ISRO-യുടെ Pushpak അവസാനഘട്ട പരീക്ഷയും പാസായി. പുനഃരുപയോഗിക്കാൻ കഴിയുന്ന വിക്ഷേപണ വാഹനമാണ് പുഷ്പക്. ആർഎൽവി – എൽഇഎക്സ് -03 (RLV-LEX-03) മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കി. ഇതാണ് ഐഎസ്ആർഒ റീയൂസെബിൾ ലോഞ്ച് വെഹിക്കിളിന്റെ അവസാനഘട്ട പരീക്ഷണവും.
ജൂൺ 23-ന് കർണാടകയിലെ ചിത്രദുർഗയിലുള്ള എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചായിരുന്നു പരീക്ഷണം. കാലാവസ്ഥ പ്രതികൂലമായിട്ടും Pushpak പരീക്ഷണം വിജയം കണ്ടുവെന്ന് ISRO അറിയിച്ചു.
‘RLV LEX-01, LEX-02 ദൗത്യങ്ങൾ മുമ്പ് വിജയിച്ച വിക്ഷേപണ വാഹനങ്ങളാണ്. RLV LEX-03യും വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിൽ വിജയിച്ചു. പ്രതികൂല സാഹചര്യങ്ങളിലാണ് RLV-യുടെ സ്വയംഭരണ ലാൻഡിംഗ് ശേഷി വീണ്ടും പ്രദർശിപ്പിച്ചത്.’ അതിശക്തമായ കാറ്റുണ്ടായിട്ടും പരീക്ഷണം പൂർത്തിയാക്കാൻ സാധിച്ചുവെന്ന് ഐഎസ്ആർഒ പറഞ്ഞു.
4.5 കിലോമീറ്റർ ഉയരത്തിൽ വച്ച് ഇന്ത്യൻ വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററിൽ നിന്നാണ് പുഷ്പക് പുറത്തിറക്കിയത്. റൺവേയിൽ നിന്ന് 4.5 കിലോമീറ്റർ അകലെയുള്ള റിലീസ് പോയിന്റിന് അടുത്തേക്ക് കൃത്യമായി പറന്നിറങ്ങി. റൺവേയുടെ സമീപമെത്തി റൺവേ സെൻട്രൽ ലൈനിൽ കൃത്യമായ ലാൻഡിങ്ങും നടത്തി.
ചിറക് വച്ച പുഷ്പക് വാഹനമാണ് ഐഎസ്ആർഒ വികസിപ്പിച്ചത്. ഇത് ഭാവിയിലെ ഓർബിറ്റൽ റീ-എൻട്രി ദൗത്യത്തിന്റെ ലോഞ്ചിറ്റ്യൂഡിനൽ ആൻഡ് ലാറ്ററൽ പ്ലെയിൻ കറക്ഷന് ഉപകരിക്കും. വാണിജ്യ വിമാനങ്ങൾക്ക് സാധാരണ 260 കിലോമീറ്ററാണ് ലാൻഡിങ് വേഗത. സാധാരണ യുദ്ധവിമാനത്തിന് 280 കിലോമീറ്ററുമാണ്. ഐഎസ്ആർഒ പുഷ്പക് 320 കിലോമീറ്റർ ലാൻഡിങ് വേഗത കവിഞ്ഞിരുന്നു. ലിഫ്റ്റ്-ടു-ഡ്രാഗ് അനുപാതം കുറഞ്ഞ എയറോഡൈനാമിക് കോൺഫിഗറേഷനാണ് ഈ പെർഫോമൻസിന് കാരണം.
റൺവേയിലെ ടച്ച്ഡൗണിന് ശേഷം, ബ്രേക്ക് പാരച്യൂട്ട് ഉപയോഗിച്ച് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 100 കിലോമീറ്ററായി കുറച്ചു. പിന്നീട് ലാൻഡിംഗ് ഗിയർ ബ്രേക്കുകളും പുഷ്പക് ഉപയോഗിച്ചു. ഇത് റൺവേയിൽ വേഗത കുറയ്ക്കുന്നതിനും നിർത്തുന്നതിനും പ്രയോഗിച്ചുവെന്ന് ഐഎസ്ആർഒ വിശദീകരിച്ചു. RLV-യുടെ റഡ്ഡർ, നോസ് വീൽ സ്റ്റിയറിംഗ് സിസ്റ്റം ഉപയോഗിച്ച് ഗ്രൗണ്ട് റോൾ സ്വയം നിയന്ത്രിക്കാനായി.
ഇൻനേർഷ്യൽ സെൻസർ, റഡാർ ആൾട്ടിമീറ്റർ, ഫ്ലഷ് എയർ ഡാറ്റ സിസ്റ്റം എന്നിവ പുഷ്പകിലുണ്ട്. സ്യൂഡോലൈറ്റ് സിസ്റ്റം, നാവിക് തുടങ്ങിയ സെൻസറുകളു RLV-LEX ഉപയോഗിക്കുന്നുണ്ടെന്ന് ബഹിരാകാശ ഏജൻസി പറഞ്ഞു.
Read More: CMF First Phone: ഒറ്റയ്ക്കല്ല വരുന്നത്, കൂടെ രണ്ട് പേർ കൂടി! CMF Phone 1 ലോഞ്ച് തീയതി പുറത്ത്
ഒന്നിൽ കൂടുതൽ പ്രവർത്തനങ്ങളിലൂടെ സങ്കീർണ്ണമായ ദൗത്യത്തിൽ പുഷ്പക് വിജയം കൈവരിച്ചു. ഇത് ഭാവിയിലെ പ്രവർത്തനങ്ങൾക്ക് ഉത്തേജകമാണെന്നും ഐഎസ്ആർഒ കൂട്ടിച്ചേർത്തു.