും പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ളതാണ്. ഒന്നാമത്തേത് 1,299 രൂപയുടെ നെറ്റ്ഫ്ലിക്സ് പ്ലാനാണ്. മറ്റൊന്ന് 1,799 രൂപയും വില വരുന്നു.

ഈ രണ്ട് പ്ലാനുകളും പ്രതിദിനം ആവശ്യത്തിന് ഡാറ്റ തരുന്നവയുമാണ്. ഒരു റീചാർജ് പ്ലാനിലെ എല്ലാ ബേസിക് ആനുകൂല്യങ്ങളും ഒപ്പം ഒടിടിയും ലഭിക്കുന്നു. 84 ദിവസമാണ് പ്ലാനുകളുടെ ബേസിക് വാലിഡിറ്റി. പ്ലാനുകളറിയാം ഡിജിറ്റിലൂടെ, റിലയൻസ് ജിയോ

Jio ഫ്രീ Netflix പ്ലാനുകൾ വിശദമായി…

1,299 രൂപ പ്ലാനിൽ പ്രതിദിനം 2GB വീതം 4G ഡാറ്റ ലഭിക്കും. ഇത് അൺലിമിറ്റഡ് 5G കൂടി തരുന്ന പ്രീ-പെയ്ഡ് പ്ലാനാണ്. 84 ദിവസമാണ് വാലിഡിറ്റി വരുന്നത്. അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസ്സും ഇതിലുണ്ട്. പ്രതിമാസം 433 രൂപ ചെലവാകുമെന്ന് പറയാം. സൗജന്യ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ ഇതിൽ നിന്ന് ലഭിക്കുന്നു.

പരമാവധി 480p റെസല്യൂഷനിൽ സ്‌മാർട്ട്‌ഫോണുകളിൽ നെറ്റ്ഫ്ലിക്സ് സ്‌ട്രീം ചെയ്യും. ഇതിലൂടെ ജിയോ തരുന്നത് നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാനാണ്.

1799 രൂപ പ്ലാൻ

1,799 രൂപയുടെ പ്ലാനിലൂടെയും 84 ദിവസത്തെ വാലിഡിറ്റിയും ലഭിക്കുന്നു. പ്രതിമാസം 600 രൂപയാണ് ഈ പ്ലാനിന് ചെലവാകുന്നത്. ഇതിൽ ദിവസവും 3GB വീതം 4G ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസ്സും ഇതിലുണ്ട്. അൺലിമിറ്റഡ് 5G 1799 രൂപ പാക്കേജിലും ലഭിക്കുന്നതാണ്.

ഇതിൽ ജിയോ തരുന്നത് മൊബൈൽ സബ്സ്ക്രിപ്ഷൻ അല്ല. പകരം നെറ്റ്ഫ്ലിക്‌സ് അടിസ്ഥാന സബ്‌സ്‌ക്രിപ്‌ഷനാണ് ലഭിക്കുക. കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് ടിവികൾ, ടാബ്‌ലെറ്റുകൾ എന്നിവയിൽ നെറ്റ്ഫ്ലിക്സ് ആസ്വദിക്കാം. വീഡിയോ റെസല്യൂഷൻ 720p വരെ ആണ്. മാസം 600 രൂപയാണ് നിങ്ങൾക്ക് ചെലവാകുക.

Watch More: Good News! Netflix പ്ലാനുകൾ 149 രൂപ മുതൽ…

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :