ഏറ്റവും ചെറിയ പ്ലാനിൽ വമ്പൻ OTT ഓഫറുകളുള്ള Reliance Jio പ്ലാനിനെ കുറിച്ച് അറിയാമോ? പ്ലാനിന് 200 രൂപയേക്കാൾ കുറവാണ് വിലയാകുന്നത്. എന്നാലോ 10-ലധികം ഒടിടി പ്ലാറ്റ്ഫോമുകളാണ് ഈ പാക്കേജിലുള്ളത്.
അതും Sony LIV, JioCinema പ്രീമിയം സബ്സ്ക്രിപ്ഷനുകൾ വരെ പ്ലാനിലുണ്ട്. ജിയോയുടെ ഈ പ്ലാൻ എന്റർടെയിൻമെന്റ്, ഡാറ്റ പാക്കേജുകൾ നോക്കുന്നവർക്ക് വേണ്ടിയുള്ളതാണ്.
നിരവധി OTT സബ്‌സ്‌ക്രിപ്‌ഷനുകളും അതിവേഗ ഡാറ്റയും ഈ ചെറിയ പ്ലാനിൽ ലഭിക്കും. ഇനി ഒടിടികൾക്കായി വേറെ വേറെ പ്ലാനുകൾ നോക്കാതെ ജിയോയുടെ ഈ പ്രീ-പെയ്ഡ് പ്ലാൻ തെരഞ്ഞെടുത്താൽ മതി. സിനിമകൾ, ടിവി ഷോകൾ, ഡോക്യുമെന്ററികൾ ആസ്വദിക്കാനുള്ള സുവർണാവസരമാണിത്. 28 ദിവസത്തെ സാധുതയുയിലാണ് സ്ട്രീമിംഗ് സേവനങ്ങൾ ലഭിക്കുക.
12 ജനപ്രിയ OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സൗജന്യ ആക്‌സസ് ആണ് ഇതിലുള്ളത്. സോണി LIV, Zee5, ജിയോസിനിമ പ്രീമിയം എന്നിവയാണ് എടുത്തുപറയേണ്ട ഓഫറുകൾ. കൂടാതെ ലയൺസ്ഗേറ്റ് പ്ലേ, ഡോക്യുബേ, എപ്പിക് ഓൺ തുടങ്ങിയവയുടെ ആക്സസും ലഭിക്കുന്നു. ഡിസ്കവറി+, സൺ NXT ആക്സസ് നിങ്ങൾക്ക് ഇതിൽ ലഭിക്കും. കാഞ്ച ലങ്ക, ഹോയിചോയ്, ചൗപാൽ, പ്ലാനറ്റ് മറാഠി എന്നിവയും ഫ്രീയായി ആസ്വദിക്കാം.
200 രൂപയ്ക്കും താഴെ വിലയാകുന്ന പ്ലാനിൽ നിങ്ങൾക്ക് ഹൈ-സ്പീഡ് ഡാറ്റയും കിട്ടും. ജിയോ വരിക്കാർക്ക് 12 ഒടിടികൾക്കൊപ്പം 10GB ഹൈ-സ്പീഡ് ഡാറ്റയും നേടാം. 28 ദിവസത്തെ വാലിഡിറ്റിയാണ് ഡാറ്റ ആക്സസിനും ലഭിക്കുന്നത്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ഇത് ജിയോ പ്രീ-പെയ്ഡ് വരിക്കാർക്കായി നൽകുന്ന വൌച്ചർ പ്ലാനാണ്. 175 രൂപയാണ് പ്ലാനിന് വിലയാകുന്നത്. എന്നാൽ ഇതിൽ വോയ്‌സ് കോളിംഗ് ഉൾപ്പെടുന്നില്ല. എന്നാൽ നിങ്ങൾക്ക് ഡാറ്റ ആഡ്-ഓൺ ആയി ഇത് തെരഞ്ഞെടുക്കാം.
Also Read: Ration card: BPL കാർഡിലെ എല്ലാവരും 31-നകം Update ചെയ്യണം, New Year ഫ്രീയായി 1000 രൂപയും!
ഡാറ്റയും ഒടിടിയും മാത്രം നോക്കുന്നവർക്ക് 175 രൂപ പ്ലാൻ മികച്ചതായിരിക്കും. കോളുകൾക്കും, എസ്എംഎസ്സുകൾക്കും നിങ്ങൾ മറ്റൊരു ബേസിക് പ്ലാൻ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. കമ്പനിയുടെ ഔദ്യോഗിക സൈറ്റിലൂടെയും, MyJio app വഴിയും റീചാർജ് ചെയ്യാം.