ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകളുമായി നൂബിയ എത്തി ,വില ?

Updated on 26-Mar-2018
HIGHLIGHTS

6.01ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ZTE നൂബിയ N3

നൂബിയായുടെ  ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ എത്തി .എന്നാൽ ഈ മോഡലുകൾ  ഈ മാസം അവസാനത്തോടുകൂടി മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു എന്നാണ് സൂചനകൾ .ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണിനു വേണ്ട സവിശേഷതകൾ എല്ലാം തന്നെ ഉള്കൊള്ളിച്ചുകൊണ്ടു പുതിയ സ്റ്റൈലിഷ് രൂപത്തിലാണ് നൂബിയ N3 പുറത്തിറക്കുന്നത് .

ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ വലിയ HD ഡിസ്‌പ്ലേയാണ് .അതുപോലെതന്നെ ഇതിന്റെ 18.9 ഡിസ്പ്ലേ റെഷിയോയും .ഇതിന്റെ മറ്റു ചില പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

ഡിസ്പ്ലേയുടെ സവിശേഷതകൾ 

6.01ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2,160×1,080 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതുകൂടാതെ ഇതിന്റെ ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷത അതിന്റെ 18:9 ഡിസ്പ്ലേ റെഷിയോ ആണ് .

ആന്തരിക സവിശേഷതകൾ 

സ്നാപ്ഡ്രാഗന്റെ 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 128GBവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Android 7.1 Nougat ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറകളാണ് നുബിയ N3 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുകൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4,000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .USB OTG 4G VoLTE, Wi-Fi 802 സപ്പോർട്ടോടുകൂടിയ ഈ മോഡലിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് ഏകദേശം 13500 രൂപയ്ക്ക് അടുത്താണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :